Connect with us

india

തമിഴന്‍ ആണയിട്ടാല്‍ …വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്‍ അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.

ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്‍ പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.

Published

on

കെ.പി ജലീല്‍

നാന്‍ ആണയിട്ടാല്‍ അത് നടന്ത് വിട്ടാര്‍, നാന്‍ ഒരുതടവ് ശൊന്നാ നൂറുതടവ് ശൊന്ന മാതിരി, നാനടിച്ചാ താങ്കമാട്ടേ, നാലുമാതം തൂങ്കമാട്ടേ.. ഇവയെല്ലാം എം.ജി .ആര്‍ മുതല്‍ രജനികാന്ത് വരെയുള്ള തമിഴ് സിനിമാസൂപ്പര്‍താരങ്ങളുടെ വെള്ളിത്തിരയിലെ തകര്‍പ്പന്‍ ഡയലോഗുകളാണ്. എന്നാല്‍ ഇവ വെറുതെ പറയുന്നതൊന്നുമല്ല. നിനത്താല്‍ നടപ്പവന്‍താന്‍ തമിഴന്‍. തമിഴരെ പറ്റിയുള്ള കഥകളിലും സിനിമകളിലുമെല്ലാം ഈയൊരു ആത്മവിശ്വാസവും പോരാട്ടവീറും കാണാനാകും. ശ്രീലങ്കയിലെ തമിഴ്പ്രശ്‌നത്തിന് പരിഹാരമായി തമിഴരെടുത്ത ആയുധമാണ് ലോകത്തെ ആദ്യത്തെ ഭീകരപ്രവര്‍ത്തനമായി എന്നും എണ്ണപ്പെടുന്നത്. തമിഴ് ഈഴത്തിനായി ലങ്കന്‍തമിഴര്‍ നടത്തിയ’പുലിപ്പോരാട്ടം’ചരിത്രത്തിന്റെ അടരുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതുപോലെ എത്രയെത്ര പോരാട്ടങ്ങളാണ് തമിഴ്‌നാട് നടത്തിയിട്ടുള്ളത.് 1956ല്‍ തമിഴ്‌നാട് സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെടുന്നതിനുമുമ്പുതന്നെ നിരവധി പോരാട്ടങ്ങള്‍ തമിഴര്‍ നടത്തിയിട്ടുണ്ട്. രാജഗോപാലാചാരി മുതലുള്ളവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ധീരസേനാനികളാണ്. തന്തൈപെരിയോര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ നടത്തിയ സവര്‍ണവിരുദ്ധപോരാട്ടം ചരിത്രത്തിലും തമിഴരുടെ മനോമുകുരത്തിലും സമൂഹ്യാവസ്ഥയിലും ഇന്നും തുളുമ്പിനില്‍ക്കുന്നു. ഹിന്ദി വിരുദ്ധപ്രക്ഷോഭം മറ്റൊരു ഉദാഹരണം.ഫലത്തില്‍ തമിഴര്‍ നടത്തിയിട്ടുള്ള ഏതാണ്ടെല്ലാ പോരാട്ടങ്ങളും വിജയം കണ്ടിട്ടേയുള്ളൂ. ഇതിന് കാരണം കേരളീയരിലും കന്നഡിഗരിലും യു.പിക്കാരിലുമൊന്നും കാണാത്തതരം വംശീയവികാരം തമിഴന്റെ രക്തത്തിലലിഞ്ഞിട്ടുള്ളതാണ്. നാളിതുവരെയും ദേശീയപാര്‍ട്ടികള്‍ക്കോ ദേശീയഭാഷക്കോ വലിയ സ്ഥാനമൊന്നും തമിഴ ്‌നാട് നല്‍കാത്തതുമതി അവരുടെ വംശീയവ്യതിരിക്തത വെളിപ്പെടാന്‍.
അടുത്തിടെ മോദിസര്‍ക്കാര്‍ ബി.ജെ.പി വിരുദ്ധമായ എല്ലാ സംസ്ഥാനഭരണങ്ങള്‍ക്കുമെതിരെ നടത്തിവരുന്ന യുദ്ധം പുതിയ തലത്തിലേക്ക് കടന്നതാണ് തമിഴനെ ചൊടിപ്പിച്ചുകളഞ്ഞത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനെതിരെയും അതിനെ നിയന്ത്രിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെയും പറയാത്ത ഒന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യാഴാഴ്ച പറഞ്ഞുകളഞ്ഞത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ പിന്നെ നിങ്ങള്‍ക്കത് താങ്ങാനാവില്ല എന്ന സ്റ്റാലിന്റെ പ്രസ്താവന രാജ്യത്തെ രാഷ്ട്രീയസ്ഥിതികളുടെ ആഴം വ്യക്തമാക്കുന്നു. ഇതൊരു വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്‍ വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്‍ അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.
ഫെഡറലിസം രാജ്യത്തിന്റെ അന്തസ്സത്തയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്നതാണ ്‌രാജ്യം. അതിലെ ജനങ്ങളാണ് ഭരണക്കാര്‍. അധികാരവും ഭൂരിപക്ഷവും ഉണ്ടെന്ന് വെച്ച് ഏതൊരു സംസ്ഥാനത്തെയും വരുതിയിലാക്കാമെന്ന ധാരണ വേണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് സ്റ്റാലിന്‍ വ്യാഴാഴ്ച ചെയ്തിരിക്കുന്നത്. തന്റെ മന്ത്രിസഭയിലെ സെന്തില്‍ എന്നമന്ത്രിയെ പത്തുവര്‍ഷം മുമ്പത്തെ ഒരു കേസില്‍ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ അതിനെതിരെ മിണ്ടാതിരിക്കാന്‍ തമിഴന് കഴിയാത്തതും അവരുടെ ഇച്ഛാശക്തിയും പോരാട്ടവീര്യവും കൊണ്ടാണ്. ഫെഡറലിസം തകരുക എന്ന വെച്ചാല്‍ രാജ്യം തകരുകയാണെന്നും അതിനുവരെ തങ്ങള്‍ ഒരുക്കമാണെന്നും സ്റ്റാലിന്റെ താങ്ങാനാവില്ലെന്ന പ്രഖ്യാപനത്തിലുണ്ട്. ജാതീയതയും വര്‍ഗീയതയും കൊണ്ടല്ല ഡി.എം.കെ ജനങ്ങളെ സേവിക്കുന്നതെന്ന് കൂടി സ്റ്റാലിന്‍ പറയുമ്പോള്‍ അത് ബി.ജെ.പിക്കും മോദിക്കും അമിത്ഷാക്കുമുള്ള മറുപടിയാണ്.
1960കളിലെയും 70കളിലെയും ഹിന്ദിവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടുകാരുടെ പോരാട്ടവീര്യത്തിന് ഉദാഹരണമാണ്. അന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഹിന്ദിഭാഷ ഔദ്യോഗികഭാഷാ നയം തമിഴരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തില്‍ ഹിന്ദിബോര്‍ഡുകളെല്ലാം നശിപ്പിക്കപ്പെട്ടു. ത്രിഭാഷാ രീതി അന്നുമുതലാണ് രാജ്യം നടപ്പാക്കിത്തുടങ്ങിയത്. ഹിന്ദിക്കും ഇംഗ്ലീഷിനും പ്രാദേശികഭാഷക്കും തുല്യപ്രധാന്യം നല്‍കുന്നതാണിത്. സവര്‍ണവിരുദ്ധപ്രക്ഷോഭമാണ് മറ്റൊന്ന്. പെരിയോര്‍ രാമസ്വാമി നായ്ക്കര്‍, സി.എന്‍ അണ്ണാദുരൈ, ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതലായവരുടെ നേതൃത്വത്തില്‍ നടന്ന സവര്‍ണവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടിലാകെ അലയടിച്ചു. എവിടെയും സവര്‍ണര്‍ക്ക് പ്രധാന്യം നല്‍കുകയും മറ്റുള്ളവരെ ഏഴയലത്തേക്ക ്മാറ്റിനിര്‍ത്തുകയും ചെയ്യുന് സമ്പ്രദായത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ സവര്‍ണമേലാളന്മാര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. രാമസ്വാമി നായ്ക്കര്‍ തികഞ്ഞ മതവിരോധിയായിരുന്നുവെങ്കിലും പിന്നാക്കക്കാരുടെയും ദലിതരുടെയും മുസ്്‌ലിംകളുടെയും മോചനം സവര്‍ണവിരുദ്ധതയിലൂടെയാണെന്ന് അദ്ദേഹം നിശ്ചയിക്കുകയും ഓടിനടന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ സന്തതിയാണ് ഇന്നത്തെ തമിഴ്‌നാട്ടിലെ ദലിത് പിന്നാക്ക മുന്നേറ്റങ്ങള്‍. അതില്‍ മുസ്്‌ലിംകളും അവരുടേതായ പങ്കുവഹിക്കുന്നു. അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡമുന്നേറ്റകഴകം പിന്നീട് പിളര്‍ന്നെങ്കിലും രണ്ട് കക്ഷികളുടെയും മുഖ്യഅജണ്ട ദ്രാവിഡരാഷ്ട്രീയം തന്നെ. മതത്തിനും സവര്‍ണതക്കും ഭരണത്തില്‍ പങ്കില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും നീതിയെന്നതാണ് ദ്രാവിഡരാഷ്ട്രീയമെന്നും നേതാക്കള്‍ അണികളെ പഠിപ്പിച്ചു. ഇന്നും ചില ക്ഷേത്രങ്ങളില്‍ ദലിതുകളെ കയറ്റാത്തതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുന്നത് അതുകൊണ്ടാണ്. അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും പഴയ സവര്‍ണരാഷ്ട്രീയം തിരികെക്കൊണ്ടുവരാനുമാണ് ബി.ജെ.പി തമിഴ്‌നാട്ടില്‍ ശ്രമിക്കുന്നത്. തീരെ ചെറുന്യൂനപക്ഷത്തിന്റെ പിന്തുണ അവര്‍ക്ക് കിട്ടുന്നുണ്ടെന്നത് ശരിയാണ്. എന്നാലും വലിയൊരു വിഭാഗം ദ്രാവിഡജനത ഇതിനെ പൊറുപ്പിക്കുന്നില്ല.
ഹിന്ദു എന്ന സംജ്ഞ തന്നെ ഉല്‍ഭവിക്കുന്നത് ഹിന്ദിയുമായി ബന്ധപ്പെട്ടാണ്. സിന്ധുനദിയാണ് അതിനടിസ്ഥാനഘടകം. അതാകട്ടെ ആര്യന്മാരുടെയും ഉത്തരേന്ത്യന്‍ സവര്‍ണതയുടെയും കുത്തകയാണ്. ദ്രാവിഡരെ അവിടെ നിന്ന് ആട്ടിയോടിച്ചാണ് ഉത്തരേന്ത്യ ഇക്കൂട്ടര്‍ പിടിച്ചടക്കിയതെന്നാണ് ചരിത്രം. സാമാന്യേന കറുത്തവരായ ദ്രാവിഡരെ പുറത്താക്കി ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശങ്ങള്‍ പിടിച്ചടക്കുകയായിരുന്നു ആര്യന്മാരെന്ന ്‌വിളിക്കപ്പെടുന്ന സവര്‍ണഹിന്ദുക്കള്‍. ഇവര്‍ സത്യത്തില്‍ യൂറോപ്പിന്റെ സന്തതികളാണ്.

ഹിന്ദുമതപുരാണങ്ങളിലെ രാമരാവണ പോരാട്ടം പോലും ഈ രണ്ട് വിഭാഗങ്ങളുടെ ഉപോല്‍പന്നമാണ്. കേരളത്തിലെ ഓണത്തിന് മാവേലിയെ നാം ആദരിക്കുമ്പോള്‍ ഉത്തരേന്ത്യക്കാരന്‍ ആദരിക്കുന്നത് വാമനനെയാണ്. ഈ വ്യത്യാസമാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ എല്ലാകാര്യത്തിലുമുള്ളത്. ഗണപതിയെ പൂജിക്കുന്ന ഉത്തരേന്ത്യക്കാരന്‍ തവിട്ടുനിറക്കാരനായിരിക്കുമ്പോള്‍ ദക്ഷിണേന്ത്യക്കാരന് ശിവന്റെ കറുത്ത നിറമാണ്. രാമനെ അല്ലാതെ ശിവനെക്കുറിച്ച് ബി.ജെ.പി അധികം സംസാരിക്കാത്തതും അതുകൊണ്ടുതന്നെ. ഈ അന്തരത്തെ ഇല്ലാതാക്കാനും ഇന്ത്യക്കാരില്‍ ഏകോദരസ്‌നേഹം വളര്‍ത്താനുമാണ് സ്വാതന്ത്ര്യസമരകാലം സഹായിച്ചത്. നേതാക്കള്‍ പ്രദേശവ്യത്യാസമില്ലാതെ ശ്രമിച്ചതും ഇന്ത്യയെന്ന ഒരൊറ്റ വികാരം അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയിലെ ജനതതിയില്‍ ജീവരക്തംപോലെ പടര്‍ത്താനായിരുന്നു. ഗാന്ധിജിയുടെയും കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.കാമരാജിന്റെയും ശ്രമവും ഇതിനൊത്തായിരുന്നു. ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്‍ പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.
സ്റ്റാലിന്റെ മുന്നറിയിപ്പില്‍ ( എച്ചരിക്കൈ) അടങ്ങിയിട്ടുള്ളതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. സവര്‍ണതയുടെയും അയിത്തത്തിന്റെയും ഇതരമതവിരോധത്തിന്റെയും കോലുകൊണ്ട് ദ്രാവിഡ നാട്ടില്‍ വരേണ്ടെന്നാണ് സ്റ്റാലിന്‍ നല്‍കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാരുകളെ വിരട്ടാനും പദ്ധതികള്‍ മുടക്കാനുമായി ഉപയോഗിക്കുന്നത് ഉപകരണമാണ് ഗവര്‍ണര്‍പദവി. മുമ്പൊന്നും ഇല്ലാത്ത തരത്തിലാണിത് ഉപയോഗിക്കപ്പെടുന്നതിപ്പോള്‍. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി പിടിച്ചുവെച്ചിരിക്കുന്നത് അരഡസന്‍ ബില്ലുകളാണ്. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി നല്‍കിയ ശുപാര്‍ശപോലും ഗവര്‍ണര്‍ നിരസിച്ചിരിക്കുന്നു. അറസ്റ്റിലായ മന്ത്രി സെന്തിലിന്റെ വകുപ്പ് വീതംവെക്കുന്നതായി നല്‍കിയ കത്താണ് ഗവര്‍ണര്‍ തിരസ്‌കരിച്ചിരിക്കുന്നത്. ഇതാകട്ടെ ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനാണ്. അതാകട്ടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാല്‍ രൂപീകരിക്കപ്പെട്ടതും. അപ്പോള്‍ ഗവര്‍ണര്‍ തിരസ്‌കരിക്കുന്നത്ജനാധിപത്യത്തെയും ജനങ്ങളെയുംതന്നെയാണ്.

കര്‍ണടകയില്‍ ഇടക്കാലത്തൊഴികെ ദക്ഷിണേന്ത്യയിലൊരിടത്തും കാലുകുത്താനാകാത്ത ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ ഇതുകൊണ്ടൊന്നും വേരോട്ടമുണ്ടാക്കാനാകില്ലെന്ന് തമിഴ്-ദ്രാവിഡ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാവുന്ന നഗ്നസത്യമാണ്. എ.ഐ.ഡി.എം.കെയുടെ നേതാവായിരുന്നു മന്ത്രി സെന്തില്‍ എന്നതുകൊണ്ട് അവരെയും പ്രതിക്കൂട്ടില്‍ കയറ്റാനാണ് മോദിയുടെ ശ്രമം. അടുത്തിടെയാണ് എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിത്തുടങ്ങിയത്. അതിനെ വിപുലീകരിക്കുന്ന ജോലികൂടിയാണ് സെന്തിലിന്റെ അറസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ കക്ഷികളെയെല്ലാം കൂട്ടി വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിസര്‍ക്കാരിനെ പുറത്താക്കാനാണ് സ്റ്റാലിനും അരവിന്ദ് കെജ്‌രിവാളും നിതീഷ്‌കുമാറും മമതയും മറ്റും ശ്രമിക്കുന്നത്.

ഇതിന് തടയിടുകകൂടിയാണ് മോദി-ഷായുടെ ലക്ഷ്യം. സ്വര്‍ണക്കടത്തുകേസില്‍ ഇ.ഡിയെയും കസ്റ്റംസിനെയും വെച്ച് വിരട്ടിയതോടെ കേരളത്തിലെ പിണറായിസര്‍ക്കാര്‍ കീഴടങ്ങിയതുപോലെ സ്റ്റാലിന്‍ മോദിക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറച്ച ഉദാഹരണമാണ് കരുണാനിധിപുത്രന്റെ വീഡിയോ മുന്നറിയിപ്പ്. അതെ, തമിഴനെ ചൊറിഞ്ഞാല്‍ അവര്‍ തിരിച്ചടിച്ചിരിക്കുകതന്നെ ചെയ്യും. അത് താങ്ങാനുള്ള ശേഷി ഏതായാലും ഇന്നും എന്നും ബി.ജെ.പിക്ക് ഇല്ലെന്നത ്തീര്‍ച്ച.

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

india

മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു

വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.

Published

on

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റ സംഭവത്തില്‍ കടുത്ത് വിമര്‍ശനം നേരിട്ടു. പരിശോധനയ്ക്ക് വിധേയമായത്‌നു ശേഷം അവ നീക്കം ചെയ്തു. ‘ഇന്ത്യയിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം എടുത്തുകാണിച്ചു.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഓണ്‍ലൈന്‍ വിപണിയായ മീഷോയില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി പങ്കിട്ടു. വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു. മീഷോയിലും ഫ്‌ലിപ്കാര്‍ട്ട് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവര്‍ 168 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നു.

കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ടി-ഷര്‍ട്ടുകള്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും, ബ്രാന്‍ഡഡ് ചരക്കുകളില്‍ ചിലത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്ന വസ്തുത അതിലും ആശങ്കാജനകമാണ്.

”മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്,” ജാഫ്രി എക്സില്‍ കുറിച്ചു.

യുവാക്കളെ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും സംഘവും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘത്തിന് ബന്ധമുണ്ട്.

 

Continue Reading

Trending