Connect with us

Culture

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്ന് പ്രവചനം; മരണസംഖ്യ ഉയരുന്നു

Published

on

ചെന്നൈ: തമിഴ്നാട്ടില്‍ 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മഴയുടെ ശക്തി കുറയുമെങ്കിലും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് തമിഴ്‌നാടിനെ വെള്ളത്തില്‍ മുക്കിയ മഴയ്ക്ക് കാരണം. കനത്ത മഴ തുടരുന്ന കാഞ്ചീപുരം, തിരുവല്ലൂര്‍ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മിക്കയിടങ്ങളിലും ട്രെയിന്‍, ബസ് സര്‍വീസുകള്‍ പുന:സ്ഥാപിച്ച് കൊണ്ടിരിക്കുന്നു. 150 ഓളം വരുന്ന ദുരിതാശ്വാസ ക്യാംപുകളിലായി പതിനായിരത്തോളം പേരാണ് കഴിയുന്നത്. അടച്ചിട്ട വിദ്യാലയങ്ങള്‍ ഇതുവരെയും തുറന്നിട്ടില്ല. സര്‍വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. എം.കെ.ബി നഗര്‍, മടിപ്പക്കം, കാരപ്പക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇതുവരെ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

india

ഇനി മത്സരത്തിനില്ല; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്നും ഒഴിയുമെന്ന് അണ്ണാമലൈ

തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Published

on

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ ആകാൻ ഇല്ലെന്ന് കെ അണ്ണാമലൈ. താന്‍ വീണ്ടും മത്സരത്തിനില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട് ബി.ജെ.പിയില്‍ മത്സരമില്ലെന്നും താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്നും അണ്ണാമലൈ കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘തമിഴ്നാട് ബി.ജെ.പിയില്‍ ഒരു മത്സരവുമില്ല, ഞങ്ങള്‍ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാന്‍ മത്സരത്തിലില്ല. ഞാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിലല്ല,’ അണ്ണാമലൈ പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ അധ്യക്ഷന്‍ എടപ്പാടി കെ. പളനിസ്വാമി ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച കഴിഞ്ഞാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്നുമുള്ള അണ്ണാമലൈയുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടു-ലീഫ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും ഇതാണ് രാജിക്ക് കാരണമായതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading

Film

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം

Published

on

ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

Continue Reading

india

ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കൂ; കുംഭമേള അതിന് ഉദാഹരണം, റോഡ് നമസ്‌കരിക്കാനുള്ളതല്ല: യോഗി ആദിത്യനാഥ്‌

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൊതുസ്ഥലങ്ങളിൽ നമസ്കാരം നിരോധിച്ച ഉത്തരവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള മതപരമായ അച്ചടക്കത്തിനുള്ള ഉദാഹരണമാണെന്നും യോഗി പറഞ്ഞു. വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

66 കോടി വിശ്വാസികളാണ് കുംഭമേളക്ക് എത്തിയത്. അക്രമങ്ങളോ മറ്റ് പ്രശ്നങ്ങളോ കുംഭമേളയിൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം ഹിന്ദുക്കളിൽ നിന്ന് പഠിക്കണം. റോഡ് നടക്കാനുള്ളതാണെന്നും യോഗി വ്യക്തമാക്കി. കുംഭമേളയിൽ മോഷണമോ തീവെപ്പോ തട്ടികൊണ്ടുപോകലോ പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതാണ് മതപരമായ അച്ചടക്കം.

അവർ ഭക്തിയോടെ കുംഭമേളക്കെത്തി സ്നാനം നടത്തി മടങ്ങി. ആഘോഷങ്ങൾ ധിക്കാരം കാണിക്കുന്നതിന് വേണ്ടി മാറ്റരുത്. സൗകര്യങ്ങൾ വേണമെങ്കിൽ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞയാഴ്ച മീററ്റ് പൊലീസ് ഈദ് നമസ്കാരം പള്ളികൾക്ക് സമീപവും ഇന്റർ കോളജിലെ ഫയിസ്-ഇ-അമാം കോളജ് ഗ്രൗണ്ടിൽ മാത്രമേ നടത്താവുവെന്ന് ഉത്തരവിറക്കിയിരുന്നു.

കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശിൽ ഈദ് ആഘോഷം നടന്നത്. കനത്ത സുരക്ഷയിലായിരുന്നു ആഘോഷങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൂടി സഹായത്തോടെയാണ് യു.പി പൊലീസ് നിരീക്ഷണം നടത്തിയത്. മീററ്റിലെ ചെറിയ സംഘർഷം ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും യു.പിയിലുണ്ടായില്ല.

Continue Reading

Trending