ചെന്നൈ: തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരണം ഒമ്പതായി. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍ക്കോവിലെ പടക്ക നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.
അപകടത്തില്‍ ഒമ്പതു പേരോളം മരിച്ചതായും നിരവധി ആളുകള്‍ക്ക് പേരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാലു പേരുടെ പരിക്ക് ഗുരുതരമാണ്. രാവിലെ 11 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം മരിച്ചവരെല്ലാം സ്ത്രീകളാണ്. സ്ഥലത്ത് അഗ്‌നിരക്ഷാ സേനസംഘം എത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്