Connect with us

kerala

ഡ്രൈവ് ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ചു; സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്‌

ഏലൂർ- ഫോർട്ട്കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പിൽ കുടുങ്ങിയത്.

Published

on

ഫോണിൽ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവർ പിടിയിലായപ്പോൾ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവർത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്നസ് മോട്ടാർ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂർ- ഫോർട്ട്കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പിൽ കുടുങ്ങിയത്.

എറണാകുളം നോർത്തിൽ ​ഗതാ​ഗത പരിശോധന നടത്തുന്നതിനിടെയാണ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു കണ്ട് എംവിഐമാർ ബസ് തടഞ്ഞത്. ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ പിറ്റേന്ന് ആർടിഒ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു.

ഡ്രൈവർ ആർടിഒ ഓഫീസിലേക്കു പോയപ്പോൾ പിറ്റേന്ന് പകരം വച്ച ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഫോർട്ട്കൊച്ചിയിൽ വച്ച് പിടിയിലായി.

പിന്നാലെ മോട്ടോർ വാഹന വകുപ്പ് ബസിൽ വിശ​ദ പരിശോധന നടത്തി. വേ​ഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെയാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.

ഫോണിൽ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവർ ഏലൂർ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി. ഇതേ കുറ്റത്തിനു പിറ്റേന്നു പിടിയിലായ ഡ്രൈവറുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സംസാരിച്ചതിനു തെളിവു ലഭിക്കാത്തതിനാൽ പിഴ ഈടാക്കാനായില്ല.

ഡ്രൈവർ ഫോൺ ചെവിയുടെ ഭാ​ഗത്തു വച്ചു ഡ്രൈവ് ചെയ്തപ്പോഴാണ് ഉദ്യോ​ഗസ്ഥർ ബസ് തടഞ്ഞെങ്കിലും കണക്ഷൻ കിട്ടാത്തതു കൊണ്ടാകാം ഡ്രൈവറുടെ കോൾ ലിസ്റ്റിൽ വിവരം ലഭ്യമല്ലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വേനൽ മഴ ശക്തം; പലയിടത്തും വ്യാപക നാശനഷ്ടം

Published

on

സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.

കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ശക്തമായ മഴയാണ് പെയ്തത് . പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. നഗരത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യാപക നാശനഷ്ടങ്ങളാണു ണ്ടായത്. കാട്ടു കാമ്പാൽ ചിറയിൻകാട് മേഖലയിലെ മിന്നൽചൂഴലിയിൽ വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ ആണ് വീടുകൾ തകരാറിലായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്.

Continue Reading

kerala

സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്

Published

on

മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ബലാത്സംഗക്കേസിൽ ക‍ര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.

2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Continue Reading

kerala

‘അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം; ഒട്ടും ഭയമില്ല’: സിദ്ദിഖ് കാപ്പൻ

Published

on

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും തങ്ങള്‍ ചോദിച്ചു. എന്നാല്‍ രാത്രിയാണ് വരിക എന്നായിരുന്നു മറുപടി – അദ്ദേഹം വ്യക്തമാക്കി.

വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമാണ് തന്റെ വീട്ടിലേക്കുള്ള ദൂരമെന്നും എന്നാല്‍ ഇവര്‍ വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.

വീട്ടില്‍ അര്‍ധരാത്രി പോലീസ് എത്തുമെന്ന് അറിയിച്ചതായി ഭാര്യ റൈഹാനയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്നലെ അര്‍ദ്ധരാത്രി എത്തുമെന്നാണ് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. എന്തിനാണ് പരിശോധന എന്നതില്‍ വ്യക്തമായ ഉത്തരം വീട്ടുകാര്‍ക്ക് നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് രണ്ടു പൊലീസുകാര്‍ എത്തിയാണ് 12 മണിക്ക് ശേഷം പരിശോധന ഉണ്ടാകുമെന്ന് അറിയിച്ചത്. കാപ്പന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ചോദിക്കുന്നതെന്നും അറിയിച്ചതായി റൈഹാന പറയുന്നു. സിദ്ധിഖ് കാപ്പന് സുപ്രീംകോടതിയും ലഖ്‌നൗ കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചതാണ്.

Continue Reading

Trending