Connect with us

local

തെങ്ങിന്‍ മുകളില്‍ വച്ച് ബോധരഹിതനായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു

കോള്‍തുരുത്തിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ പാലമില്ലാത്തതിനാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി രണ്ട് തോണികളിലാണ് ഇവര്‍ തിരിച്ചത്.

Published

on

തളിപ്പറമ്പ്: തെങ്ങു ചെത്തുന്നതിനിടെ ബോധരഹിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെത്തു തൊഴിലാളി മരിച്ചു. കോള്‍ത്തുരുത്തിയിലെ പുതിയപുരയില്‍ രവീന്ദ്രന്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

കോള്‍തുരുത്തി ഐലന്റില്‍ തെങ്ങ് ചെത്തുന്നതിനിടെ രവീന്ദ്രന്‍ ബോധരഹിതനാകുകയായിരുന്നു. തെങ്ങിനു മുകളില്‍ കുടുങ്ങിയ ഇദ്ദേഹത്തെ തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഓഫീസര്‍ കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെത്തു തൊഴിലാളികളുടെ സഹായത്തോടെ വല ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.

കോള്‍തുരുത്തിയില്‍ നിന്ന് ആശുപത്രിയിലേക്ക് പോകാന്‍ പാലമില്ലാത്തതിനാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി രണ്ട് തോണികളിലാണ് ഇവര്‍ തിരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രവീന്ദ്രന്‍ മരണത്തിന് കീഴടങ്ങി.

ഭാര്യ: ബിന്ദു (മുല്ലക്കൊടി). മക്കള്‍: അര്‍ജുന്‍, രോഷിത്ത്. സഹോദരി: സതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍; റേഷന്‍ വിതരണം നാളെ മുതല്‍

ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും

Published

on

ഓണക്കാലമായതിനാല്‍ ഈ മാസം വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോഗ്രാം അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായാണ് 10 കിലോഗ്രാം അരി.

സാധാരണ വിഹിതമായി നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കില്‍ ലഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള ബ്രൗണ്‍ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ രണ്ടു കിലോഗ്രാം അരി നല്‍കും.

മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ അരിയുടെ അളവില്‍ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ സെപ്റ്റംബര്‍ മാസത്തെ വിതരണം നാളെ ആരംഭിക്കും.

Continue Reading

kerala

രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി

25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി.

Published

on

പെരിന്തൽമണ്ണ: രേഖകളിൽ കാണിച്ചതിലേറെ അളവിൽ രാസവളവുമായെത്തിയ ലോറി ജിഎസ്ടി എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. ജിഎസ്ടി എൻഫോഴ്സ് മെന്റ്
ഓഫിസർ പി. ജയപ്രകാശ്, അസി. എൻഫോഴ്സ്മെന്റ് ഓഫിസർ പി. ടി. മനോജ് കുമാർ, സതീഷ് എന്നിവരടങ്ങിയ സംഘമാണ് നാടുകാണിച്ചുരത്തിൽ വച്ച് ലോറി
പിടികൂടിയത്.

25000 കിലോഗ്രാം എന്നാണ് അളവ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയിൽ 27000 കിലോഗ്രാം ഭാരമുള്ളതായി കണ്ടെത്തി. ലോറിയിലുള്ളത് അമോണിയം കാർബോമേറ്റ് എന്നാണ് രേഖകളിൽ കാണിച്ചിരുന്നത് . എന്നാലിത് യൂറിയ ആണെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് ലോറി കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റി.

ലോറിയിലുള്ളത് കാർഷികാവശ്യത്തിനുള്ള സിഡൈസ്ഡ് യൂറിയ ആവാമെന്ന സംശയത്തിൽ ക്വാളിറ്റി കൺട്രോൾ അസി. ഡയറക്ടർ എ. ജെ . വിവെൻസി, പെരിന്തൽമണ്ണ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ഷുഹൈബ് തൊട്ടിയാൻ, പെരിന്തൽമണ്ണ കൃഷി ഓഫിസറും രാസവള പരിശോധനാ ഉദ്യോഗസ്ഥയുമായ ടി. രജീനാ വാസുദേവൻ എന്നിവരടങ്ങിയ സംഘവും പരിശോധന നടത്തി.

സാമ്പിളുകൾ പട്ടാമ്പി ഫെർട്ടിലൈസർ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോറി എൻഫോഴ്സ്മെന്റ് ടീമിന്റെ കസ്റ്റഡിയിലാണ്. സാമ്പിളിന്റെ പരിശോധനാ ഫലം വന്നതിനു ശേഷം കാർഷികാവശ്യത്തിനുള്ള സബ്സിഡൈസ്ഡ് യൂറിയ ആണെന്ന് തെളിഞ്ഞാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Continue Reading

kerala

ഓട്ടോറിക്ഷകള്‍ക്ക് ഇനി കേരളം മുഴുവന്‍ സര്‍വീസ് നടത്താം; ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20കി.മീ യാത്രയെന്ന നിബന്ധന നീക്കി

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

Published

on

ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കി.

ഓട്ടോറിക്ഷകൾക്ക് സ്‌റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിക്കുന്നത് ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലായിരുന്നു. സി.ഐ.ടി.യുവിന്റെ ആവശ്യപ്രകാരമാണ് എസ്.ടി.എ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.

നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

Continue Reading

Trending