Connect with us

kerala

ഒന്നിനും തെളിവില്ലാത്ത കാലം, നാം വെളിവില്ലാത്തവരാകരുത്; അതിജീവിച്ച വഴികള്‍ മറക്കരുത്: ടിഎ അഹ്മദ് കബീര്‍

മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.

Published

on

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണമുമായി മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവ് ടിഎ അഹ്മദ് കബീര്‍ എംഎല്‍എ. ഇത് ഒന്നിനും തെളിവില്ലാത്ത കാലമാണെന്നും ആ കാലത്ത് നാം വെളിവില്ലാത്തവരാകരുതെന്നും ടിഎ അഹ്മദ് കബീര്‍ പറഞ്ഞു. മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്, ഫെയ്ബുക്കിലൂടെ ലീഗ് നേതാവ് പ്രതികരച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
ഏത് പ്രതിസന്ധിയിലും നീതിബോധം കൈവിടരുത്. നാം ഇടപെടുന്ന ആരോടും നീതി പാലിക്കണം. ഈ ഇരുണ്ട വേളകളിലും ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന വിട്ടുവീഴ്ചയില്ലാത്ത കല്‍പനയാണത്. ആ വെളിച്ചം നമ്മെ ആത്യന്തികമായി വിജയവീഥിയില്‍ എത്തിക്കും.അര്‍ത്ഥശങ്കക്കിടം നല്‍കാത്ത കാലം തെളിയിച്ച വസ്തുതയാണത്.
ആഭ്യന്തരമായ ശാക്തീകരണത്തിനായി ഒരുങ്ങുക. നമ്മുടെ ബലത്തില്‍ അല്ലാഹുവിന്റെ സഹായത്തോടെ നമ്മുടെ വ്യക്തിത്വം മാന്യമായി, നിയമപരമായി അടയാളപ്പെടുത്താന്‍ സമര്‍പ്പണത്തിന്റെ വഴി തേടുക, പ്രതിജ്ഞാബദ്ധരാകുക. ഒരു വഴി അടഞ്ഞാല്‍ നൂറു വഴികള്‍ തുറക്കാന്‍ ശേഷി പകരുന്ന പ്രത്യയശാസ്ത്ര പരിസരത്തിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്താന്‍ സജ്ജരാകുക.
മാറി നില്‍ക്കുകയില്ലെന്ന് തീരുമാനിക്കണം. മാറ്റി നിര്‍ത്താന്‍ നടക്കുന്ന നീക്കം അനുവദിക്കരുത്. ഏത് രംഗത്തും നാം മുന്നില്‍ വരണം. കര്‍മ്മനിരതരാകുക. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ ഉറച്ച ലക്ഷ്യബോധത്തോടെയും കാല്‍വെപ്പുകളോടെയും നമുക്ക് മുന്നോട്ട് പോകണം. പരാജയം വരാം. എന്നാല്‍ പിന്നോട്ട് നടക്കുന്ന പ്രശ്‌നമില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി

56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും

Published

on

പാലക്കാട്: നമ്പര്‍ 56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും. ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ രാത്രി 11.45ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഏപ്രില്‍ 10, 24 തീയതികളില്‍ പുലര്‍ച്ച ഒന്നിന് മംഗളൂരു ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക.

ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂര്‍ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.

Continue Reading

kerala

എമ്പുരാന്‍ വ്യാജ പതിപ്പ്; കണ്ണൂരില്‍ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍

പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു

Published

on

കണ്ണൂരില്‍ എമ്പുരാന്‍ വ്യാജ പതിപ്പ് പിടികൂടി. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ ജീവനക്കാരിയെ പിടികൂടി. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമൂലം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.

Continue Reading

kerala

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി; സീറോ മലബാര്‍ സഭ

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാര്‍ സഭ. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്ന് സഭ ചോദിച്ചു. നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. അണിയറ പ്രവര്‍ത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

Continue Reading

Trending