Connect with us

Cricket

ടി20 ലോകകപ്പ്: സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗ്രൂപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കൊപ്പം

Published

on

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയും യു.എസും തമ്മില്‍ വെസ്റ്റിന്‍ഡീസിലെ നോര്‍ത്ത് സൗണ്ടിലാണ് ആദ്യ കളി.

നാളെ ബ്രിഡ്ജ്ടൗണില്‍ അഫ്ഗാനിസ്താനെ ഇന്ത്യ നേരിടും. ശനിയാഴ്ച ബംഗ്ലാദേശും തിങ്കളാഴ്ച ആസ്‌ട്രേലിയയുമാണ് രോഹിത് ശര്‍മക്കും സംഘത്തിനും എതിരാളികള്‍. 4 ടീമുകള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പാണ് സൂപ്പര്‍ എട്ടിലുള്ളത്. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും.

ഇന്ത്യയും ആസ്‌ട്രേലിയയും ബംഗ്ലാദേശും അഫ്ഗാനിസ്താനുമാണ് ഗ്രൂപ് ഒന്നില്‍. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും യു.എസും വെസ്റ്റിന്‍ഡീസും രണ്ടിലും. ഗ്രൂപ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ഇന്ത്യയും യു.എസും. ബിയില്‍ നിന്ന് ഓസീസും ഇംഗ്ലണ്ടും സിയില്‍ നിന്ന് വിന്‍ഡീസും അഫ്ഗാനും ഡിയില്‍നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും യഥാക്രമം കടന്നു. പാകിസ്താന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങിയ കരുത്തര്‍ ഇക്കുറി ഗ്രൂപ് റൗണ്ടില്‍ത്തന്നെ പുറത്തായി.

 

Cricket

വനിത പ്രീമിയര്‍ ലീഗ്: കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം കിരീടം

ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി.

Published

on

വനിതാ പ്രീമിയര്‍ ലീഗ് കലാശപ്പോരിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് 150 റണ്‍സ് വിജയലക്ഷ്യമാണ് ഡല്‍ഹിക്ക് നല്‍കാനായത്. 44 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് അവരെ എത്തിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗിനെത്തിയ ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ മുംബൈ ഓള്‍റൗണ്ടര്‍ നതാലി സ്‌കിവര്‍ ബ്രന്റാണ് ഡല്‍ഹിയെ തകര്‍ത്തത്. 26 ബോളില്‍ നിന്ന് 40 റണ്‍സ് നേടിയ മരിസാനെ കാപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി അവസാന നിമിഷത്തിലേക്ക് എത്തി കിരീടം നേടാനാവാതെ മടങ്ങുന്നത്.

17 റണ്‍സ് നേടുന്നതിനിടെ ഓപണര്‍മാരെ നഷ്ടമായ ഡല്‍ഹിക്ക് പാര്‍ട്‌നര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് തോല്‍വി വഴങ്ങേണ്ടിവന്നത്. 21 പന്തില്‍ 30 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മുംബൈക്ക് ഓപണര്‍മാരെ നഷ്ടമായി.

 

Continue Reading

Cricket

ഫോട്ടോ ഒന്ന് മാറിപ്പോയി; ഇന്ത്യയുടെ കിരീടനേട്ടത്തോടെ എം.എല്‍.എ മുകേഷ് എയറില്‍

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.

Published

on

കിവികളെ പരാജയപ്പെടുത്തി ചാംപ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.

ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്‍ പ്രമുഖന്‍ എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്‍എയും നടനുമായ മുകേഷാണ് ട്രോള്‍ പേജുകളില്‍ നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്‍ കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി.

mukesh-team-india-n

2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്‍മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.

അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് പിന്‍വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്‍ ഈ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. ‘ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ അന്തസ്സ് വേണമടാ അന്തസ്സ്’ എന്നാണ് ഒരു കമന്റ്. എംഎല്‍എയ്ക്ക് 2013 ല്‍ നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്റുകളും നിരവധിയാണ്. ‘തോമസുകുട്ടി വിട്ടോ’ പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading

Cricket

കലാശപ്പോരിലെ താരമായി രോഹിത് ശര്‍മ; രചിന്‍ രവീന്ദ്ര പ്ലെയര്‍ ഒഫ് ദ ടൂര്‍ണമെന്റ്

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്

Published

on

ഒരു പതിറ്റാണ്ടിനിപ്പുറം ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഒരു സ്‌നേഹ സമ്മാനം. ആവേശപ്പോരിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടിയെടുത്ത് ഇന്ത്യന്‍ പടനായകന്‍. വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മ തന്നെയായിരുന്നു ഇന്ത്യയുടെ വിജയ ശില്‍പിയും.

തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിതിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ന്യൂസിലന്റ് ഓപ്പണര്‍ രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിന്റെ താരം. രചിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും. കിവീസിന്റെ മാറ്റ് ഹെന്‍ട്രിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ കൊയ്തത്.

Continue Reading

Trending