Connect with us

News

ടി 20; ഇന്ത്യ- വെസ്റ്റന്‍ഡീസിനെ നേരിടും, മല്‍സരം രാത്രി 8 മണിക്ക്

രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

Published

on

പ്രോവിഡന്‍സ് (ഗുയാന): ആദ്യ ടി-20 യില്‍ നാല് റണ്‍സിന് തല താഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇന്ന് അഞ്ച് മല്‍സര പരമ്പരയില്‍ തിരികെ വരാനുള്ള ശ്രമത്തില്‍. രാത്രി 8 ന് ആരംഭിക്കുന്ന മല്‍സരത്തിനുള്ള അന്തിമ ഇലവനില്‍ കാര്യമായ മാറ്റമുണ്ടാവില്ല.

ആദ്യ മല്‍സരത്തില്‍ വിനയായത് ബാറ്റിംഗായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കേവലം 149 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഇന്ത്യക്ക് ആ സ്‌ക്കോര്‍ മറികടക്കാനായില്ല. കന്നി രാജ്യാന്തര ടി-20 മല്‍സരം കളിച്ച തിലക് വര്‍മ മാത്രമാണ് പൊരുതി കളിച്ചത്. ഹാര്‍ദിക്കും സഞ്ജു സാംസണും ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമൊന്നും വലിയ സ്‌ക്കോര്‍ സ്വന്തമാക്കിയില്ല. സിക്‌സര്‍ സ്വന്തമാക്കി തുടങ്ങിയ സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍ മാത്രം ആവശ്യമായിട്ടും വാലറ്റക്കാര്‍ക്ക് അവസരത്തിനൊത്തുയരാനായിരുന്നില്ല. ബാറ്റിംഗില്‍ ജാഗ്രതക്കൊപ്പം ആക്രമണവും സമ്മേളിക്കുമെന്നാണ് ഹാര്‍ദിക് വ്യക്തമാക്കുന്നത്. തരുബയിലായിരുന്നു ആദ്യ മല്‍സരം.

ഇന്ന് രണ്ടാം മല്‍സരം നടക്കുന്നത് ഗുയാന നാഷണല്‍ സ്‌റ്റേഡിയത്തിലാണ്. പേസിനെ തുണക്കുന്നതാണ് ഇവിടെ സാഹചര്യങ്ങള്‍. സീനിയര്‍ സീമര്‍മാരില്ലാത്ത സാഹചര്യത്തില്‍ നായകന്‍ ഹാര്‍ദിക് തന്നെയാവും പുതിയ പന്തില്‍.

kerala

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍

വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു. എം.സി. റോഡില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പൊലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Continue Reading

india

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്‌സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു

വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദിയാണിത്

Published

on

ദമ്മാം. ഫേസ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ടോക് ഷോയായ ടെഡ് എക്‌സ മാതൃകയില്‍ എട്ട്, ഒമ്പത്, 10 ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവരുടെ പബ്ലിക് സ്പീക്കിങ് കഴിവിനെ വളര്‍ത്താനും ഉയര്‍ന്ന ലീഡര്‍ഷിപ് സ്‌കില്‍ വര്‍ധിപ്പിക്കാനും അത് അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാനുമുള്ള വേദി യാണ് ഇതിലൂടെ ഫേസ് കാമ്പസ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആദ്യമായി ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് പബ്ലിക്ക് ടോക് ഷോയാണ് ‘ഫേസ് എക്‌സ് ടോക് ഷോ’ എന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത കലാലയങ്ങളിലേക്ക് സ്‌കോളര്‍ഷിപ്പോടെ ഡിഗ്രി, പി.ജി പഠനങ്ങള്‍ക്ക് എത്തിക്കുക, സിവില്‍ സര്‍വിസ് പരീക്ഷക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക, യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളിലെ വിവിധ തസ്തികളിലേക്ക് മലയാളികളെ എത്തിക്കുക തുടങ്ങിയ സമൂഹത്തിന്റെ ലീഡര്‍ഷിപ്പിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കാനുള്ള ശ്രമമാണ് ഫേസ് നടത്തി ക്കൊണ്ടിരിക്കുന്നത്. ഈ മത്സരത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഫൈനലില്‍ എ ത്തുന്ന എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ആദ്യ റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ടോക്ക് ഷോയുടെ ഔപചാരിക ലോഞ്ചിങ് ഈ മാസം ഏഴിന് കോഴിക്കോട് റീജനല്‍ സയന്‍സ് സെന്ററില്‍ നടന്നിരുന്നു. ഫേസ് കാമ്പസ് പ്രിന്‍സിപ്പല്‍ പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. മുനവ്വറലി ശിഹാബ് തങ്ങളാണ് ലോഞ്ച് ചെയ്തത്. ഡോ. റാഷിദ് ഗസ്സാലി, ഫേസ് അക്കാദമിക് ഡ യറക്ടര്‍ എം.പി. ജോസഫ് ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഈ മാസം 25 വരെ രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്തസമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ. യഅഖൂബ് ഫൈസി, ഫേസ് അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ബഷീര്‍ എടാട്ട്, ആലി കുട്ടി ഒളവട്ടൂര്‍ പങ്കെടുത്തു. https://facextalkshow.com/applicationform/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Continue Reading

india

മരണാനന്തര ചടങ്ങില്‍ പാട്ടും നൃത്തവും ആഘോഷങ്ങളും വേണമെന്ന് വയോധിക; ആഗ്രഹം സാധിച്ചുകൊടുത്ത് മക്കള്‍

എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്

Published

on

തമിഴ് നാട് ഉസിലാംപെട്ടിയില്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ മരിച്ച നാഗമ്മാളെ കുടുംബം യാത്രയാക്കിയത് വ്യത്യസ്തമായാണ്. മരിച്ചുകിടക്കുമ്പോള്‍ ആരും കരയരുത്. പാട്ടൊക്കെ പാടി ഡാന്‍സ് കളിച്ച് സന്തോഷമായി യാത്രയാക്കണം. ഇത് നാഗമ്മാളുടെ ആഗ്രഹമായിരുന്നു. മക്കള്‍ ഉള്‍പ്പടെ നൃത്തം ചെയ്തും ആഘോഷിച്ചും നാഗമ്മാളുടെ ആ ആഗ്രഹം എല്ലാവരും ചേര്‍ന്ന് അങ്ങ് നടത്തിക്കൊടുത്തു.

നാഗമ്മാളുടെ ഭര്‍ത്താവ് പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ചു. 6 മക്കളാണ് നാഗമ്മയ്ക്ക്. കൊച്ചുമക്കളും അവരുടെ മക്കളും കഴിഞ്ഞ് അടുത്ത തലമുറക്കാര്‍ക്ക് വരെ കല്യാണപ്രായമായി. അങ്ങനെ എഴുപത്തിയഞ്ചോളം പേരാണ് ഇന്നലെ പാട്ട് പാടി ഡാന്‍സ് ചെയ്ത് നാഗമ്മാളെ യാത്രയാക്കിയത്. നാഗമ്മാളിന് സന്തോഷമായി കാണും, ഒപ്പം വാക്ക് പാലിച്ചതിന്റെ ആശ്വാസം മക്കള്‍ക്കും.

 

Continue Reading

Trending