More
ആ സിറിയന്‍ ബാലികയെ സ്വീകരിച്ച് ഉര്‍ദുഗാന്‍

അങ്കാറ: അലപ്പോയുടെ കണ്ണീര്‍സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ ഏഴ് വയസുകാരി സിറിയന്‍ പെണ്‍കുട്ടി ബന, തുര്‍ക്കി പ്രസിഡന്റ് റജത് ത്വിയ്യിബ് ഉര്‍ദുഗാനെ കണ്ടു. തന്റെ മടിയില്‍ ഇരിക്കുന്ന ബനയുടെ ചിത്രം ഉര്‍ദുഗാന്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സിറിയന്‍ ജനതയോടൊപ്പം എപ്പോഴുമുണ്ടാവുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ ഔദ്യോഗിക വസതിയിലാണ് ബനക്കും കുടുംബത്തിനും ഉര്‍ദുഗാന്‍
സ്വീകരണമൊരുക്കിയത്.
സിറിയയില്‍ വിമത കേന്ദ്രമായിരുന്ന അലപ്പോയില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച 25,000 പേരില്‍ ബനയും ഉമ്മ ഫാത്വിമായും ഉണ്ടായിരുന്നു. സിറിയന്‍ ഏകാധിപതി ബശര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതരെ തുര്‍ക്കി പിന്തുണച്ചിരുന്നു. ഉമ്മയുടെ സഹായത്തോടെയായിരുന്നു ബന ട്വിറ്ററിലൂടെ അലപ്പോയിലെ ദുരിതങ്ങള്‍ ലോകത്തിന് മുന്നില്‍ വിവരിച്ചത്. ചിത്രങ്ങളായും കുറിപ്പുകളായും പ്രത്യക്ഷപ്പെട്ട ബനയുടെ ട്വീറ്റുകള്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്തവരെ നടുക്കിയിരുന്നു.
I was pleased to host @AlabedBana and her family at the Presidential Complex today. Turkey will always stand with the people of Syria. pic.twitter.com/VuPtmFl7Lr
— Recep Tayyip Erdoğan (@RTErdogan) December 21, 2016
352,000 ആളുകാണ് ബനയെ ട്വിറ്ററില്‍ പിന്തുടര്‍ന്നിരുന്നത്. ബനയും ഉമ്മയും അലപ്പോയില്‍ നിന്ന് കുടിയൊഴിഞ്ഞുവന്നാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. അലപ്പോയില്‍ വിമതരെ തുരത്തുന്ന നടപടി ഇപ്പോഴും അസദിന്റെ സേന നടത്തുന്നുണ്ട്. അലപ്പോയിലെ സാധാരണക്കാര്‍ ഭരണകൂട വാഴ്ചയില്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
kerala
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി

തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ തമ്മിലടിയെ തുടർന്ന് സ്മാർട് റോഡ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി പിന്മാറി. റോഡിന് പണം ചെലവഴിച്ച തദ്ദേശ വകുപ്പിനെ പൂർണമായും ഒഴിവാക്കിയാണ് പൊതുമരാമത്ത് മന്ത്രി ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതെന്ന ആരോപണമാണ് മന്ത്രി രാജേഷ് ഉന്നയിച്ചത്. ഫ്‌ളക്‌സിലും പരസ്യങ്ങളിലും പൊതുമരാമത്ത് മന്ത്രി നിറഞ്ഞുനിന്നപ്പോൾ തദ്ദേശ വകുപ്പ് മന്ത്രി രാജേഷിനെ പൂർണമായും വെട്ടുകയായിരുന്നു.
kerala
ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍
മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.
മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
-
kerala18 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
india2 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി