Culture
സിറിയയില്‍ വെടിനിര്‍ത്തലിന് നീക്കം; ട്രംപും പുടിനും ഫോണില്‍ സംസാരിച്ചു

മോസ്‌കോ: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് തടയിടുന്നതിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സജീവ നീക്കങ്ങള്‍ ആരംഭക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ധാരണയിലെത്തി. കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരും വെടിനിര്‍ത്തല്‍ സാധ്യത ചര്‍ച്ച ചെയ്തത്. ഒരു മാസം മുമ്പ് സിറിയയില്‍ യു.എസ് മിസൈലാക്രമണം നടത്തിയതിനുശേഷം ട്രംപും പുടിനും നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് വൈറ്റ്ഹൗസും ക്രെംലിനും ഒരുപോലെ സമ്മതിച്ചു.
ഉത്തര കൊറിയയില്‍നിന്നുള്ള ഭീഷണിയും ഭാവിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. ദീര്‍ഘകാലമായി സിറിയ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച ട്രംപും പുടിനും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളും ആവുന്നതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചതായി വൈറ്റ്ഹൗസ് പറയുന്നു. സംഭാഷണം വളരെ മികച്ചതായിരുന്നു. മനുഷ്യസമൂഹത്തിന് ശാശ്വത സമാധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ലോകം സുരക്ഷിതവും അക്രമരഹിതവുമാക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞതായും വൈറ്റ്ഹൗസ് വെളിപ്പെടുത്തി. സിറിയയില്‍ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന് ശ്രമങ്ങള്‍ ആരംഭിക്കാന്‍ ട്രംപും പുടിനും തീരുമാനിച്ചതായി ക്രെംലിനും പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ നാലിന് ഖാന്‍ ഷെയ്ഖൂനില്‍ രാസായുധം പ്രയോഗിച്ച് എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി സിറിയന്‍ വ്യോമതാവളത്തില്‍ യു.എസ് മിസൈലാക്രമണം നടത്തിയത് ചര്‍ച്ചയില്‍ വിഷയമായോ എന്ന് വൈറ്റ്ഹൗസും ക്രെലിനും വ്യക്തമാക്കിയില്ല. ട്രംപാണ് ക്രൂയിസ് മിസൈല്‍ ആക്രമണത്തിന് ഉത്തരവിട്ടിരുന്നത്. സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബഷാറുല്‍ അസദും റഷ്യയും വാദിക്കുന്നു. ഉത്തരകൊറിയയിലെ അപകടകരമായ സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ട്രംപും പുടിനും ആലോചിച്ചതായി ക്രെംലിന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ പരമാവധി സംയമനം പാലിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും പുടിന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ജൂലൈ ആദ്യത്തില്‍ ഹംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ചക്ക് വേദിയൊരുക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം
-
kerala3 days ago
എറണാകുളത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍