Connect with us

kerala

പാഠ്യപദ്ധതി ചട്ടക്കൂട്: വിവാദവിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം: മുസ്‌ലിംനേതൃസമിതി

വിവാദ വിഷയങ്ങള്‍ ചട്ടക്കൂടില്‍നിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

Published

on

കോഴിക്കോട്: പാഠ്യ പദ്ധതി ചട്ടക്കൂടില്‍നിന്ന് വിവാദ വിഷയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിം നേതൃസമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെന്റര്‍ സാമൂഹ്യ നിര്‍മ്മിതിയാണെന്ന പദം നീക്കം ചെയ്യണം. ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂര്‍ണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങള്‍ ചട്ടക്കൂടില്‍നിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫ മുണ്ടുപാറ, സി.പി ഉമര്‍ സുല്ലമി, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കാല്‍, എം.ഐ അബ്ദുല്‍ അസീസ്, പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ഇ.പി അഷ്‌റഫ് ബാഖവി, ടി.കെ അഷ്‌റഫ്, പി.ഉണ്ണീന്‍, എഞ്ചിനീയര്‍ പി മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

kerala

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്; കണ്ടെത്തൽ പ്രാഥമിക അന്വേഷണത്തിൽ

തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നൽകും.

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്.

പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പെട്രോൾ പമ്പിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തിൽ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷൽ സെല്ലിന് സർക്കാർ നിർദേശം നൽകിയിരുന്നത്.

നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ എഡിഎമ്മിന് നൽകിയ യാത്രയയപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

kerala

മാനവികതയുടെ ആഘോഷം

എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

Published

on

ലോകസമൂഹം ഇന്ന് ബത്ത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അഥവാ ഈ സബ്‌നു മറിയമിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും ലോകസമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിരൂപമായാണ് യേശു ജീവിച്ചത്. കാലിത്തൊഴുത്തില്‍ ജനിച്ചവര്‍ ലോകനായകനായി. സമാധാനത്തിന്റെ ദൂതനായി. ആ ജീവിതം മുഴുവന്‍ പങ്കുവെച്ച സന്ദേശം മാനവികതയുടേതായിരുന്നു. ആ മാനവിക മൂല്യ ങ്ങള്‍ തന്നെയാണ് പ്രവാചകര്‍ മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും പകര്‍ന്നു നല്‍കിയത്. എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ സ്‌നേഹവും സാഹോദര്യവും കളിയാടാന്‍ യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതിയാകും. ജാതി, മത ചിന്തകള്‍ക്കതിതമായി ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒന്നിച്ചുനില്‍ക്കുക. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക. ലോകശാന്തിക്കായി പ്രവര്‍ത്തിക്കുക, പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ആശയ ഭിന്നതകള്‍ പരിഹരിക്കാന്‍ കാത്തുനില്‍ക്കാതെ, ആശയ ഐക്യമുണ്ടാകാതെയും സ്‌നേഹ ത്തിന്റെ പൂന്തോപ്പില്‍ ഒന്നിച്ചിരിക്കാന്‍ നമു ക്ക് സാധിക്കണം.

ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ആ ചെറുനാട് ലോകത്തെ വരവേല്‍ക്കുന്നത് കാണാന്‍ തന്നെയൊരു ചന്തമാണ്. അവിടെ നിന്നും പകര്‍ന്നുകിട്ടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം അളവറ്റതാണ്. മത, രാഷ്ട്ര, വംശ, വര്‍ഗ ഭേദമന്യ എല്ലാവരെയും സ്വീകരിക്കുന്നു ആ നാട്. വത്തിക്കാന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് റോമിലെ ഗ്രാന്റ് മോസ്‌ക്. ആ പള്ളിതന്നെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് മൂന്ന് പതിറ്റാണ്ട് കാലമായി അവിടെ തലയുയര്‍ത്തിനില്‍ക്കുന്നത്. 1974ല്‍ റോമന്‍ സിറ്റി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ഫ ഹദ് രാജാവും മറ്റുമുസ്‌ലിം നേതാക്കളും രാ ജ്യങ്ങളും പണം ചെലവഴിച്ചാണ് ആ വലിയ പള്ളി നിര്‍മിച്ചത്. വത്തിക്കാന്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെയുമെത്തും. സൗഹൃദം പങ്കു വെക്കുകയും സംസ്‌കാരങ്ങള്‍ അറിയാന്‍ ശ്ര മിക്കുകയും ചെയ്യും. ഫ്രാന്‍സിസ് മാര്‍പാപ്പ യെ കാണാനും അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടല്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാമിപ്യം അനേകര്‍ക്ക് സാന്ത്വനം പകരുന്നുണ്ട്. അദ്ദേഹത്തില്‍ ദര്‍ശിച്ച അതേ മൃദുല ഭാവം തന്നെയാണ് പാണക്കാട്ടേക്ക് ക്രിസ്മസിന് കേക്കുമായി വ രുന്ന ക്രിസ്തീയ പുരോഹിതന്മാരിലും ഓണത്തിനും വിഷുവിനും പായസവുമായി വരുന്ന ക്ഷേത്ര തന്ത്രിമാരിലും കാണുന്നത്.

മതങ്ങളെയും മതമുല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനമെത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണ്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നാം കണ്ടകാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്‌സ് മുസ്‌ലിം ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വാഹനമിടിച്ചു കയറ്റി നിരവധിയാളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാ ത്തതുകൊണ്ടാണ് അത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീര്‍ച്ചയാണ്. അതാണ് ജീവിതത്തില്‍ നാമെല്ലാവരും അനുവര്‍ത്തിക്കേണ്ടത്.

വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നത് അതീവ കഠിനമാണെന്നാണ് പുറത്തു നിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍ ഇന്ത്യയുടെ പാരമ്പര്യം സ്‌നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതു കൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യ നാം പങ്കാളികളാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരുടേതുമാണ്. സ്‌നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലു ടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയാണ് യേശു അഥവാ ഈസ നബി (അ) ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്.

മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് എല്ലാദിവസവും മാനവികത ആഘോഷിക്കാം.

Continue Reading

crime

തിരുവല്ലയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്ക്‌

കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്.

Published

on

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കരോൾ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കരോൾ സംഘത്തിലുണ്ടായിരുന്നവർ പറയുന്നു.

കഴിഞ്ഞ രാത്രി 1.30ഓടുകൂടിയാണ് സംഭവം. വീടുകൾ തോറും സന്ദർശിക്കുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പാസ്റ്റര്‍ അടക്കമുള്ളയാളുകള്‍ക്കും പരിക്കേറ്റു. പ്രദേശവാസികളായ ചിലർ തന്നെയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

അതേസമയം, വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നമാണ് കരോൾ സംഘത്തിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായാണ് സൂചന.

Continue Reading

Trending