Connect with us

kerala

റിസർച്ച് ഫെല്ലോഷിപ്പ് നേടിയ നാഫിഅക്ക് ആശംസ നേർന്ന് സയ്യിദ് മുനവ്വറലി തങ്ങൾ

ജന്മനാ തന്നെ കാഴ്ച്ച നഷ്ടപ്പെട്ട നാഫിഅ പ്രതിസന്ധികൾ നിറഞ്ഞ പഠന വഴികളെ കഠിനാധ്വാനത്തിലൂടെ തൻ്റേതാക്കി മാറ്റുകയായിരുന്നു.

Published

on

അകക്കണ്ണിന്റെ വെളിച്ചത്തിൽ കഠിനാധ്വാനത്തിലൂടെ കോളേജ് അധ്യാപിക പദവിയിലെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശിനി നാഫിഅ സന്തോഷം പറയാൻ പാണക്കാട് വന്നു.ജന്മനാ തന്നെ കാഴ്ച്ച നഷ്ടപ്പെട്ട നാഫിഅ പ്രതിസന്ധികൾ നിറഞ്ഞ പഠന വഴികളെ കഠിനാധ്വാനത്തിലൂടെ തൻ്റേതാക്കി മാറ്റുകയായിരുന്നു.

എസ്.എസ്.എൽ.സി.ക്ക് എൺപത് ശതമാനത്തിലധികം മാർക്ക് നേടിയ നാഫിഅ മുസ്തഫ – നസീമ ദമ്പതികളുടെ ഇളയ മകളാണ്. കോഴിക്കോട് ഫറൂഖ് കോളേജിലാണ് ഡിഗ്രി പൂർത്തീകരിച്ചത്.തുടർന്ന് ഇസ്‌ലാമിക് സ്റ്റഡീസിന് മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ PG അഡ്മിഷൻ നേടി.വിശ്രമരഹിത പഠനത്തിലൂടെ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നാഫിഅ ഇസ്‌ലാമിക് സ്റ്റഡീസിൽ യു.ജി.സി യുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടുന്ന രാജ്യത്തെ ആദ്യ അന്ധ വിദ്യാർത്ഥിനിയായി.

കണ്ണ് കൊണ്ട് കാണാത്ത ലോകത്തെ അകക്കണ്ണ് കൊണ്ട് കീഴടക്കിയ നാഫിഅ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിതയായിരിക്കുന്നു. ആസാമിലെ ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയുടെ ക്യാംപസിൽ അഡ്മിനിസ്ട്രേറ്ററായ നസീഫ് ഹുദവിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയ നാഫിഅ യുടെ സന്തോഷത്തിൽ പങ്ക് ചേരാൻ സാധിച്ചതിൽ അഭിമാനമുണ്ട്. കഠിനാധ്വാനത്തിന് ഫലമുണ്ടെന്ന് തെളിയിച്ച നാഫിഅക്ക് അധ്യാപികയായി ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നാഫിഅക്കും പഠന വഴിയിൽ അവർക്ക് ഉറച്ച പിന്തുണ നൽകി കുടെ നിന്നവർക്കും അഭിനന്ദനങ്ങൾ നേരുന്നു. തങ്ങൾ പറഞ്ഞു

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

kerala

രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഡിസംബർ 13 മുതൽ 20 വരെ

അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും

Published

on

തി​രു​വ​ന​ന്ത​പു​രം: 29ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കും. 180 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ളം സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഫെ​സ്റ്റി​വ​ൽ പ്ര​സി​ഡ​ന്റു​മാ​യി 501 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​യി. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്​​ക​രി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​നി​മ മേ​ഖ​ല​യി​ലെ ഇ​രു​നൂ​റോ​ളം പ്ര​മു​ഖ​ർ മേ​ള​ക്കെ​ത്തും. 15,000 പ്ര​തി​നി​ധി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​ര​ണ യോ​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗം, ലോ​ക സി​നി​മ, ഇ​ന്ത്യ​ൻ സി​നി​മ നൗ, ​മ​ല​യാ​ളം സി​നി​മ ടു​ഡേ, ക​ൺ​ട്രി ഫോ​ക്ക​സ്, ഹോ​മേ​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ കോ​ൺ​വ​ർ​സേ​ഷ​ൻ, ഓ​പ​ൺ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ർ, അ​ര​വി​ന്ദ​ൻ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം, മാ​സ്റ്റ​ർ ക്ലാ​സ്, പാ​ന​ൽ ച​ർ​ച്ച, എ​ക്‌​സി​ബി​ഷ​ൻ എ​ന്നി​വ​യും ന​ട​ക്കും. ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ലോ​ഗോ ച​ട​ങ്ങി​ൽ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

Continue Reading

Trending