Connect with us

crime

രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരി കൂട്ടബലാത്സംഗത്തിനിരയായി; എട്ട് പേർ അറസ്റ്റിൽ

വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.

Published

on

അയോധ്യ രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 8 പേര്‍ കസ്റ്റഡിയില്‍. കോളജ് വിദ്യാര്‍ഥിയും രാമക്ഷേത്രത്തിലെ തൂപ്പുജോലിക്കാരിയുമായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞ് വനാഷ് ചൗധരിയെന്നയാളും സുഹൃത്തുകളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസിലെ പരാതിക്കാരി പറയുന്നത്.

ആഗസ്റ്റ് 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു ഗസ്റ്റ്ഹൗസിലേക്കാണ് അയാള്‍ തന്നെ ആദ്യം കൊണ്ട് പോയത്. അവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. അവിടെ വെച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. പിന്നീട് വാഷ് ചൗധരിയുടെ മൂന്ന് സുഹൃത്തുക്കള്‍ കൂടിയെത്തി ബലാത്സംഗം ചെയ്തു.

പിന്നീട് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പൊലീസ് മുമ്പാകെ പരാതി നല്‍കിയില്ല. എന്നാല്‍, ആഗസ്റ്റ് 25ാം തീയതി വാനഷ് തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. ഇയാള്‍ക്കൊപ്പം ഉദിത് കുമാര്‍, സാത്രാം ചൗധരി എന്നീ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. കാറില്‍ വെച്ചായിരുന്നു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, കാര്‍ ഡിവൈഡറില്‍ ഇടിച്ചതോടെ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

ആഗസ്റ്റ് 26ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ അവര്‍ തയാറായില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിയുടെ പരാതിപ്രകാരം കേസെടുക്കുകയും പ്രതികളായ എട്ട് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് അയോധ്യ കാന്റ് പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അമരേന്ദ്ര സിങ് പറഞ്ഞു. പെണ്‍കുട്ടിക്ക് കേസിലെ പ്രതിയെ നാല് വര്‍ഷമായി അറിയാമായിരുന്നുവെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

Published

on

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് ​സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.

ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു.

ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

Continue Reading

crime

വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാമത്തെ മകൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

‘എന്റെ മകന്‍ പോയി അല്ലേ…’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ രണ്ടാമത്തെ മകന്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ബന്ധുക്കള്‍ വിവരമറിയിച്ചത്.

‘എന്റെ മകന്‍ പോയി അല്ലേ…’ എന്നായിരുന്നു ഷെമിയുടെ പ്രതികരണം. സൈക്യാട്രി വിഭാഗം ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മരണവാര്‍ത്ത അറിയിച്ചത്. വിവരം അറിയിക്കുമ്പോള്‍ പിതാവ് അബ്ദുറഹിം സമീപമുണ്ടായിരുന്നു. ഒരു മരണത്തെക്കുറിച്ച് മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Continue Reading

crime

എറണാകുളത്ത് പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഇതിൽ ഒരാൾ 18 വയസ് പൂർത്തിയായ ആളാണ്.

Published

on

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ച് പല്ല് ഇടിച്ച് തകർത്തെന്ന് പരാതി. സംഭവത്തിൽ ചിന്മയ സ്കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു.

Continue Reading

Trending