Connect with us

main stories

ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു; സ്പീക്കര്‍ക്കെതിരെ ആരോപണവുമായി സ്വപ്ന

സ്വര്‍ണക്കടത്ത് കേസുമായി സ്പീക്കര്‍ക്കുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി

Published

on

കൊ​ച്ചി: സ്പീ​ക്ക​ർ പി. ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. സ്പീ​ക്ക​ർ ദു​രു​ദ്ദേ​ശ​ത്തോ​ടെ ത​ന്നെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്ന് സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി. ഇ​ഡി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ണ്ടാം റി​പ്പോ​ർ​ട്ടി​ലാണ് സ്വ​പ്ന​യു​ടെ മൊ​ഴി​യു​ള്ള​ത്.

ചാ​ക്ക​യി​ലെ ഫ്ലാ​റ്റ് ത​ന്‍റെ ഒ​ളി​സ​ങ്കേ​ത​മാ​ണെ​ന്ന് ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും നി​ര​വ​ധി വ​ട്ടം വി​ളി​ച്ചി​ട്ടും താ​ൻ ത​നി​ച്ച് പോ​യി​രു​ന്നി​ല്ലെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. സ്പീ​ക്ക​റു​ടെ വ്യ​ക്തി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് കീ​ഴ്‍​പ്പെ​ടാ​തി​രു​ന്ന​തി​നാ​ല്‍ മി​ഡി​ൽ ഈ​സ്റ്റ് കോ​ള​ജി​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി.‌

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്ന് രാ​ജി​വ‌യ്​ക്കു​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും സ്വ​പ്ന മൊ​ഴി ന​ല​ൽ​കി. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ടീം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി.

ശി​വ​ശ​ങ്ക​ർ ടീം ​സ​ർ​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളും ബി​നാ​മി പേ​രു​ക​ളി​ൽ ത​ട്ടി​യെ​ടു​ത്തു​വെ​ന്നും സി ​എം ര​വീ​ന്ദ്ര​ൻ, ദി​നേ​ശ​ൻ പു​ത്ത​ല​ത്തു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​യി​രു​ന്നു ഇ​വ​രെ​ന്നും സ്വ​പ്ന ആ​രോ​പി​ച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേപ്പാടിയിലെ പുഴുവരിച്ച അരി നല്‍കിയ സംഭവം; കിറ്റ് നല്‍കിയത് റവന്യൂ വകുപ്പ്; ടി സിദ്ദിഖ് എം എല്‍ എ

പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി സിദ്ദിഖ് എം എല്‍ എ

Published

on

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി അടങ്ങുന്ന ഭക്ഷ്യക്കിറ്റും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളും നല്‍കിയ സംഭവത്തില്‍ പരാതിയില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. പരിമിതികള്‍ ഉണ്ടായിട്ടും ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏറ്റവും നന്നായി ഇടപെടലുകള്‍ നടത്തിയ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മേപ്പാടി പഞ്ചായത്ത്. റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചിരുന്നു.

അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയില്‍ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകിയ വസ്ത്രങ്ങളാണ് വിതരണം ചെയ്തതെന്നും ദുരന്തബാധിതര്‍ പറഞ്ഞു.

 

 

Continue Reading

kerala

പാലക്കാട്ടെ പാതിരാ റെയ്ഡ്: പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Published

on

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തയതും സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.

പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധന പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

kerala

ട്രോളി ബാഗില്‍ ദുരൂഹതയില്ല; സിപിഎം നേതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

Published

on

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തില്ല. ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേസെടുത്താലും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്ന് വിലയിരുത്തല്‍. ആ സാഹചര്യം കണക്കിലെടുത്ത് സിപിഎം നേതാക്കളുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തുടര്‍നടപടിയെന്ന നിലപാടിലാണ് പൊലീസ്. ഇന്ന് നിയമപദേശം തേടും.

ബാഗില്‍ കള്ളപ്പണം കടത്തിയെന്നതാണ് സിപിഎം ആരോപണം.

അതേ സമയം, കോണ്‍ഗ്രസ് വനിതാ നേതാക്കളുള്‍പ്പെടെ താമസിക്കുന്ന ഹോട്ടലില്‍ പാതിരാ റെയ്ഡ് നടന്നിരുന്നു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിന്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്.

 

Continue Reading

Trending