Connect with us

kerala

ബ്യൂട്ടിപാർലർ ഉടമയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായത്

Published

on

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായത്. വ്യാജകേസ് കെട്ടിചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നതിനാണ് നടപടി.

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരെ വ്യാജ കേസ് ചമയ്ക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന് ശേഷം ഇയാള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും.

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

kerala

ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു

Published

on

കണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്‍. ആദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്‍ ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്‍ രണ്ട് വളര്‍ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്‍ പുറത്തുവന്ന ഇയാള്‍ റിസോര്‍ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തീപ്പിടിത്തത്തില്‍ റിസോര്‍ട്ടിലെ മുറികള്‍ കത്തിനശിച്ചു. മുകള്‍ നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Continue Reading

kerala

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടന്ന ആക്രമങ്ങള്‍ അപലപനീയം: സാദിഖലി ശിഹാബ് തങ്ങള്‍

മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകൾ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

Published

on

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ പാലക്കാട്ട് നടന്ന അക്രമങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിലെത്തി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ കണ്ട് ക്രിസ്മസ് ആശംസകൾ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു തങ്ങൾ.

സ്‌കൂളിൽ ക്രിസ്മസിനും ഓണത്തിനും പെരുന്നാളിനുമെല്ലാം ആഘോഷങ്ങളുണ്ടാകും. മനുഷ്യ ബന്ധങ്ങളുടെ പാലങ്ങൾ തകർക്കാൻ അനുവദിക്കരുത്. ഈ സംഭവം അത്യന്തം അപലപനീയമാണെന്നും തങ്ങൾ പറഞ്ഞു.

ആഘോഷങ്ങൾ സൗഹൃദങ്ങളും മാനുഷിക ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള അവസരമാക്കി മാറ്റണം. ജാതി, മത ചിന്തകൾക്കതീതമായി ചേർന്നു നിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിലെല്ലാം ഒന്നിച്ചുനിൽക്കുക. എല്ലാ മതങ്ങളും സ്‌നേഹവും സഹവർത്തിത്വവുമാണ് ഉദ്‌ഘോഷിക്കുന്നത്. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക.

ലോകശാന്തിക്കായി പ്രവർത്തിക്കുക, പ്രാർത്ഥിക്കുക. ഇങ്ങനെ സ്‌നേഹത്തിന്റെ പുന്തോപ്പിൽ ഒന്നിച്ചിരിക്കാൻ നമുക്ക് സാധിക്കണമെന്നും തങ്ങൾ പറഞ്ഞു. കാലിക വിഷയങ്ങളിൽ ബിഷപ്പുമായി ചർച്ചകൾ നടത്തി. പ്രാതൽ കഴിച്ചാണ് അവിടെനിന്ന് മടങ്ങിയത്. മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീറും സാദിഖലി തങ്ങളെ അനുഗമിച്ചു.

Continue Reading

Trending