Connect with us

kerala

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെതിരെയാണ് നടപടി.

Published

on

ശബരിമല ഡ്യൂട്ടിക്കിടെ നിലയ്ക്കലില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്ഐ ബി പദ്മകുമാറിനെതിരെയാണ് നടപടി.

കഴിഞ്ഞ നവംബര്‍ 13നാണ് സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പദ്മകുറിന്. ഡ്യൂട്ടി സമയത്ത് അപമര്യാദയായി പെരുമാറിയെന്നായിരുന്നു തീര്‍ത്ഥാടകര്‍ നല്‍കിയ പരാതി.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

kerala

വടകരയിലെ കാരവാനിനുള്ളിലെ മരണം; അപകടകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് സൂചന

വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി

Published

on

വടകരയില്‍ കാരവാനിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമാണ് മരണത്തിന് കാരണമെന്ന് സൂചന. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്നാണ് പ്രാധമിക നിഗമനം. വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പരിശോധനയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും 400 പോയിന്റ മറികടന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത്. അതേ സമയം, എ സിയില്‍ വിഷവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. എന്‍ഐടി വിദഗ്ധരും, ഫൊറന്‍സിക്, സയന്റിഫിക് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഡിസംബര്‍ 23 നാണ് വടകരയില്‍ കാരവാനില്‍ രണ്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരെയാണ് കാരവനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. തിരക്കേറിയ റോഡിനുസമീപം വണ്ടി ഏറെ നേരെ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പെട്ടതിനാല്‍ നാട്ടുകാര്‍ ആദ്യം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Continue Reading

kerala

കൊലപാതകത്തിന് എം.എല്‍.എയുടെ ഗൂഢാലോചന, ഇത് ക്രൂരത വര്‍ധിപ്പിക്കുന്നു, സംസ്ഥാനത്തിന് നാണക്കേട്; പികെ കുഞ്ഞാലിക്കുട്ടി

കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാല്‍ ശിക്ഷ പോര

Published

on

മലപ്പുറം: ഉയര്‍ന്ന തലത്തില്‍ ആലോചിച്ച് നടപ്പാക്കിയ കൊലപാതകമായിരുന്നു പെരിയയിലേതെന്നും ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

എം.എല്‍.എ ഉള്‍പ്പെടെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ കേസിനെ സവിശേഷമാക്കുന്നത് അതാണ്. കൊലപാതകത്തിന് എം.എല്‍.എയുടെ ഗൂഢാലോചന അടക്കം ഉള്‍പ്പെടുന്നത് സംഭവത്തിന്റെ ക്രൂരത വര്‍ധിപ്പിക്കുന്നു. കൊലപാതകത്തിന്റെ സ്വഭാവം നോക്കിയാല്‍ ശിക്ഷ പോര.

അതാണ് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വികാരം. അതിനൊപ്പമാണ് യു.ഡി.എഫും കോണ്‍ഗ്രസും. ഇത്തരം കൊലപാതകങ്ങള്‍ നടന്നാലും കുറ്റവാളികളെ നോക്കാനാളുണ്ട് എന്ന അവസ്ഥ ഇവിടെ ഉണ്ടായിരുന്നു. ആ നിര്‍ഭാഗ്യകരമായ അവസ്ഥ ഇപ്പോഴില്ല. കുറ്റവാളികള്‍ ആരായാലും ശിക്ഷ കിട്ടുമെന്നതാണ് ഈ കേസിലെ ഗുണപാഠമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതകം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപി

Published

on

കൊച്ചി: തീവ്രവാദ സംഘടനകളെക്കാള്‍ ഭീകരരായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ കോടതി വിധിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പറഞ്ഞു. കൊലപാതകികള്‍ക്കായി ചിലവഴിച്ച തുക സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന് കെ.സി വേണുഗോപാലും ആവശ്യപ്പെട്ടു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരിയ ഇരട്ടക്കൊലക്കേസില്‍ പത്ത് പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, സിപിഎം ഉദുമ മുന്‍ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്‍ , മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കകരന്‍ എന്നീ നേതാക്കള്‍ക്ക് 5 വര്‍ഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു.

പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍ , സജി ജോര്‍ജ് , സുരേഷ് , അനില്‍കുമാര്‍ , ഗിജിന്‍, ശ്രീരാഗ് , അശ്വിന്‍, സുബീഷ് , ടി.രഞ്ജിത്ത് , സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം. വിധിയില്‍ തൃപ്തരാണെന്ന് പ്രോസിക്യൂഷനും അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.

Continue Reading

Trending