Connect with us

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികൾക്ക് നേരെ വർഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികൾ; പ്രതിഷേധം

മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

on

ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പള്ളികള്‍ക്ക് നേരെ വര്‍ഗീയ വിദ്വേഷവുമായി ഹിന്ദുത്വ വാദികള്‍. തീവ്ര ഹിന്ദുത്വ വാദികള്‍ മസ്ജിദുകള്‍ക്ക് നേരെ ഓം എന്ന് തെളിയുന്ന ലേസര്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുകയും കാവി പതാകകള്‍ ഉയര്‍ത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു.

മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലുമാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മഹാശിവരാത്രിയുടെ ശോഭായാത്രക്കിടെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഫെബ്രുവരി 26 ന് വൈകുന്നേരം മഹാശിവരാത്രി സമയത്ത് നടത്തിയ ശോഭ യാത്ര മസ്ജിദുകളുടെ മുന്നില്‍ മനഃപൂര്‍വം നിര്‍ത്തുകയും പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ലേസര്‍ ലൈറ്റുകളും ഉപയോഗിക്കുകയുമായിരുന്നു.

ഫര്‍ഹാന്‍ യാഹിയ എന്ന റിപ്പോര്‍ട്ടര്‍ എക്‌സില്‍ പങ്കിട്ട സംഭവത്തിന്റെ വീഡിയോയില്‍, പഴയ ഡല്‍ഹിയിലെ സാംസ്‌കാരിക പ്രാധാന്യമുള്ള രണ്ട് പള്ളികളായ ഷാഹി ജുമാ മസ്ജിദിലും ഫത്തേപുരി മസ്ജിദിലും കാവി പതാകകള്‍ വഹിച്ചുകൊണ്ട് ഒരു വലിയ ജനക്കൂട്ടം ഡി.ജെ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയും ലേസര്‍ ലൈറ്റുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് കാണാം.

വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ പൊലീസിനെ ടാഗ് ചെയ്യുകയും കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ സംഭവത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ മതപരമായ സംഘര്‍ഷം സൃഷ്ടിക്കുകയും ഒടുവില്‍ കലാപത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ചോ നടപടിയെടുക്കണമെന്ന വര്‍ധിച്ചുവരുന്ന ആഹ്വാനങ്ങളെക്കുറിച്ചോ ഡല്‍ഹി അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Continue Reading

india

മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട് ആക്രമിച്ച് ഹിന്ദുത്വവാദികൾ; സംഭവം പശ്ചിമ ബംഗാളിൽ

കുടുംബം വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.

Published

on

പശ്ചിമ ബംഗാളില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ പാന്‍ഷ്‌കുര പട്ടണത്തിലാണ് സംഭവം.

കുടുംബം വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 24 നായിരുന്നു വീട്ടില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ പ്രാദേശിക ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താന്‍ പ്രലോഭിപ്പിക്കുമെന്നായിരുന്നു ആരോപണം. ഹിന്ദുക്കള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കി വശീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം അഴിച്ച് വിട്ടത്.

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ആക്രമണത്തിന്റെ വീഡിയോയില്‍, പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നത് കാണിക്കുന്നു. തുടര്‍ന്ന് അവര്‍ വീട്ടിലുള്ളവരെ ആക്രമിക്കുകയും മുറ്റത്തുള്ള മതപരമായ പ്രതിഷ്ഠയില്‍ തുളസി ചെടി നടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഒരു കൂട്ടം ഹിന്ദു സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സ്ത്രീകളെ ആക്രമിക്കുകയും മുറിയില്‍ നിന്ന് വലിച്ചിഴച്ച് മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നതായി കാണാം. 2025 മാര്‍ച്ച് ഒന്നിന് ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍, പ്രത്യേകിച്ച് ബിഷ്രാംപൂര്‍, ജനക്പൂര്‍, ഗണേഷ്പൂര്‍ എന്നിവിടങ്ങളില്‍, ഹിന്ദുക്കളോട് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനും ക്രിസ്ത്യന്‍ സമൂഹത്തിലെ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യാനും തീവ്ര ഹിന്ദുത്വവാദിയായ ആദേശ് സോണി നിര്‍ദേശിച്ചിരുന്നു.

2024 ഒക്ടോബര്‍ അവസാനത്തോടെ, ഇന്ത്യയിലുടനീളമുള്ള ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അക്രമങ്ങള്‍ ഭയാനകമായ തലത്തിലെത്തിയെന്ന് , യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (ഡഇഎ) റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്, 182. തൊട്ടുപിന്നില്‍ 139 സംഭവങ്ങളുമായി ഛത്തീസ്ഗഢ്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ദല്‍ഹി , ഹരിയാന എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളും ഉണ്ട്.

Continue Reading

india

ബ​ദ​രി​നാ​ഥി​ലെ ഹി​മ​പാ​ത​ത്തി​ൽ കുടുങ്ങിയവരിൽ നാലു പേർ മരിച്ചു; അഞ്ചു പേർ ഇപ്പോഴും മഞ്ഞിനടിയിൽ

ഹിമപാതത്തെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡിലാണ് ഹിമപാതമുണ്ടായത്.

Published

on

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഇപ്പോഴും മഞ്ഞ് വീഴ്ചയുണ്ടായ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഹിമപാതത്തെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ റോഡിലാണ് ഹിമപാതമുണ്ടായത്. പിന്നാലെ 50തിലധികം ആളുകള്‍ ഹിമപാതത്തില്‍ കുടുങ്ങുകയായിരുന്നു.

ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളുള്‍പ്പെടെ വിന്യസിച്ചിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചമോലി ജില്ലയിലെ മനയില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ 57 തൊഴിലാളികളുടെ പേരുകളുടെ പട്ടിക ചമോലി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ പട്ടികയില്‍ പറയുന്നത്.

ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏകദേശം 57 ബി.ആര്‍.ഒ തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഹിമാനികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിയെന്നും ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി നേരത്തെ പറഞ്ഞിരുന്നു. മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നുവെന്നും തിവാരിയെ പറഞ്ഞു.

പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മനയെ ഘസ്റ്റോളിയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ അപകടം ഉണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Continue Reading

Trending