X

സുശാന്ത് സിംഗിന്റേത് ആത്മഹത്യയല്ല, കൊലപാതകം: വെളിപ്പെടുത്തലുമായി കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരന്‍

സിനിമാ താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരനക്കാരനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷിയായ രൂപ്കുമാര്‍ ഷാ സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ആരോപിക്കുന്നത്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
‘സുശാന്ത് സിംഗ് രാജ്പുത് മരിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ലഭിച്ചിരുന്നു. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് ഒരു വിഐപിയുടേതായിരുന്നു. അത് സുശാന്ത് ആണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അദ്ദേഹത്തിന്റെ ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റെക്കോര്‍ഡ് ചെയ്യേണ്ടതുണ്ട്. പക്ഷേ ഉന്നത അധികാരികള്‍ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചത്. അതിനാല്‍ ഞങ്ങള്‍ അത് മാത്രമാണ് ചെയ്തത്.

സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോള്‍, ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തോന്നുന്നുവെന്ന് ഞാന്‍ പെട്ടെന്ന് എന്റെ സീനിയര്‍ ഉദ്യോഗസ്ഥരെ അറിയിച്ചരുന്നു. നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍, എത്രയും വേഗം മൃതദേഹം പോലീസുകാര്‍ക്ക് നല്‍കാനായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. അതിനാല്‍ ഞങ്ങള്‍ രാത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.’

2020 ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട രണ്ട് വര്‍ഷമായെങ്കിലും ദുരൂഹത ഇപ്പോഴും നിലനില്‍ക്കുകയാണ്. സുശാന്തിന്റെ മരണം ‘ആത്മഹത്യ’യാണെന്ന് അന്വേഷണത്തില്‍ പറയുമ്പോള്‍ ആരാധകരും കുടുംബവും ഇത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു.

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടന്റെ പിതാവ് കെകെ സിംഗ് പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണയും സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ തട്ടിയെന്നും ആരോപിച്ചാണ് കെകെ സിംഗ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

webdesk13: