Connect with us

kerala

‘മിച്ചഭൂമി വിറ്റു, ഭാര്യയുടെ പേരില്‍ തിരികെ വാങ്ങി’;സി.പി.എം മുന്‍ എം.എല്‍.എ ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ്

സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്‍.

Published

on

മിച്ചഭൂമി കേസില്‍ സി.പി.എം നേതാവും തിരുവമ്പാടി മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണ്ടുകെട്ടേണ്ട മിച്ചഭൂമി വിറ്റതായി കണ്ടെത്തല്‍. 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് വിറ്റ ഒരേക്കര്‍ ഭൂമി ഭാര്യയുടെ പേരില്‍ തിരിച്ചു വാങ്ങിയതായും ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി.

ലാന്‍ഡ് ബോര്‍ഡ് ഭൂമി പിടിച്ചെടുക്കുന്നത് തടയാനായിരുന്നു മുന്‍ സി.പി.എം എല്‍.എയുടെ നടപടി. പിതാവിന്റെ മിച്ചഭൂമി തിരിച്ച് പിടിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് നടപടി തുടങ്ങിയത്തോടെ 2001ല്‍ അഗസ്റ്റിന്‍ എന്നയാള്‍ക്ക് ഈ ഭൂമി കൈമാറി. പിന്നീട് 2022 ല്‍ ഇതേ ഭൂമി ഭാര്യയുടെ പേരില്‍ ജോര്‍ജ് എം തോമസ് തിരിച്ച് വാങ്ങുകയായിരുന്നു. ഇതേ ഭൂമിയില്‍ പുതിയ വീട് നിര്‍മിക്കുകയും ചെയ്തു.

ഈ ആരോപണം വന്നതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പരാതി വാസ്തവമാണെന്നും ആക്ഷേപ ഭൂമിയില്‍ ഇരുനില വീടിന്റെ നിര്‍മാണം നടക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ലാന്‍ഡ് ബോര്‍ഡ് നല്‍കിയത്.

സംഭവത്തില്‍ വിജിലന്‍സും അന്വേഷണം ആരംഭിച്ചു. 16 ഏക്കറില്‍ കൂടുതല്‍ മിച്ചഭൂമി ജോര്‍ജ് കൈവശം വെച്ചു എന്നായിരുന്നു പരാതി. പാര്‍ട്ടി നിലപാടിന് ചേരാത്ത നടപടികളുടെ പേരില്‍ ജോര്‍ജിനെ 2023ലാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും വിവിധ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്.

kerala

പൊതുനിരത്തില്‍ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചയച്ച് ശുചീകരണ തൊഴിലാളികള്‍

തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്

Published

on

കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Published

on

ഇടുക്കി: തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്‍ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

Trending