Connect with us

kerala

പിവി അന്‍വറിനെതിരായ മിച്ചഭൂമി കേസ്; രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും

ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല.

Published

on

പിവി അൻവർ എം.എൽ.എക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അൻവറിനോടും കുടുംബാം​ഗങ്ങളോടുമാണ് തെളിവുകൾ ​ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്.

ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല. അൻവറിന്റേയും കുടുംബത്തിന്റേയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നു ലാൻഡ‍് ബോർഡ് കണ്ടെത്തിയിരുന്നു.

എന്നാൽ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ എംഎൽഎ അടക്കമുള്ളവർക്ക് ഇന്ന് വരെ സമയം അനുവദിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവ് അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിലായ കേസിലെ മുഖ്യപ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ ഭർത്താവാണ് അറസ്റ്റിലായ സുൽത്താൻ അക്ബർ അലി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമീഷണർ അശോക് കുമാറും പാർട്ടിയും ചേർന്ന് ചെന്നൈ എണ്ണൂരിലുള്ള വാടക വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൊബൈൽ കടകൾക്ക് സെക്കൻഡ് ഹാൻഡ് മൊബൈലും മറ്റ് ഉപകരണങ്ങളും സപ്ലൈ ചെയ്യുന്ന ജോലി ചെയ്യുന്ന ഇയാൾ ഇതിന്റെ ഭാഗമായി സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോകുകയും ഇവയുടെ മറവിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്. തെളിവിൻ്റെ ഭാഗമായി ഇയാളുടെ പാസ്പോര്‍ട്ടും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് സംഘം കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയിൽ തങ്ങി അന്വേഷണം നടത്തിവരികയായിരുന്നു.

Continue Reading

kerala

ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം; മദ്യനയം അംഗീകരിച്ച് മന്ത്രിസഭാ യോഗം

Published

on

തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ് ആവശ്യം മുൻനിർത്തി ഒന്നാം തീയതിയിലും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിനാണ് ഒടുവിൽ അന്തിമ അംഗീകാരം നൽകുന്നത്. ടൂറിസ്റ്റ് ആവശ്യങ്ങൾക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാം.

ഡ്രൈ ഡേയിൽ ഹോട്ടലുകൾക്ക് ഇളവ്. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം വിളമ്പാം. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്.

വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്പാം. യാനങ്ങൾക്ക് ബാർ ലൈസൻസ് നൽകും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും.

Continue Reading

kerala

വയനാട്‌ ദുരിത ബാധിതർക്കായി മുസ്‌ലിംലീഗ് നിർമ്മിക്കുന്ന 105 സ്നേഹ ഭവനങ്ങൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ശിലാ സ്ഥാപനം നടത്തി

Published

on

കോഴിക്കോട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്‌ലിം ലീഗ്‌ പ്രഖ്യാപിച്ച സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള തറക്കല്ലിട്ടു. ശിലാസ്ഥാപനം മുസ്‌ലിം ലീ​ഗ് സംസ്ഥാന പ്രസി​ഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ മുസ്‌ലിം ലീഗ്‌
ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിച്ചു.

പത്തര ഏക്കർ ഭൂമിയിൽ 2000 സ്‌ക്വയർഫീറ്റ് വീട് നിർമ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക.

ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് പാർട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു.

Continue Reading

Trending