Connect with us

india

ആ രാത്രി എന്താണ് സംഭവിച്ചത്?; പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സുരേഷ് റെയ്‌ന

Published

on

ന്യൂഡല്‍ഹി; പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) യുഎഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് താരത്തിന്റെ ആദ്യ പ്രതികരണം ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. പിതൃസഹോദരിയുടെ ഭര്‍ത്താവിനു പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകന്‍ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിലാണ് വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്‌ന ട്വീറ്റ് ചെയ്തത്.

‘പഞ്ചാബിലുള്ള എന്റെ കുടുംബത്തിനു സംഭവിച്ചത് ഭീകരമായതിലും അപ്പുറത്താണ്. എന്റെ അങ്കിളിനെ അവര്‍ ക്രൂരമായി കൊലപ്പെടുത്തി. എന്റെ ആന്റിയും രണ്ട് സഹോദരങ്ങളും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്രയും ദിവസം ജീവനുവേണ്ടി പൊരുതിയ അവരില്‍ ഒരു സഹോദരനും കഴിഞ്ഞ രാത്രി മരണത്തിനു കീഴടങ്ങി. ആന്റി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്’റെയ്‌ന ട്വീറ്റ് ചെയ്തു.

‘ആ രാത്രി യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നോ ആരാണ് ഈ ക്രൂരത ചെയ്തതെന്നോ ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. ഈ പ്രശ്‌നത്തില്‍ പഞ്ചാബ് പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് അപേക്ഷിക്കുന്നു. ഈ ക്രൂരകൃത്യം ആരാണ് ചെയ്തത് എന്നെങ്കിലും അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. അവര്‍ ഇനിയും കൂടുതല്‍ ക്രൂരതകള്‍ ചെയ്യാന്‍ പാടില്ല. അവരെ എത്രയും വേഗം പിടികൂടണം’- പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ടാഗ് ചെയ്ത് റെയ്‌ന മറ്റൊരു ട്വീറ്റില്‍ കുറിച്ചു.

പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഈ മാസം 19നായിരുന്നു ആക്രമണം നടന്നത്. അര്‍ധരാത്രി കൊള്ളക്കാര്‍ നടത്തിയ ആക്രമണത്തില്‍ റെയ്‌നയുടെ പിതൃസഹോദരി ആശാദേവിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ (58) കൊല്ലപ്പെട്ടിരുന്നു. കൊള്ളക്കാരുടെ ആക്രമണത്തില്‍ തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. ആശാദേവിയും രണ്ടു മക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കളായ കൗശല്‍ കുമാര്‍ (32), അപിന്‍ കുമാര്‍ (24) എന്നിവരില്‍ ഒരാള്‍ കൂടി കഴിഞ്ഞ രാത്രി മരിച്ചതായാണ് റെയ്‌നയുടെ ട്വീറ്റ് നല്‍കുന്ന സൂചന.

ഓഗസ്റ്റ് 19ന് അര്‍ധരാത്രി വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണം. പണവും ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നിട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റെയ്‌ന പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായം തേടിയത്.

india

ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി

ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

Published

on

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.

ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

Trending