Connect with us

kerala

സുരേഷ്​ ഗോപിയുടെ ‘ഒറ്റ തന്ത’ വിളി; പ്രതികരിക്കാതെ സി.പി.എം

ചേ​ല​ക്ക​ര​യി​ലെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ ര​ണ്ടു ദി​വ​സം മു​മ്പാ​ണ്​ സി​നി​മ സ്​​റ്റൈ​ലി​ലു​ള്ള പ്ര​ക​ട​നം.

Published

on

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ ഗോ​പി​യു​ടെ ‘ഒ​റ്റ ത​ന്ത’ വി​ളി​യോ​ട്​ പ്ര​തി​ക​രി​ക്കാ​തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ വെ​ല്ലു​വി​ളി​ച്ചി​ട്ടും സി.​പി.​എം നേ​താ​ക്ക​ൾ പ​തി​വി​ല്ലാ​ത്ത​വി​ധം ‘സം​യ​മ​ന’​ത്തി​ലാ​ണ്.

തൃ​ശൂ​ർ​പൂ​രം ക​ല​ക്കി​യ​തി​ന്‍റെ അ​ന്വേ​ഷ​ണം സി.​ബി.​ഐ​യെ ഏ​ൽ​പ്പി​ക്കാ​ൻ ഒ​റ്റ ത​ന്ത​ക്ക്​ പി​റ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ത​യാ​റു​ണ്ടോ..? എ​ന്നാ​യി​രു​ന്നു സു​രേ​ഷ്​ ഗോ​പി​യു​ടെ ചോ​ദ്യം. ചേ​ല​ക്ക​ര​യി​ലെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ ര​ണ്ടു ദി​വ​സം മു​മ്പാ​ണ്​ സി​നി​മ സ്​​റ്റൈ​ലി​ലു​ള്ള പ്ര​ക​ട​നം.

സം​സ്ഥാ​ന​ത്തെ കേ​സി​ൽ സി.​ബി.​ഐ ​അ​ന്വേ​ഷ​ണം നി​ർ​ദേ​ശി​ക്കേ​ണ്ട​ത്​ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. ആ ​നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ന്​ നേ​രെ​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി പ​ര​സ്യ​മാ​യി ‘ഒ​റ്റ ത​ന്ത’ പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

​എ​ന്നി​ട്ടും പൊ​തു​ഇ​ട​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി പാ​ലി​ക്കേ​ണ്ട സ​ഭ്യ​ത ഓ​ർ​മി​പ്പി​ക്കു​ന്ന ഒ​രു പ്ര​തി​ക​ര​ണം പോ​ലും സി.​പി.​എം നേ​താ​ക്ക​ളി​ൽ​നി​ന്നു​ണ്ടാ​യി​ല്ല. ഇ​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ക​ട്ടെ അ​​ങ്ങേ​യ​റ്റം മ​യ​ത്തി​ലാ​യി​രു​ന്നു മ​റു​പ​ടി പ​റ​ഞ്ഞ​ത്.

സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന​ത് മു​ഖ​വി​ല​യ്​​ക്ക് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞൊ​ഴി​ഞ്ഞു അ​ദ്ദേ​ഹം. അ​തേ​സ​മ​യം, വി​ഷ​യം ബി.​ജെ.​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ ആ​യു​ധ​മാ​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്. ഇ​ത്ത​ര​മൊ​രു അ​വ​ഹേ​ള​നം ഉ​ണ്ടാ​യി​ട്ട് സി.​പി.​എ​മ്മി​ലെ ഒ​രു മ​ന്ത്രി​യെ​ങ്കി​ലും അ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചോ​യെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു.

kerala

സാബുവിന്റെ മരണം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്, ഫോൺ വി​ദ​ഗ്ധ പരിശോധനക്കയക്കും

തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം

Published

on

ഇടുക്കി: കട്ടപ്പനയില്‍ സഹകരണബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതല്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുന്‍ ഏരിയാ സെക്രട്ടറി വിആര്‍ സജിയുടെയും മൊഴിയെടുക്കും.

സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം. സാബുവിൻറെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ജീവനക്കാര്‍ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വര്‍ഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വര്‍ഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രതികരിച്ചിരുന്നു.

Continue Reading

kerala

സ്വര്‍ണക്കടത്തില്‍ തെളിവില്ല, എ..ആര്‍ അജിത് കുമാറിനതിരെ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Published

on

തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Continue Reading

kerala

സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

Continue Reading

Trending