Connect with us

kerala

‘സുരേഷ് ഗോപി വിളിച്ച പരിപാടിയിൽ പങ്കെടുക്കില്ല’; നിലപാട് വ്യക്തമാക്കി ആർ എൽ വി രാമകൃഷ്‌ണൻ

കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തില്‍ രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നും പ്രതിഫലം നല്‍കിത്തന്നെയാണ് വിളിക്കുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Published

on

ബിജെപി ലോകസഭാ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയില്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. മറ്റ് പരിപാടികള്‍ ഉള്ളതിനാലാണ് അന്നേ ദിവസം അവിടെയെത്താന്‍ കഴിയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിയില്‍ പങ്കെടുക്കില്ല. അന്ന് മറ്റു പരിപാടികള്‍ ഉണ്ട്. പക്ഷേ ഇത്തരമൊരു സാഹചര്യത്തിലെങ്കിലും സിനിമയില്‍ നിന്നൊരാള്‍ വിളിച്ചതില്‍ സന്തോഷമുണ്ട്. ഏട്ടന്‍ പോയി എട്ടു വര്‍ഷം കഴിഞ്ഞാണ് സിനിമയില്‍ നിന്ന് ഒരു വിളി വരുന്നത്. കക്ഷി രാഷ്ട്രീയം ഇതില്‍ ഇല്ല.’- ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു

കറുത്ത നിറത്തോടുള്ള നിഷേധമനോഭാവം ജീര്‍ണിച്ച സമൂഹബോധമാണ്. അതിനോട് പൊറുക്കാന്‍ പറ്റില്ല. വ്യക്തിപരമായി അധിക്ഷേപിച്ചതിന് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സത്യഭാമയുടെ ഭാഗത്തു നിന്ന് ഒരു മാപ്പ് പ്രതീഷിക്കുന്നില്ല.

ഒരു വ്യക്തി എന്നതിനപ്പുറം കലാകാരന്‍ എന്ന നിലയില്‍ ഇത്തരം വിവേചനം എതിര്‍ക്കാനാണ് പ്രതിഷേധിക്കുന്നത്. സമൂഹത്തില്‍ ഇതുപോലുള്ള ദുരാചാരങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ പാടില്ല എന്ന സന്ദേശം കൂടി പകരാനാണ് വേദികളില്‍ എത്തുന്നത് എന്നും ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തില്‍ രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നും പ്രതിഫലം നല്‍കിത്തന്നെയാണ് വിളിക്കുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവല്ലയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചു; ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍

ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്.

Published

on

തിരുവല്ലയില്‍ പടിഞ്ഞാറ്റും ചേരിയില്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. ലാപ്ലത്തില്‍ വീട്ടില്‍ സന്തോഷ് (48) ആണ് മാതാവ് സരോജിനിയെ (76) മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയും മര്‍ദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.

തുടര്‍ന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശ്രീ ശാരദവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌നേഹ സുനിലാണ് ജീവനൊടുക്കിയത്. സോഫ്റ്റ് ബോള്‍, ബെയ്‌സ് ബോള്‍ താരമാണ് സ്‌നേഹ. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ മംഗലാപുരം പൊലീസ് കേസെടുത്തു

Continue Reading

kerala

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി

വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്

Published

on

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ നിരവധി വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും ലൈംഗികാതിക്രമ പരാതികള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്.

പരാതികളില്‍ പലതും ആധികാരികത ഇല്ലാത്തതാണ്. വിവാഹം നടന്നില്ലെന്ന കാരണത്താല്‍ മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല. യാഥാര്‍ത്ഥ്യം മനസിലാക്കാതെ പൊലീസ് കേസെടുക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായുള്ള കേസില്‍ പരാതിക്കാരിയും ഹരജിക്കാരനും 2014 മുതല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Continue Reading

Trending