Connect with us

kerala

‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കും: വി.ശിവന്‍കുട്ടി

തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്

Published

on

കൊച്ചി: ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്നും ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ‘ഒറ്റത്തന്ത’ പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമർശം. എന്നാൽ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

‘‘ഞാൻ സർക്കാർ നയം നേരത്തെ പറഞ്ഞു. സുരേഷ് ഗോപി ഒറ്റത്തന്ത പ്രയോഗം പിൻവലിച്ചാൽ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലൻസിൽ കയറി വരുമോയെന്ന് പറയാൻ കഴിയില്ല’’–മന്ത്രി പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. ‘‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാൽ അത് അംഗീകരിക്കാൻ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’’– മന്ത്രി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുൻ ജില്ലാ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 

Published

on

പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ 2001 ൽ സ്ഥാനാർത്ഥിയായ കെപി മണികണ്ഠൻ അംഗത്വം പുതുക്കാതെ ബിജെപി വിട്ടത്. പാർട്ടി വിട്ടതിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ തിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

പുറത്തു പറയാൻ പറ്റാത്ത പ്രവർത്തനങ്ങൾ കൃഷ്ണകുമാർ നടത്തുന്നുവെന്ന് മണികണ്ഠൻ ആരോപിച്ചു. കർഷക മോർച്ച നേതാവായിരുന്ന കരിമ്പയിൽ രവി മരിച്ചപ്പോൾ കൃഷ്ണകുമാർ ഒരു റീത്ത് വെക്കാൻ പോലും തയ്യാറായില്ലെന്ന് മണികണ്ഠൻ പറഞ്ഞു. പാർട്ടി പ്രവർത്തകർ വിളിച്ചാൽ കൃഷ്ണകുമാർ ഫോൺ എടുക്കില്ലെന്നും സ്വന്തം ഗ്രൂപ്പുകാർ മാത്രം വിളിക്കണമെന്നും അദ്ദേഹം പറയുന്നു. നേരിട്ട് വിളിച്ചു പറഞ്ഞിട്ടും കൃഷ്ണകുമാർ അവഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചു. അന്ന് ആർഎസ്എസ് ഇടപെട്ട് തന്നെ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവന്നു. സിപിഐഎമ്മിൽ നിന്ന് ബിജെപിയിൽ വന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സാക്ഷിയെ കൂറുമാറ്റിയ ആൾ ഇപ്പോൾ പാർട്ടി നേതാവ് ആണ്.

നിരവധി കൊള്ളരുതായമകൾ നടക്കുന്നതിനാൽ ഈ പാർട്ടിയില്‌ തുടര‍ാൻ കഴിയില്ല. നിരവധി പേർ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ച് മാറിനിൽക്കുന്നുണ്ട്. പ്രവർ‌ത്തകർക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കന്മാരെന്ന് മണികണ്ഠൻ‌ പറഞ്ഞു.

Continue Reading

kerala

വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം

അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

Published

on

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
പോക്‌സോ കേസില്‍ പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്‍ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

Trending