Connect with us

kerala

‘ഒറ്റത്തന്ത’ പ്രയോഗം, മുഖ്യമന്ത്രിയെ സുരേഷ് ​ഗോപി അധിക്ഷേപിച്ചു; പൊലീസിൽ പരാതി കോൺഗ്രസ് നേതാവ്

സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു

Published

on

തൃശൂർ: ഒറ്റത്തന്ത പ്രസം​ഗത്തിൽ തൃശൂർ എംപി സുരേഷ് ​ഗോപിക്കെതിരെ പൊലീസിൽ പരാതി. ചേലക്കര പ്രസംഗത്തിൽ മുഖ്യമന്ത്രിക്കെതിരെ അധിഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കോൺഗ്രസ് സഹയാത്രികനായ അഭിഭാഷകൻ വി ആര്‍ അനൂപാണ് സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. സിപിഎം പരാതി നൽകാത്തതിനാലാണ് പരാതി നൽകുന്നതെന്ന് വി ആര്‍ അനൂപ് പ്രതികരിച്ചു.

തൃശൂർ പൂരം കലക്കിയതിൻറെ അന്വേഷണം സിബിഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്. ചേലക്കരയിലെ ബിജെപി തിരഞ്ഞെടുപ്പ് യോഗത്തിലാണ് സുരേഷ് ഗോപി പരാമർശം നടത്തിയത്.

‘പൂരം കലക്കൽ നല്ല ടാഗ് ലൈൻ ആണ്. പൂരം കലക്കലിൽ സിബിഐയെ ക്ഷണിച്ചു വരുത്താൻ തയാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവർ അതിന് തയാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാൻ തയ്യാറാണ്. മുൻ മന്ത്രി ഉൾപ്പെടെ അന്വേഷണം നേരിടാൻ യോഗ്യരായി നിൽക്കേണ്ടി വരും’, സുരേഷ് ഗോപി പറഞ്ഞു.

സംഭവം ചർച്ചയായതോടെ വിശദീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. താൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തെറ്റായ മരുന്ന് സംഭവത്തില്‍ ആര്‍സിസി വിശദീകരണം; രോഗികള്‍ക്ക് ആശങ്ക വേണ്ട

ആശുപത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ക്കും തെറ്റായ മരുന്ന് നല്‍കിയിട്ടില്ലന്നും രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ആര്‍സിസി വ്യക്തമാക്കി.

Published

on

തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) കഴിഞ്ഞ ദിവസം പുറത്തുവന്ന തെറ്റായ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ വിശദീകരണവുമാാായി രംഗത്ത്.

ആശുപത്രി വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍, ഒരാള്‍ക്കും തെറ്റായ മരുന്ന് നല്‍കിയിട്ടില്ലന്നും രോഗികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്നും ആര്‍സിസി വ്യക്തമാക്കി.

തെറ്റായ മരുന്ന് നല്‍കിയ ഗ്ലോബല ഫാര്‍മ കമ്പനിയില്‍നിന്ന് ഇനി മരുന്നുകള്‍ വാങ്ങിക്കില്ലെന്ന് ആര്‍സിസി അറിയിച്ചു. സംഭവത്തില്‍ ഡ്രഗ് കണ്‍ട്രോളര്‍ കേസെടുക്കുകയും, പ്രാഥമിക റിപ്പോര്‍ട്ടും പരിശോധന ഫലങ്ങളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സെഷന്‍സ് കോടതിയില്‍ വിശദമായ അന്വേഷണം നടക്കും.

സംഭവത്തില്‍ പാക്കറ്റില്‍ എറ്റോപോസൈഡ് 50എംജി രേഖയുണ്ടായിരുന്നുവെങ്കിലും, ബോട്ടിലില്‍ ടെമോസോളോമൈഡ് 100എംജി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി, തുടര്‍ന്ന് ടെമോസോളോമൈഡിന്റെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

 

Continue Reading

kerala

സ്വര്‍ണവില 91,000 രൂപ കടന്നു; ഗ്രാമിന് 11,360 രൂപ

ഇന്ന് പവന്‍ വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് ഒരു പവന്‍ 91,040 രൂപയില്‍ എത്തി. ഇന്ന് പവന്‍ വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഗ്രാമിന് വില 20 രൂപ കൂടി 11,360 രൂപയായി.

കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000 രൂപ കടന്നത്. രാവിലെ 840 രൂപ വര്‍ധിച്ച് 90,320 രൂപയായി. ഉച്ചക്ക് ശേഷം ഗ്രാമിന് 70 രൂപ കൂട്ടിയതോടെ 11,360 രൂപയായി.

ഈ വിലവര്‍ധന രാജ്യാന്തര സ്വര്‍ണ വിപണിയിലെ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്, എന്നതും വിലയില്‍ സ്വാധീനമുണ്ടാക്കുന്ന പ്രധാന ഘടകമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.

എങ്കിലും, ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി എന്നിവ ചേര്‍ത്ത് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും.

Continue Reading

kerala

കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം; എം.എല്‍.എയായിരിക്കെ ഇരട്ട ശമ്പളം കൈപറ്റി

എം.എല്‍.എയായിരിക്കെ 2006 മെയ് മാസത്തെ അധ്യാപക ശമ്പള കൈപറ്റിയതായി രേഖകള്‍

Published

on

മലപ്പുറം: മുന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ ഡോ.കെ.ടി. ജലീലിനെതിരെ പുതിയ സാമ്പത്തിക ക്രമക്കേട് പുറത്ത്. എം.എല്‍.എയായിരിക്കെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും അധ്യപക ശമ്പളവും കൈപറ്റിയതായി ആരോപണം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് 2006 മെയ് മാസത്തെ ശമ്പളം കോളേജില്‍ നിന്നും കൈപറ്റിയതായി രേഖയുള്ളത്. ഇതോടെ ലഭ്യമായ രേഖകള്‍ പ്രകാരം ജലീല്‍ 2006 മെയ് മാസത്തില്‍ ഒരേസമയം എം.എല്‍.എ ശമ്പളവും പി.എസ്.എം.ഒ കോളേജിലെ അധ്യാപക ശമ്പളവും കൈപ്പറ്റിയതായി തെളിയുകയാണ്.

ഡോ. ജലീല്‍ 2006 മെയ് 24-ന് കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാല്‍ അതിന് ശേഷമുള്ള മെയ് 31 വരെയുള്ള അധ്യാപക ശമ്പളം അദ്ദേഹം സ്വീകരിച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ നിയമസഭാ അംഗമായതിനു ശേഷവും ഒരു എയ്ഡഡ് കോളേജിലെ അധ്യാപകനായ നിലയില്‍ ശമ്പളം വാങ്ങിയതായി വ്യക്തമായിരിക്കുന്നത്. നിയമാനുസൃതമായി എം.എല്‍.എയായ ശേഷം മറ്റേതെങ്കിലും ശമ്പളമുള്ള പദവിയില്‍ നിന്ന് വേതനം സ്വീകരിക്കുന്നത് ഇരട്ട പദവിയായി കണക്കാക്കപ്പെടുന്നതാണ്. ഇത്തരം പ്രവൃത്തികള്‍ നിയമലംഘനമായും അച്ചടക്കലംഘനമായും കാണപ്പെടുന്നു.

ചടങ്ങള്‍ പ്രകാരം ഒരു എയ്ഡഡ് അധ്യാപകന്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ ശമ്പളാവകാശം അവസാനിക്കേണ്ടതാണ്. സത്യപ്രതിജ്ഞ ചെയ്ത ദിവസത്തിന് ശേഷം അധ്യാപക ശമ്പളം കൈപ്പറ്റുന്നത് നിയമപരമായി തെറ്റാണെന്നത് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ജലീല്‍ അധികമായി വാങ്ങിയ തുക തിരിച്ചടക്കേണ്ടി വരും. പുറമേ അഡ്മിനിസ്‌ട്രേറ്റീവ് നടപടികളും നിയമ പരമായ അന്വേഷണവും നേരിടേണ്ടി വരും.

അനധികൃതമായി പെന്‍ഷന്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി സര്‍വ്വീസ് ബുക്ക് തിരുത്താന്‍ ശ്രമിക്കുന്നതായുള്ള ആരോപണം നിലനില്‍ക്കെയാണ് പുതിയ ക്രമക്കേട് കൂടി പുറത്ത് വരുന്നത്. 2021 മാര്‍ച്ച് 12-ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ അധ്യപക സ്ഥാനം രാജിവെച്ചിരുന്നു. ആ രാജി വിടുതലാക്കി തിരുത്തി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് വിവാദമായിരുന്നു. ആ വിവാദം നിലനില്‍ക്കെയാണ് പുതിയ ക്രമക്കേട് കൂടി കണ്ടെത്തിയിരിക്കുന്നത്. 2021 ഏപ്രില്‍ 13-ന് ജലീലിന് ഉന്നത വിദ്യഭ്യാസ മന്ത്രി സ്ഥാനം നഷ്ടമായതും ബന്ധു നിയമനത്തെ തുടര്‍ന്നാണ്. സ്വന്തം കാര്യത്തിന് വേണ്ടി ചട്ടങ്ങള്‍ കാറ്റിപ്പറത്തുന്ന ജനപ്രതിനിധി എന്ന പേര് വീണ്ടും അനര്‍ഥമാക്കുകയാണ് ജലീല്‍.

2006-ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ.ടി. ജലീല്‍ 1994 നവംബര്‍ 14 മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ചരിത്രവിഭാഗത്തില്‍ അധ്യാപകനായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആ പദവിയില്‍ നിന്ന് ലീവ് എടുത്തുവെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ രേഖകള്‍ ആ വിശദീകരണത്തെയും സംശയത്തിനിടയാക്കുന്നു. 2006 മെയ് 31 വരെ ശമ്പളം കൈപറ്റിയിട്ടുണ്ടെന്നാണ് രേഖ വ്യക്തമാക്കുന്നത്. സര്‍വ്വീസ് ബുക്കിന്റെ പകര്‍പ്പ് ലഭിക്കാന്‍ വിവരാവകാശം വഴി ശ്രമങ്ങള്‍ നടത്തിയെങ്കിലും നല്‍കാന്‍ തെയ്യാറായിട്ടില്ല. സര്‍വ്വീസ് ബുക്കിന്റെ രേഖകള്‍ കൂടി പുറത്ത് വരുന്നതോടെ സര്‍വ്വീസിലെ മറ്റു വിവരങ്ങളും ക്രമക്കേടുകളും വരാനിടയുണ്ടെന്നാണ് വിദഗ്തര്‍ പറയുന്നത്.

Continue Reading

Trending