india
അടുത്തതവണ വലിയ വാക്കുകള്‍ കൊണ്ട് അഭിനന്ദിക്കുമോ എന്ന് ചേതന്‍ ഭഗത്; മിനുട്ടുകള്‍ക്കുള്ളില്‍ ഞെട്ടിച്ച് ശശി തരൂര്‍
താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല എന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ വിഷമകരമായ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ പൂര്‍ണ വ്യക്തതയെ ഞാന്‍ അഭിനന്ദിക്കുന്നു, ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച് തരൂര്‍ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തിരുന്നത്.

പ്രശ്സത നോവലിസ്റ്റ് ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച ശശി തരൂരിനോട് വലിയ വാക്കുകള്‍ കൊണ്ട് അഭിനന്ദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഏവരേയും ഞെട്ടിച്ച് തിരുവനന്തപുരം എംപി. ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ എഴുത്തുകാരനെ അഭിനന്ദിച്ചിരുന്നത്.
Superb piece by @chetan_bhagat on all that ails our country & what we should do about it. Chetan’s great virtue is the simplicity and directness of his writing. His message is clear & I hope his fans in the government act on it. https://t.co/j6vDHCe0SS
— Shashi Tharoor (@ShashiTharoor) September 13, 2020
താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ല എന്ന് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ വിഷമകരമായ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരതയില്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ പൂര്‍ണ വ്യക്തതയെ ഞാന്‍ അഭിനന്ദിക്കുന്നു, ചേതന്‍ ഭഗത് എഴുതിയ കോളത്തിനെ അഭിനന്ദിച്ച് തരൂര്‍ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തിരുന്നത്. ട്വീറ്റിന് മറുപടിയായി അടുത്ത തവണ അഭിനന്ദിക്കുമ്പൊ വലിയ വാക്കുകള്‍ ഉപയോഗിക്കുമോ എന്നായിരുന്നു ചേതന്‍ ഭഗതിന്റെ ചോദ്യം.
എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ കടുകട്ടി വാക്കുകളുമായി ഏവരേയും ഞെട്ടിക്കുന്ന മറുപടിയുമായാണ് ശശി തരൂര്‍ എത്തിയത്.
Sure, @chetan_bhagat! It’s clear you are not sesquipedalian nor given to rodomontade. Your ideas are unembellished with tortuous convolutions & expressed without ostentation. I appreciate the limpid perspicacity of today’s column. https://t.co/GI3mbnlion
— Shashi Tharoor (@ShashiTharoor) September 13, 2020
‘ ചേതന്‍ ഭഗത്, തീര്‍ച്ചയായും ! എന്നുതുടങ്ങിയ ചുരുക്ക ട്വീറ്റില്‍ പത്തോളം കടുകട്ടി വാക്കുകളാണ് തരൂര്‍ ഉപയോഗിച്ചത്.
india
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍.

ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.
പാക് എംബസി ഉദ്യോഗസ്ഥന് ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.
കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന് ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.
തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
india
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
അഖിലേന്ത്യ മുസ്ലിം
പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.
ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.
തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.
‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’
മുസ്ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന് അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര് ഹുസൈന്, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു