Connect with us

film

സുരാജ് വെഞ്ഞാറമൂട് – ഷറഫുദീൻ കോംബോ ഒന്നിക്കുന്ന “പടക്കളം” ഫസ്റ്റ് ലുക്ക് പുറത്ത്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Published

on

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന “പടക്കളം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം – രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ, ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

film

മരണമാസ് ഇനി ഒ.ടി.ടിയിലേക്ക്

Published

on

ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മരണമാസ്’ ഒ.ടി.ടിയിലേക്ക്. ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേസിലിന്റെ പുതിയ രൂപം ഒരുപാട് ചര്‍ച്ചയായിരുന്നു. ബ്ലാക്ക് കോമഡി ചിത്രം ബോക്സ് ഓഫിസില്‍ മികച്ച വിജയമാണ് നേടിയത്. ഈ വര്‍ഷത്തെ വിഷു റിലീസുകളില്‍ മികച്ച കളഷന്‍ നേടിയ ചിത്രം കൂടിയാണ് ‘മരണമാസ്’.

Continue Reading

film

സൂപ്പര്‍ഹീറോ ചിത്രം സംവിധാനത്തിനൊരുങ്ങി ഉണ്ണി മുകുന്ദന്‍

ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Published

on

നടന്‍ ഉണ്ണി മുകുന്ദന്‍ സംവിധായകനാകുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഉണ്ണിമുകുന്ദന്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മനുവാല്‍ തോമസ് ആണ്.

‘എന്നിലെ കുട്ടി ഇതിഹാസങ്ങളില്‍ വിശ്വസിച്ചാണ് വളര്‍ന്നത്. അങ്ങനെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയിലൂടെയും ആകര്‍ഷിക്കപ്പെട്ടു. ആക്ഷന്‍ സിനിമകളിലൂടെയും സ്വപ്നങ്ങളിലൂടെയും ഞാന്‍ എന്റെ നായകന്‍മാരെ കണ്ടെത്തി. ഇന്ന് അവന്‍ അഭിമാനത്തോടെ ചുവടുവെപ്പ് നടത്തുന്നു, അതെ, ഞാന്‍ എന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലീം ചെയുകയാണെന്ന് ഉണ്ണിമുകുന്ദന്‍ കുറിച്ചു.

Continue Reading

film

മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ശേഷം സംഗീത് പ്രതാപിന്റെ ‘സര്‍ക്കീട്ട്’

Published

on

എഡിറ്റര്‍ എന്ന നിലയില്‍ തുടങ്ങിയ ജീവിതം, അമല്‍ ഡേവിസിന്റെ ആഹ്ലാദങ്ങള്‍ക്കുമീതേ വന്നുചേര്‍ന്ന, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത് എഡിറ്റര്‍ ആയിട്ടാണ്. ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്റര്‍ റിലീസിങ്ങ്‌നായി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.

സംഗീതിന് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്ന ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തില്‍ സംഗീത് ചെയ്ത അമല്‍ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന മറ്റൊരു കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്ന വെല്ലുവിളിക്ക് മറുപടിയാണ് ബ്രൊമാന്‍സിലെ ഹരഹരസുതനായും സംഗീത് മലയാളികള്‍ക്കിടയിലേക്ക് വീണ്ടും എത്തിയത്. ദീര്‍ഘകാലം മലയാളസിനിമയില്‍ ഛായാഗ്രഹണസഹായിയായിരുന്ന പ്രതാപ് കുമാറിന്റെ മകനായ സംഗീത് എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് എഡിറ്ററായി സിനിമയില്‍ തുടക്കം കുറിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന സംഗീത് അഞ്ചോളം സിനിമകളിലഭിനയിക്കുകയും ഈയടുത്തു റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമയായ തുടക്കത്തിലും ശ്രദ്ധേയമായ തരത്തിലുള്ള വേഷം ചെയ്യുകയുമുണ്ടായി. സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സര്‍ക്കീട്ടിലെ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വര്‍ക്ക് നല്‍കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം – വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.

Continue Reading

Trending