kerala
സൂരജ് വധക്കേസ്; ശിക്ഷാവിധി ഇന്ന്
sooraj death

മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്ത്തകന് എളമ്പിലായി സൂരജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന് മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്..
2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തില്‍ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്. കേസില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, 12 പ്രതികള്‍ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.
kerala
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന് സ്വന്തം ചെലവില്‍ മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ.
കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

കുമളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പില്‍ മനോജ് കുമാറിന്റെ മകന് ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ (മനോജ് -40), റോഷന് (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്നാട് അതിര്‍ത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.
വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കിനെ കാത്ത് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവും ലോറിക്കു മുകളില്‍ വീഴുകയായിരുന്നു.
അതേസമയം കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിര്‍ത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ച് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന, ദ്രുതകര്‍മ സേന, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.
മരങ്ങള്‍ മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിന് പൊളിച്ചാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.
kerala
മഴ ശക്തമാക്കുന്നു; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്. മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിയന്ത്രണം.
കനത്ത മഴയും കാറ്റും നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala3 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News3 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
News3 days ago
ഗസ്സയിലെ വെടിനിര്‍ത്തല്‍; യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
കൊച്ചിയിലെ കപ്പലപകടം; കണ്ടെയ്നറുകള്‍ വര്‍ക്കലയിലും അഞ്ചുതെങ്ങിലും അടിഞ്ഞു