Connect with us

india

മാപ്പു ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? പ്രശാന്ത് ഭൂഷണോട് ജസ്റ്റിസ് മിശ്ര; ശിക്ഷാവിധി നീട്ടിവച്ചു

ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് പ്രസ്താവന പിന്‍വലിക്കാന്‍ അര മണിക്കൂര്‍ കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഭൂഷണ്‍ നിലപാടു മാറ്റാന്‍ തയ്യാറായില്ല.

Published

on

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ ശിക്ഷാവിധി പിന്നീട്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്ക് എതിരെ പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ കോടതി സ്വമേധയാ എടുത്ത കേസിലെ ശിക്ഷാവിധിയാണ് നീട്ടിവച്ചത്.

കേസില്‍ ഇന്ന് വാദം കേട്ട കോടതി ഭൂഷണോട് പല തവണ മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. ‘മാപ്പ് എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്? മാപ്പ് ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നം? കുറ്റക്കാരനാണ് എന്നതിന്റെ പ്രതിഫലനമാണോ അത്. മാപ്പ് ഒരു മാന്ത്രികവാക്കാണ്. ഒരുപാട് കാര്യങ്ങള്‍ ഭേദമാക്കുന്ന വാക്ക്. ഞാന്‍ ഇത് പൊതുവായി പറയുകയാണ്. പ്രശാന്തിനെ കുറിച്ചു മാത്രമല്ല. നിങ്ങള്‍ മാപ്പു പറഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ഉയരും. ഗാന്ധിജി അതു ചെയ്തിട്ടുണ്ട്. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ അത് ശമിപ്പിക്കണം. അതു കൊണ്ട് ആരും ചെറുതായിപ്പോകില്ല’ – വിധി പ്രസ്താവം മാറ്റി വയ്ക്കവെ ജസ്റ്റിസ് മിശ്ര പറഞ്ഞു.

ശക്തമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കാന്‍ സുപ്രിം കോടതി തയ്യാറായില്ലെങ്കില്‍ ആ സ്ഥാപനം തകര്‍ന്നു പോകുമെന്ന് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. സുപ്രിംകോടതിക്ക് ഭൂഷണോട് വിയോജിക്കാം. തങ്ങളുടെ കേസുകളില്‍ പരസ്യപ്രസ്താവം നടത്തുന്നതില്‍ കോടതിക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാം. ഭാവിയില്‍ ആവര്‍ത്തിക്കരുത് എന്ന് ഭൂഷണോട് പറയാം. കോടതി ഭൂഷണെ ശിക്ഷിക്കുന്നു എങ്കില്‍ ഒരുവിഭാഗം പറയുന്നത് അദ്ദേഹത്തെ രക്തസാക്ഷിയാക്കി എന്നായിരിക്കും. മറ്റൊരു വിഭാഗം തീരുമാനം ശരിയായി എന്നും പറയും. കോടതിയലക്ഷ്യ നടപടികളില്‍ ആരെയും മാപ്പു പറയാന്‍ നിര്‍ബന്ധിക്കരുത്- ധവാന്‍ ആവശ്യപ്പെട്ടു.

നേരത്തെ, ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് പ്രസ്താവന പിന്‍വലിക്കാന്‍ അര മണിക്കൂര്‍ കൂടി സമയം നല്‍കാമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ ഭൂഷണ്‍ നിലപാടു മാറ്റാന്‍ തയ്യാറായില്ല.

കേസ് പരിഗണിച്ച ഉടന്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ഭൂഷണ് നല്‍കാനുള്ള ശിക്ഷ എന്താണെന്ന് ജസ്റ്റിസ് മിശ്ര അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. മുന്നറിയിപ്പ് നല്‍കിയാല്‍ മതി, ഭാവില്‍ ആവര്‍ത്തിക്കരുത് എന്നും പറയണം എന്നായിരുന്നു എ.ജി കെ.കെ വേണുഗോപാലിന്റെ മറുപടി. തെറ്റു ചെയ്തിട്ടില്ല, അതു കൊണ്ടു തന്നെ മാപ്പു പറയില്ല എന്ന് പറയുന്ന ഒരാളോട് ഇതാവര്‍ത്തിക്കരുത് എന്ന് എങ്ങനെ പറയും എന്ന് കോടതി തിരിച്ചു ചോദിച്ചു.

അത് അദ്ദേഹത്തെ കുറിച്ചോ നമ്മെ കുറിച്ചോ മാത്രമല്ല, ഈ സ്ഥാപനത്തെ കുറിച്ച് മൊത്തത്തിലുള്ളതാണ്. തെറ്റ് ചെയ്തിട്ടില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു എങ്കില്‍ മുന്നറിയിപ്പ് കൊണ്ട് എന്തു കാര്യമാണ് ഉള്ളത് എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

ഈ സ്ഥാപനത്തിനു ജഡ്ജിമാര്‍ക്കും എതിരെ നിരവധി അപകീര്‍ത്തി പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. രാമജന്മഭൂമി കേസില്‍ ഒരു ജഡ്ജ് മാത്രമാണ് വിരമിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എല്ലാം ഇവിടെയുണ്ട്- അദ്ദേഹം പറഞ്ഞു.

നേരത്തെ, മാപ്പു പറഞ്ഞ് സ്വന്തം മനഃസാക്ഷിയെയും സുപ്രിം കോടതിയെയും അവഹേളിക്കാനില്ലെന്ന് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കും മൂന്ന് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെയും താന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനമാണ് എന്നാണ് ഭൂഷണ്‍ വാദിക്കുന്നത്. കേസില്‍ ഇന്ന് ശിക്ഷാ വിധി പറയും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവം; ബിജെപി നേതാവിന് മൂന്ന് വര്‍ഷം തടവ്

രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

Published

on

രാജസ്ഥാനില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഭവാനി സിങ് രജാവത്തിന് മൂന്ന് വര്‍ഷം തടവ് വിധിച്ച് കോടതി.

2022ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ എംഎല്‍എയുമായ ഭവാനി സിംഗ് രജാവത്തിനെ കോട്ടയിലെ പ്രത്യേക കോടതി വ്യാഴാഴ്ച മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. രജാവത്തിന് പുറമെ ഇയാളുടെ സഹായി മഹാവീര്‍ സുമനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എസ്സി/എസ്ടി കോടതി ഇരുവര്‍ക്കും 30,000 രൂപ പിഴയും വിധിച്ചു. ശിക്ഷ സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അന്നത്തെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രവികുമാര്‍ മീണയുടെ തോളില്‍ കയ്യിടുക മാത്രമാണ് താന്‍ ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും വിധി ന്യായത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രജാവത്ത് അവകാശപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ഷേത്രത്തിന് സമീപമുള്ള റോഡിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിയതിന് മുന്‍ എംഎല്‍എ മറ്റ് ബി ജെ പി പ്രവര്‍ത്തകര്‍ക്കൊപ്പം തന്റെ ഓഫീസിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ആരോപിച്ച് 2022 മാര്‍ച്ചില്‍ നയാപുര പോലീസ് സ്റ്റേഷനില്‍ മീണ രജാവത്തിനെതിരെ പരാതി നല്‍കിയത് ശ്രദ്ധേയമാണ്.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രജാവത്തിനെയും സുമനെയും 2022 ഏപ്രില്‍ 1 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ശേഷം 10 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി.

 

 

 

Continue Reading

india

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം

തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്.

Published

on

ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

india

മുംബൈ ബോട്ട് അപകടം; കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തിയതോടെ മരണം 14 ആയി

43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

on

 

മുംബൈയില്‍ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 43 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി.

അതേസമയം കാണാതായ ഏഴ് വയസുകാരനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ് ദ്വീപിലേക്ക് സഞ്ചരിച്ച നീല്‍ കമല്‍ എന്ന ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടട്ടിടിച്ച് മറിഞ്ഞത്. 10 യാത്രക്കാരുടെയും മൂന്ന് നാവിക ഉദ്യോഗസ്ഥരുടെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്.

 

Continue Reading

Trending