Connect with us

News

ഗൂഗിളിന്റെ ആവശ്യം തള്ളി സുപ്രീംകോടതി: പിഴയൊടുക്കാന്‍ ഒരാഴ്ച സമയം

ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

Published

on

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം സൂപ്രീംകോടതി തള്ളി. കമ്പനിക്ക് സിസിഐ നേരത്തേ നിശ്ചയിച്ച പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്നും നിര്‍ദേശിച്ചു. ഇതിനായി ഒരാഴ്ചത്തെ സമയം നിട്ടി നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഗൂഗിളിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചത്.

നിരവധി ആരോപണങ്ങളുയര്‍ത്തി അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിനെതിരെ രാജ്യത്ത് കടുത്ത നടപടികളാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. 2022ല്‍ മാത്രം അവര്‍ക്കെതിരെ പിഴയായി ചുമത്തിയിരിക്കുന്നത് 2273 കോടി രൂപയാണ്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും, അതുപോലെ പ്ലേ സ്‌റ്റോര്‍ വഴി അവര്‍ക്കുള്ള മേധാവിത്വം ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് സി.സി.ഐ പിഴ ചുമത്തിയത്.

സി.സി.ഐയുടെ ഈ നടപടി സ്‌റ്റേ ചെയ്യണമെന്ന ഗൂഗ്‌ളിന്റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ തള്ളുകയും പിഴ തുകയുടെ 10 ശതമാനം കെട്ടിവെക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിനെതിരെയാണ് ഗൂഗിള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മൂന്ന് പ്രവൃത്തി ദിവസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാന്‍ യുഎസ് കമ്പനിയോടും ആവശ്യപ്പെട്ടിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.

നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ആനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി നൽകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Continue Reading

india

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, കര്‍ണാടകയില്‍ ബിജെപി നേതാവ് ഒളിവില്‍

വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്.

Published

on

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.

ജനുവരി 12നാണ് സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിട്‌ല പൊലീസ് പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാന നേതാവാണ് ഇയാള്‍.

Continue Reading

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Trending