Connect with us

Culture

ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

Published

on

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു.
ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആസ്തി വര്‍ധനവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതിനാണ് ദ വയറിനെതിരെ ഗുജറാത്ത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ രണ്ട് കമ്പനികളുടെ ആസ്തിയില്‍ 16,000 മടങ്ങ് വര്‍ധനവുണ്ടായെന്നായിരുന്നു ദ വയറിന്റെ വെളിപ്പെടുത്തല്‍. വാര്‍ത്ത അമിത് ഷായെയും ബി.ജെ.പിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി കയറിയത്. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിചാരണക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

വിചാരണക്കോടതി നടപടിക്കെതിരെ ദ വയര്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍- ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാര്‍ത്ത തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നായിരുന്നു ജെയ് ഷാക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.കെ കൗളിന്റെ വാദം. എന്നാല്‍ ദ വയറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ഇതിനെ ഖണ്ഡിച്ചു. ഇവ്വിധം മാധ്യമങ്ങളുടെ കഴുത്തിനു പിടിക്കാന്‍ കോടതികള്‍ തുനിഞ്ഞാല്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തക്ക് ഇനി മേലില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ എന്ന ഒറ്റ ചോദ്യമാണ് തനിക്ക് ഉന്നയിക്കാനുള്ളതെന്ന് സിബല്‍ പറഞ്ഞു.
തുടര്‍ന്നാണ് വിചാരണക്കോടതി നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഏപ്രില്‍ 12ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് കോടതി നിര്‍ദേശം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയില്‍ ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്‌ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി പൊലീസ്; കേസെടുത്തത് പ്രദേശത്തെ 117 മുസ്‌ലിംകള്‍ക്കെതിരെ

ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു.

Published

on

ഹോളി കളര്‍ എതിര്‍ത്തതിന് കൊല്ലപ്പെട്ട മുസ്ലിമിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് യോഗി ആദിത്യനാഥിന്റെ പൊലീസ് കേസെടുത്തെതാകട്ടെ പ്രദേശത്തെ 117 മുസ്ലിംകള്‍ക്കെതിരെ. ‘ഇത് എന്ത് സംവിധാനമാണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങളുടെ കുടുംബത്തിലൊരാള്‍ കൊല്ലപ്പെട്ടു. ഷെരീഫിനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ കേസ് കൊടുത്തു. എന്നാല്‍ അക്രമികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം പൊലീസ് ഞങ്ങള്‍ക്കെതിരെ കേസെടുത്തിരുക്കുകയാണ്.” കൊല്ലപ്പെട്ട ഷെരീഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ ഉന്നാവോ കാസിം നഗര്‍ സ്വദേശിയായ ഷെരീഫ് രണ്ട് മാസം മുമ്പാണ് 12 വര്‍ഷത്തെ സഊദി അറേബ്യയിലെ പ്രവാസം മതിയാക്കി നാട്ടില്‍ എത്തിയത്. ഭാര്യ റുഷ്ബാന്‍ ബാനുവും ആറ് മക്കളും അടങ്ങിയ കുടുംബം. ഷെരീഫ് നിരത്തിലിറങ്ങിയപ്പോള്‍ അവിടെ ഹോളി ആഘോഷിച്ചു കൊണ്ടിരുന്ന ആള്‍കൂട്ടം ഷെരീഫിന്റെ മരണത്തിലേക്ക് നയിക്കുന്ന വിധം ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് കുടുംബത്തിന്റെ പരാതി.

മരണ ശേഷം മൃതദേഹം ഏറ്റെടുത്ത പൊലീസ് പോസ്‌റ്‌മോര്‍ട്ടത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് ജനങ്ങളില്‍ പ്രതിഷേധത്തിന് വഴിവെച്ചു. മരണകാരണം ഹൃദയസതംഭനം ആണെന്ന് കാണിച്ച റിപ്പോര്‍ട്ടില്‍ ഷെരീഫിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് കാണിച്ചില്ല. ഇത് ജന രോഷത്തിന് വഴിവെക്കുകയും ജനക്കൂട്ടം അല്‍പസമയം റോഡില്‍ പ്രതിഷേധിക്കുകയും ചെയ്തു .

ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇപ്പോള്‍ പുതിയ കേസ് എടുത്തിട്ടുള്ളത്. ഫലത്തില്‍ പൊലീസ് ഈ വിഷയത്തില്‍ പ്രതിചേര്‍ത്തിട്ടുള്ളത് ഷെരീഫിന്റെ കൊലപാതകത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത അദ്ദേഹത്തിന്റെ സഹോദരനെതിരെയാണ്.

Continue Reading

kerala

മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ജാതി അധിക്ഷേപം നടത്തിയെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്.

Published

on

സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് ജാതി അധിക്ഷേപം നടത്തിയതായി പരാതി. മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഏരിയാ വൈസ് പ്രസിഡന്റിനെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് പരാതി. ഏരിയ വൈസ് പ്രസിഡന്റ് രമ്യാ ബാലന്‍ തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറിക്ക് പരാതി നല്‍കി. സിപിഎം നിരണം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് രമ്യാ ബാലന്‍.

മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ഹൈമ എസ് പിള്ളക്കെതിരെയാണ് പരാതി നല്‍കിയത്. സിപിഎം തിരുവല്ല ടൗണ്‍ സൗത്ത് എല്‍സി അംഗമാണ് ഹൈമ എസ് പിള്ള. കഴിഞ്ഞ 20ന് സിപിഎം എരിയാ കമ്മിറ്റി ഓഫീസില്‍ കൂടിയ മഹിളാ അസോസിയേഷന്‍ ഫ്രാക്ഷന്‍ യോഗത്തിന് ശേഷം ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

സിപിഎം ഏരിയാ കമ്മിറ്റി യോഗം ഇന്ന് പത്തരയ്ക്ക് ചേരുന്നുണ്ട്. വിഷയത്തില്‍ നേതാക്കള്‍ മറുപടി പറയട്ടേയെന്നാണ് രമ്യാ ബാലന്റെ നിലപാട്. സംഘടനാപരമായ വിഷയമായതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും തനിക്ക് തന്റെ പ്രസ്ഥാനത്തെ വിശ്വാസമുണ്ടെന്നും രമ്യാ ബാലന്‍ പറഞ്ഞു. പ്രസ്ഥാനം തന്നെ തള്ളിക്കളയില്ല. ജാതിപരമായ അധിക്ഷേപം നടത്തിയവരെ പ്രസ്ഥാനം വെച്ചുകൊണ്ട് മുന്നോട്ടുപോകില്ല എന്നാണ് തന്റെ വിശ്വാസമെന്നും രമ്യ പറഞ്ഞു.

Continue Reading

india

മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റണം’; ഡൽഹി നിയമസഭയിൽ പ്രമേയവുമായി ബിജെപി എംഎൽഎ

“മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.

Published

on

രാജ്യ തലസ്ഥാനത്ത്‌ വീണ്ടും സ്ഥലപ്പേര് മാറ്റത്തിനുള്ള നീക്കവുമായി ബിജെപി. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റണമെന്നാണ് പുതിയ ആവശ്യം. മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്താണ് ആവശ്യവുമായി രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിഷ്ത് കൊണ്ടുവന്ന പ്രമേയം സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ആം ആദ്മി സ്ഥാനാർഥിയായ അദീൽ അഹമ്മദിനെ പരാജയപ്പെടുത്തി ബിഷ്ത് നിയമസഭയിലെത്തുകയും ചെയ്തു. ഇതോടെയാണ് പേരുമാറ്റ നീക്കം ആരംഭിച്ചത്.

“മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ട്? ‘മുസ്തഫ’ എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നു, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും”- ബിഷ്ത് പറഞ്ഞു.

2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്. ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രം​ഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക് ലെയ്നിന്റെ പേരാണ് മാറ്റിയത്.

കേന്ദ്ര സഹമന്ത്രി കിഷന്‍ പാല്‍ ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്‍മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്‍ വീടിന്റെ പേര് വച്ച ബോര്‍ഡില്‍ തുഗ്ലക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്‍ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.

Continue Reading

Trending