X

സേവ് കേരളാ മാര്‍ച്ച്: അധികാരത്തിന്റെ ഹുങ്കില്‍ സമരം അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹം; പി.കെ കുഞ്ഞാലിക്കുട്ടി

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരളാ മാര്‍ച്ച് പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കാണിച്ച ശ്രമം പ്രതിഷേധാര്‍ഹമെന്ന് പികെ കുഞ്ഞാലിക്കുട്ടി. ജനവിരുദ്ധ ഇടത് പക്ഷ സര്‍ക്കാരിനെതിരെയുള്ള ജനരാഷമാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആദ്യാവസാനം അലയടിച്ചത്.

ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ഇടത് പക്ഷസര്‍ക്കാരിനെതിരെയുള്ള ശക്തമായി താക്കീതായി സേവ് കേരള മാര്‍ച്ച് മാറി. ഭരിക്കുന്ന സര്‍ക്കാറുകള്‍ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രയാസമുള്ളതാക്കുമ്പോള്‍ സഹികെട്ട് സമര മാര്‍ഗങ്ങളുമായി ജനം തെരുവിലിറങ്ങുക സാധാരണമാണ്. അദേഹം പറഞ്ഞു.

പ്രതിഷേധത്തില്‍ അസഹിഷ്ണുത പൂണ്ട് കയ്യിലുള്ള അധികാരത്തെ ദുരുപയോഗം ചെയ്ത് സമരങ്ങളെ കയ്യൂക്കിന്റെ ബലത്തില്‍ കൈകാര്യം ചെയ്തത് കൊണ്ട് കാര്യമില്ല. അവര്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനുള്ള മനസ്സ് കാണിക്കണം.

 

 

യൂത്ത് ലീഗ് മാര്‍ച്ചിനെ പോലീസ് നേരിട്ട രീതി തീര്‍ത്തും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്നും ജനാധിപത്യ രീതിയില്‍ സമരം ചെയ്ത യൂത്ത് ലീഗുകാരെ അധികാരത്തിന്റെ ഹുങ്കില്‍ അടിച്ചമര്‍ത്തിയ പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: