X

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, അതോടൊപ്പം പിന്നാക്ക സമുദായങ്ങളിലെ വനിതകള്‍ക്ക് കൂടി സംവരണം ഉറപ്പാക്കണം- ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, അതോടൊപ്പം തന്നെ പിന്നാക്ക സമുദായങ്ങളിലെ വനിതകള്‍ക്ക് കൂടി സംവരണം ഉറപ്പാക്കണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സ്ത്രീകള്‍ക്ക് അനുവദിക്കുന്ന ആകെ സീറ്റിന്റെ 50% മുസ്ലീം വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒബിസിക്കും, ന്യൂനപക്ഷങ്ങള്‍ക്കും നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് ആദ്യമായി കൊണ്ടുവരുന്ന ഒരു ബില്ലല്ല. ബില്ലിനെ നിയമമാക്കി മാറ്റാനാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രത്യേകമായി പറഞ്ഞത് അതിശയോക്തി അല്ലാതെ മറ്റൊന്നുമല്ല. മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് യുപിഎ ഭരണ കാലത്ത് ഈ നിയമം പ്രബല്യത്തില്‍ കൊണ്ടുവരുന്നതിന് വളരെയധികം ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

1996, 1998, 1999, 2008 എന്നീ വര്‍ഷങ്ങളിലും ഈ ബില്ല് കൊണ്ടുവരുന്നതിന് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഇതില്‍ വളരെ സത്യസന്ധമായ ശ്രമം നടത്തിയ യുപിഎ സര്‍ക്കാരിനോടും 1989ല്‍ മഹത്തായ പ്രവര്‍ത്തങ്ങള്‍ നടത്തിയ രാജീവ് ഗാന്ധിയെയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തുമ്പോള്‍, അതിനുള്ളിലെ ഉപസംവരണം വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം അവരുടെ പ്രാതിനിധ്യം കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk14: