ഫലസ്തീനെതിരായുള്ള യുദ്ധത്തില്‍ ഇസ്രാഈല്‍ സൈനികര്‍ക്ക് പിന്തുണ നല്‍കിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍19 ടീം ക്യാപ്റ്റന്‍ ഡേവിഡ് ടീഗറിനെയാണ് പുറത്താക്കിയത്. അടുത്തയാഴ്ച അണ്ടര്‍19 ലോകകപ്പ് നടക്കാനിരിക്കേ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയാണ് നടപടിയെടുത്തത്. അതേസമയം, ടീമില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.
സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടും ടീമംഗങ്ങളുടെ താത്പര്യം കണക്കിലെടുത്തുമാണ് പുറത്താക്കലെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ വിശദീകരണം. ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി ടീഗറിനെ നിലനിര്‍ത്തുന്നതിനെതിരേ ദക്ഷിണാഫ്രിക്കയില്‍ വലിയ പ്രതിഷേധമുണ്ട്.
ഇത് കണക്കിലെടുത്താണ് മാറ്റാനുള്ള തീരുമാനം. ഡീഗര്‍ കൂടി ആവശ്യപ്പെട്ടതു പ്രകാരമാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതെന്ന് സി.എസ്.എ. അറിയിച്ചു. ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ആരെന്നതില്‍ ഉടന്‍ തീരുമാനമെടുക്കും.