Connect with us

News

ഗസയ്ക്ക് പിന്തുണ; യൂറോപ്യന്‍ ഫുട്‌ബോളില്‍ താരങ്ങളെ വേട്ടയാടുന്നു

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന എന്ന പേരില്‍ ഫ്രാന്‍സിലെ ചില രാഷ്ട്രിയക്കാര്‍ യൂസഫ് അതാലിനെതിരെ പരാതി നല്‍കിയിരുന്നു.

Published

on

പാരീസ്: ഇസ്രാഈല്‍ നരനായാട്ട് നടത്തുന്ന ഗസയിലെ പാവങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ താരങ്ങള്‍ വേട്ടയാടപ്പെടുന്നു. ഫലസ്തീന് അനുകൂലമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചതിന്റെ പേരില്‍ രണ്ട് താരങ്ങളാണ് വിലക്കില്‍ അകപ്പെട്ടത്. അള്‍ജീരിയക്കാരനായ യുസഫ് അതാലിനെ ഫ്രഞ്ച് ക്ലബായ നൈസും അന്‍വര്‍ അല്‍ ഗാസിയെ ജര്‍മന്‍ ക്ലബായ മെയിന്‍സുമാണ് വിലക്കിയത്.

തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന എന്ന പേരില്‍ ഫ്രാന്‍സിലെ ചില രാഷ്ട്രിയക്കാര്‍ യൂസഫ് അതാലിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് താരത്തെ ക്ലബ് വിലക്കിയത്. ഇന്‍സ്റ്റഗ്രമില്‍ ഫലസ്തീനിയന്‍ പ്രഭാഷകന്‍ നടത്തിയ പ്രസംഗം അതാല്‍ ഷെയര്‍ ചെയ്തു എന്നതാണ് പരാതി. കളിക്കാര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയോ, സമാനമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ പാടില്ലെന്നാണ് ക്ലബിന്റെ നിയമമെന്നും ഇത് ലംഘിച്ചതിനാണ് വിലക്കെന്നുമാണ് നൈസ് അധികൃതര്‍ വിശദീകരിക്കുന്നത്. സമാനമായ പരാതിയാണ് മെയിന്‍സ് അല്‍ ഗാസിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കണം; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

സ്‌കൂളുകള്‍ ഇന്ന് തുറക്കും

Published

on

ഡല്‍ഹി: ദില്ലിയിലെ അതിരൂക്ഷ വായു മലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്തരീക്ഷ മലിനീകരണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്വീകരിച്ച നിയന്ത്രണ നടപടികള്‍ ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിയില്‍ വിശദീകരിക്കും. ദില്ലിയിലെ 113 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നടപ്പാക്കിയ നിയന്ത്രണ നടപടികളെക്കുറിച്ച് 13 അംഗ അഭിഭാഷക കമ്മിഷന്‍ സുപ്രിംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളും ദില്ലി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

അന്തരീക്ഷ മലിനീകരണം ഉയര്‍ന്നനിലയിലാണെങ്കിലും ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സുപ്രീംകോടതി അനുവാദം നല്‍കിയ സാഹചര്യത്തിലാണ് സ്‌ക്കൂളുള്‍ തുറക്കുന്നത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സ്‌ക്കൂളുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയത്. ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതോടെയാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ ഇന്നലെ വരെ വിദ്യാര്‍ഥികള്‍ക്കെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു നടന്നു വന്നിരുന്നത്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയില്‍ (എക്യുഐ) നേരിയ പുരോഗതി ഇന്നലെ ഉണ്ടായിരുന്നു. എക്യുഐ 334ല്‍നിന്ന് 278 ആയി ആണ് താഴ്ന്നത്. എന്നാല്‍ ഇന്ന് വീണ്ടൂം ഗുണനിരവാര സൂചികയില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. പുലര്‍ച്ചെയുള്ള സ്ഥിതിവിവരം അനുസരിച്ച് 348 ആണ് സൂചിക.

 

Continue Reading

crime

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി

മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

Published

on

വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്.

ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു.

കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.

Continue Reading

kerala

കശ്മീരികളോട് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട സര്‍പഞ്ചിന്റെ ഭാര്യ മാപ്പ് പറഞ്ഞു

കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Published

on

ഷാള്‍ വില്‍ക്കാന്‍ ഷിംലയില്‍ എത്തിയ മുസ്ലിം കാശ്മീരി വ്യാപാരികളോട് മോശമായി പെരുമാറുകയും ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത സര്‍പഞ്ചിന്റെ (പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മാപ്പ് പറഞ്ഞു. കശ്മീരി വ്യാപാരികളോട് സ്ത്രീ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ആരും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും ഹിന്ദുക്കളില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വാങ്ങുക എന്നും അവര്‍ പറയുന്നത് വീഡിയോയില്‍ കാണാം. ‘ഞങ്ങള്‍ നിങ്ങളുടെ പക്കല്‍ നിന്ന് ഒന്നും വാങ്ങില്ല. ഞങ്ങള്‍ ഹിന്ദു ജനങ്ങളില്‍ നിന്നാണ് വാങ്ങുക. എന്റെ പ്രദേശത്തേക്ക് വരരുത്,’അവര്‍ പറഞ്ഞു.

രണ്ട് മിനിറ്റും 45 സെക്കന്റുമുള്ള വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സ്ത്രീ മാപ്പപേക്ഷയുമായെത്തിയത്. വീഡിയോയില്‍ അവര്‍ കശ്മീരി വ്യാപാരികളോട് തന്റെ ഗ്രാമത്തില്‍ കയറരുതെന്നും ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും കാണാം. വീഡിയോ വൈറല്‍ ആയി ഒരു ദിവസത്തിന് ശേഷമാണ് ക്ഷമാപണം വന്നത്.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലാണ് മാപ്പപേക്ഷയുമായി അവര്‍ എത്തിയത്. ‘ഞാന്‍ എന്റെ തെറ്റ് അംഗീകരിക്കുകയും മനഃപൂര്‍വമോ അല്ലാതെയോ എന്തെങ്കിലും തെറ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നതിനാലും ഞങ്ങള്‍ അപരിചിതരെ ഭയക്കുന്നതിനാലും എന്റെ വീട്ടിലേക്ക് വരരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു,’ അവര്‍ പറഞ്ഞു. മുസ്ലിം വ്യാപാരികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുഹാമി പങ്കിട്ടു. വീഡിയോ ഹിമാചലിലെ ഹാമിര്‍പൂര്‍ അല്ലെങ്കില്‍ കാന്‍ഗ്ര ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണെന്നും സ്ത്രീ സര്‍പഞ്ചിന്റെ ഭാര്യയാണെന്നും ഖുഹാമി അവകാശപ്പെട്ടിരുന്നു.

Continue Reading

Trending