ഭക്ഷ്യമന്ത്രി ജി. ആര്‍ അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് സപ്ലൈകോയിലും സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ല. മട്ട അരി ഉള്‍പ്പെടെ 7 ഇനങ്ങള്‍ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു. എന്നാല്‍ വില കുറഞ്ഞ മട്ട അരിയും മുളകും വന്‍പയറും കടലയും ഇപ്പോഴും ലഭ്യമല്ല. സപ്ലൈകോ ഔട്ട്‌ലറ്റില്‍ ആറോ, ഏഴോ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ എപ്പോഴും ലഭ്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്റ്റോക് എത്തിക്കാനുള്ള താമസം മാത്രമാണ് ഉള്ളത്. ഓണത്തിന് എല്ലാ ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുമെന്നും ഇതിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.