Connect with us

News

സൂപ്പര്‍കപ്പില്‍ മുത്തമിട്ട് ഒഡീഷ

സൂപ്പര്‍കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഒഡീഷ എഫ്.സി.

Published

on

കോഴിക്കോട്: സൂപ്പര്‍കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഒഡീഷ എഫ്.സി. മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആദ്യമായി സൂപ്പര്‍കപ്പ് കിരീടം ചൂടിയത്. ബ്രസീല്‍താരം ഡിയേഗോ മൗറീഷ്യ(23,38) ഒഡീഷക്കായി ഇരട്ടഗോള്‍നേടി. പെനാല്‍റ്റിയിലൂടെ സുനില്‍ഛേത്രി(85)ബെംഗളൂരുവിനായി ആശ്വാസഗോള്‍ കണ്ടെത്തി.

സൂപ്പര്‍കപ്പില്‍ തോല്‍വിയറിയാതെയെത്തിയ ഒഡീഷയുടെ ആദ്യത്തെ പ്രധാനകിരീടനേട്ടമാണിത്. ഐ.എസ്.എല്‍ ഫൈനലില്‍ എ.ടി.കെ മോഹന്‍ബഗാനോട് തോറ്റ ബെംഗളൂരു ഈസീസണിലെ രണ്ടാംഫൈനല്‍തോല്‍വിനേരിടേണ്ടിവന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മെര്‍ ജോര്‍ദ്ദാന്‍ഗില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറായി. ഒഡീഷന്‍താരം ഡിയേഗോ മൗറീഷ്യയെ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരത്തിന് അമരീന്ദര്‍സിംഗിനെ(ഒഡീഷ)തെരഞ്ഞെടുത്തു.

23ാം മിനിറ്റില്‍ കളിയുടെ ഗതിമാറ്റികൊണ്ട് ആദ്യ ഗോളെത്തി. ഒഡീഷ സ്ട്രൈക്കര്‍ ഡിയേഗോ മൗറീഷ്യയെ ബോക്സിന് തൊട്ടുപുറത്ത്വെച്ച് സുരേഷ്സിംഗ് ഫൗള്‍ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. ഫ്രീകിക്കെടുത്ത മൗറീഷ്യയുടെ ദുര്‍ബലമായകിക്ക് പിടിക്കുന്നതില്‍ ബോംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് പിഴച്ചു. കളിക്ക് മുന്‍പ് പെയ്ത മഴയില്‍ ഗ്രൗണ്ടിലെ ഈര്‍പ്പംനിലനിന്നതുകാരണം പന്ത് കൈവഴുതി വലയില്‍കയറി(1-0). 38ാം മിനിറ്റില്‍ മികച്ച ടീം ഗെയിമിലൂടെ ഒഡീഷ രണ്ടാമതും ബെംഗളൂരുവലകുലുക്കി. മൈതാന മധ്യത്തില്‍ നിന്ന് സ്പാനിഷ് താരം വിക്ടര്‍ റോഡ്രിഗസ് ഉയര്‍ത്തിനല്‍കിയ ലോംഗ് ബോള്‍ മുന്നേറ്റതാരം ജെറി ഡൈവിംഗ് ഹെഡ്ഡറിലൂടെ സെക്കന്റ് ബോക്സിലേക്ക് തിരിച്ചുവിട്ടു. രണ്ട് ബെംഗളൂരു പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ ലഭിച്ച ബോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ട് ഡിയേഗോ മൗറീഷ്യ ലീഡ് രണ്ടാക്കിയുയര്‍ത്തി.(2-0)

83ാം മിനിറ്റില്‍ ഒഡീഷയുടെ അന്‍കീത് യാദവ് ബോക്സില്‍വെച്ച് ബെംഗളൂരുതാരം ശിവശക്തിയെ ഫൗള്‍ചെയ്തതിന് ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റിവിധിച്ചു. കിക്കെടുത്ത സുനില്‍ഛേത്രി പന്ത് അനായാസം വലയിലാക്കി(2-1). അവസാനമിനിറ്റുകളില്‍ ബെംഗളൂരു സമനിലപിടിക്കാനായി തുടരെ ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധകോട്ടകെട്ടിയാണ് ഒഡീഷ നേരിട്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്‍ സംസ്ഥാനതലത്തില്‍ നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും

Published

on

കോഴിക്കോട് : സംഘടന ശാക്തീകരണം അജണ്ടയാക്കി നടത്തി വരുന്ന യുവജാഗരണ്‍ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നേതൃ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും അറിയിച്ചു. ജില്ല ഭാരവാഹികള്‍ക്കും നിയോജക മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി മാര്‍ക്കുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ല ഭാരവാഹികള്‍ക്കുള്ള ഏകദിന ക്യാമ്പ് ഫെബ്രുവരി 8ന് കോഴിക്കോട് വെച്ചും നിയോജക മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടരിമാര്‍ക്കുള്ള ദ്വിദിന ക്യാമ്പ് ഫെബ്രുവരി 15,16 തിയ്യതികളിലായി പാലക്കാട് വെച്ചും നടക്കും. ഇരു ക്യാമ്പിലും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പ്രതിനിധികളാണ്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍, ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വേണ്ടി സംഘടനയെ സജ്ജമാക്കുക,
ശാഖ മുതല്‍ സംഘടനാതലം ചലനാത്മകമാക്കുന്നതിനായി സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച യുവജാഗരണ്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനം, ക്യാമ്പയിന്‍ സമാപന സമ്മേളനം സംബന്ധമായ ചര്‍ച്ചകള്‍, പുതിയ കാലത്തെ സംഘാടനം, നേതൃ ഗുണം എന്നിവ ക്യാമ്പില്‍ അജണ്ടയാകും. ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി ക്യാമ്പുകളില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.

Continue Reading

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചു

മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്

Published

on

അസമിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദിമ ഹസാവോ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കരി ഖനിയില്‍ ഏകദേശം 18 തൊഴിലാളികള്‍ കുടുങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയില്‍ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങാന്‍ കാരണമായത്.

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതുവരെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ മുങ്ങല്‍വിദഗ്ധരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ഖനിക്കുള്ളിലെ ജലനിരപ്പ് 100 അടിയോളം ഉയര്‍ന്നിട്ടുണ്ടെന്നാണ് രക്ഷാസംഘത്തിന്റെ വിലയിരുത്തല്‍. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Continue Reading

Trending