Connect with us

Sports

റാഷിദ് ഖാനും ബെയർസ്റ്റോയും നയിച്ചു; പഞ്ചാബിനെ 69 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും ഡേവിഡ് വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് സണ്‍റൈസേഴ്സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

Published

on

ദുബൈ: റാഷിദ് ഖാന്റെ നേതൃത്വത്തില്‍ ബോളിങ് നിരയും ബെയര്‍സ്റ്റോയുടെ റണ്‍വേട്ടക്കുംമുന്നില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 69 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി കിങ്സ് ഇലവന്‍ പഞ്ചാബ്. 77 റണ്‍സുമായി നിക്കോളാസ് പൂരന്‍ പൊരുതി നോക്കിയെങ്കിലും ഹൈദരാബാദ് ബൗളര്‍മാര്‍ ഒരു പഴുതും നല്‍കാതെ പന്തെറിഞ്ഞതോടെ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

സണ്‍റൈസേഴ്സിന് വേണ്ടി റാഷിദ് ഖാന്‍ ഗംഭീരമായ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം 3 വിക്കറ്റെടുത്തു. വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി. കളിച്ച 6 മത്സരങ്ങളില്‍ അഞ്ചാം തോല്‍വിയോടെ പഞ്ചാബ് അവസാന സ്ഥാനത്ത് തുടരുകയാണ്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് എടുത്തത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും ഡേവിഡ് വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതാണ് സണ്‍റൈസേഴ്സിന് ഈ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി. എന്നാല്‍ ഇത്രയും മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളില്‍ സണ്‍റൈസേഴ്സ് അവിശ്വസനീയമായി തകരുകയായിരുന്നു. ബെയര്‍സ്റ്റോയും വാര്‍ണറും ചേര്‍ന്ന് ഐ.പി.എല്ലില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.

സീനിയര്‍ താരങ്ങള്‍ നന്നായി റണ്‍സ് വഴങ്ങിയപ്പോള്‍ പഞ്ചാബിന് വേണ്ടി യുവതാരങ്ങളായ രവി ബിഷ്ണോയി മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റ് ഷമി സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11-ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. അഭിഷേക് ശര്‍മയാണ് രാഹുലിനെ പുറത്താക്കിയത്.

മൂന്നു വിക്കറ്റ് നേടിയ റാഷിദ് ഖാന് പുറമെ ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ അഭിഷേക് ശര്‍മ ഒരു വിക്കറ്റ് വീഴ്ത്തി.

 

Football

ഹൈദരാബാദിനോടും തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

Published

on

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിഴെരയും തോല്‍വി ആരാധകരെ നിരാശരാക്കി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഹൈദരാബാദ് എഫ്‌സിക്കായി ബ്രസീലിയന്‍ താരം ആന്ദ്രെ ആല്‍ബ ഇരട്ടഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ഹെസൂസ് ഹിമെനെയുമാണ് ഗോള്‍ നേടിയത്.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പുകതിയില്‍ മികച്ച പ്രകടനമാണ് ബ്ലാസ്‌റ്റേഴസ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 13 ആം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി. ഹെസൂസ് ഹിമെനെയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

രണ്ടാം പകുതിയുടെ 43 ആം മിനിറ്റില്‍ ആല്‍ഡ്രി ആല്‍ബെയിലൂടെയാണ് ഹൈദരാബാദ് സമനില ഗോള്‍ നേടിയത്. തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴസ് ശ്രമിച്ചെങ്കിലും ഗോള്‍ വീണില്ല. പിന്നീട് 70 ആം മിനിറ്റില്‍ ഹൈദരാബാദ് രണ്ടാമത്തെ ഗോളും നേടി ആധിപത്യം ഉറപ്പിച്ചു.

വിവാദത്തോടെ ആയിരുന്നു ആ ഗോള്‍. ഹൈദരാബാദ് താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കു നടത്തിയ മുന്നേറ്റത്തില്‍ എഡ്മില്‍സന്റെ ഗോള്‍ശ്രമം തടയാന്‍ ബോക്‌സില്‍ വീണുകിടന്ന ഹോര്‍മിപാമിനെതിരെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ചു. ഹോര്‍മിപാമിന് മഞ്ഞക്കാര്‍ഡും ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റിയും. പെനല്‍റ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിനായി കിക്കെടുത്ത ആന്ദ്രെ ആല്‍ബ അനായാസം ലക്ഷ്യം കണ്ടു.

വിജയത്തോടെ ഏഴു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയും സഹിതം 7 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി 11ാം സ്ഥാനത്തുതന്നെ തുടരുന്നു. എട്ടു മത്സരങ്ങളില്‍നിന്ന് സീസണിലെ നാലാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് എട്ടു പോയിന്റുമായി 10ാം സ്ഥാനത്തും.

Continue Reading

News

യുവേഫ ചാമ്പ്യന്‍സ് ലീഗ്  മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍

കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ‘ഫ്രീ ഫലസ്തീന്‍’ ബാനറുമായി പിഎസ്ജി ആരാധകര്‍. കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരായി നടന്ന മത്സരത്തിനിടെയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ബാനര്‍ ഉയര്‍ന്നത്.

അല്‍ അഖ്‌സ പള്ളിയുടെയും ഫലസ്തീന്‍, ലബനീസ് പതാകകളുടെ ചിത്രങ്ങളും ബാനറില്‍ നല്‍കിയിട്ടുണ്ട്. ‘മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം ‘എന്നിങ്ങനെ ബാനറില്‍ എഴുതിയിട്ടുണ്ട്. ഫ്രീ പലസ്തീനിലെ ‘i’ എന്ന അക്ഷരം, ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ കഫിയയയുടെ മാതൃകയില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളുടെ ഭൂപടം ചിത്രീകരിച്ചിരിക്കുന്നു.

ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഫ്രഞ്ച് ഫുട്ബാള്‍ അസോസിയേഷന്റെ ഓഫീസിലേക്കും പ്രതിഷേധം നടന്നു. പാരീസിലെ ഫുട്ബാള്‍ അസോസിയേഷന്‍ ആസ്ഥാനത്തേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഫ്രഞ്ച് -ഇസ്രായേല്‍ ടീമുകള്‍ തമ്മിലുള്ള മത്സരം മാറ്റിവയ്ക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

 

Continue Reading

Local Sports

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പിന്നിലാണ്.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്ക് ക്വാമി പെപ്രെക്ക് കിട്ടിയിരുന്നു. താരം ഇന്ന് പോരാട്ട കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പെപ്രെയ്ക്ക് പകരം കളിക്കാനിറങ്ങിയേക്കും.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 10 -ാം സ്ഥാനത്താണ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിുള്ളത്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടി പിറകെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സിയുള്ളത്.

 

 

Continue Reading

Trending