Connect with us

News

മുങ്ങിയ അന്തര്‍വാഹിനിയിലുള്ളത് 5 കോടീശ്വരന്മാര്‍

മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

Published

on

ഒരു ബ്രിട്ടീഷ് ബിസിനസുകാരന്‍, കപ്പലിന്റെ ഉടമ, പാക്കിസ്താനി ബിസിനസുകാരനും മകനും, ഫ്രഞ്ചുകാരനായ പര്യവേക്ഷകന്‍. എന്നീ അഞ്ചുപേരാണ് മുങ്ങിയ അന്തര്‍വാഹിനിയില്‍ ഉള്ളതെന്ന് വ്യക്തമായി. ഇവരുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചയാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ അന്തര്‍വാഹിനി മുങ്ങിയത്. ചെറിയ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിക്ക് 21 അടിയാണ് നീളം. സീറ്റുകളൊന്നുമില്ല. ഇതില്‍ അഞ്ചുപേര്‍ക്ക് മാത്രമേ യാത്രചെയ്യാനാകൂ. രണ്ടുകോടിയോളം രൂപയാണ് ഇതിനായി ഓരോരുത്തരും മുടക്കിയത്. പാക്കിസ്താന്‍കാരനായ ഷഹ്‌സാദാ യാക്കൂബും മകന്‍ സുലൈമാനും ബ്രിട്ടനിലെ എന്‍ഗ്രോം എന്ന പ്രമുഖ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്.
30 മണിക്കൂറിനുള്ള വായു മാത്രമേ അതിലുള്ളൂ എന്നതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ 70 മണിക്കൂര്‍ കടന്നുകഴിഞ്ഞു. അടിയില്‍നിന്ന് അരമണിക്കൂര്‍ ഇടവിട്ട് നേരിയ സംഗീതരൂപത്തിലുള്ള മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.

News

ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി ഇലോണ്‍ മസ്‌ക്

ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.

Published

on

ട്രംപ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങി വ്യവസായി ഇലോണ്‍ മസ്‌ക്. ഡോജ് വകുപ്പില്‍ നിന്നാണ് മസ്‌ക് പടിയിറങ്ങുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജിന്റെ നേതൃത്വം തന്നെ ഏല്‍പ്പിച്ച ട്രംപിനോട് മസ്‌ക് നന്ദി പറഞ്ഞു. എക്‌സിലൂടെയാണ് യു.എസ് ഭരണകൂടത്തില്‍ നിന്ന് പടിയിറങ്ങുന്ന വിവരം മസ്‌ക് അറിയിച്ചത്.

പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായി ജനുവരിയിലാണ് മസ്‌ക് ചുമലയേറ്റെടുക്കുന്നത്. വര്‍ഷത്തില്‍ 130 ദിവസം ജോലി ചെയ്യാനാണ് മസ്‌കിന് അനുമതിയുണ്ടായിരുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്‌ക് പടിയിറങ്ങുന്നത്.

ഡോണാള്‍ഡ് ട്രംപിന്റെ ബജറ്റ് ബില്ലില്‍ മസ്‌കിന് കടുത്ത പ്രതിഷേധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഡോജില്‍ നിന്നും മസ്‌ക് പടിയിറങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

ഫെഡറല്‍ കമ്മി വര്‍ധിപ്പിക്കുകയും ഡോജിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്നാണ് മസ്‌കിന്റെ അഭിപ്രായം. എന്നാല്‍, ബില്ലിനെ മനോഹരമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

Continue Reading

GULF

ഖത്തറില്‍ പൊടിക്കാറ്റ്; വേനല്‍ ചൂട് കടുക്കും; മുന്നറിയിപ്പ്

. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

ഖത്തറില്‍ വേനല്‍ ചൂട് കനക്കുന്നു. നാളെ മുതല്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറയുമെന്നും, വരുന്ന ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ പിന്തുടരാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചകഴിയും വരെ പുറം ജോലികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

Published

on

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.

തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ​ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.

പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.

Continue Reading

Trending