കൊച്ചി: ബിസ്‌ക്കറ്റുകളുടേയും കേക്കുകളുടേയും വിപണിയിലെ പ്രമുഖ ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ്, കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്‌കറ്റ് സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടര്‍ ബ്രാന്‍ഡില്‍ വിപണിയിലിറക്കി. ഇത്തരത്തില്‍പ്പെട്ട ആദ്യ ഇന്ത്യന്‍ ബിസ്‌ക്കറ്റായ സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടറിന് രാജ്യത്ത് ഇതുവരെ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും കനം കുറഞ്ഞ ബിസ്‌ക്കറ്റുകളിലൊന്നെന്ന സവിശേഷതയുമുണ്ട്.
മസാല ചേര്‍ത്തതും കറുമുറെ കടിച്ചു തിന്നാവുന്നതുമായ ഈ പുതിയ തരം ബിസ്‌ക്കറ്റ്, രാജ്യത്തെ 6000 കോടി രൂപ വലിപ്പമുള്ള ക്രാക്കര്‍ ബിസ്‌ക്കറ്റ് വിഭാഗത്തില്‍ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മസാല രുചികളുള്ള സ്‌നാക്കുകളോട് വര്‍ധിച്ചു വരുന്ന വിപണിയുടെ പ്രിയം കണക്കിലെടുത്താണ് പുതിയ തരത്തില്‍പ്പെട്ട ഈ ബിസ്‌ക്കറ്റ് ഐടിസി സണ്‍ഫീസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏതു സമയത്തു വേണമെങ്കിലും കഴിക്കാവുന്നതും ക്രഞ്ചിയുമായ ഒരു സ്‌നാക്കായാണ് സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചേര്‍ത്തത് കാരണം സാധാരണ ബിസ്‌ക്കറ്റുകളേയും ക്രാക്കറുകളേയും അപേക്ഷിച്ച് സവിശേഷമായ സ്വാദും മൊരിപ്പുമാണ് ഓള്‍ റൗണ്ടറിന്റേത്. മുകളില്‍ വിതറിയ മസാലയാകട്ടെ, കൊതിയൂറുന്ന സൗരഭ്യത്തോടൊപ്പം തന്നെ കഴിച്ചു കഴിഞ്ഞ ശേഷവും ഏറെനേരം നാവില്‍ തങ്ങി നില്‍ക്കുന്ന സവിശേഷ സ്വാദും നല്‍കുന്നു.
ഡാര്‍ക്ക് ഫാന്റസി, ഫാംലൈറ്റ് നട്ട്‌സ്, വേദ ഡൈജസ്റ്റീവ്, സണ്‍ഫീസ്റ്റ് കേക്കര്‍ തുടങ്ങിയ വ്യത്യസ്ത രുചികളുടെ വിജയം തെളിയിച്ചതു പോലെ തന്നെ, വിപണിയില്‍ വന്‍മാറ്റങ്ങളുണ്ടാക്കുന്ന ഐടിസിയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടറെന്ന് ഐടിസി ഫുഡ്‌സ് ഡിവിഷനിലെ ബിസ്‌ക്കറ്റ് ആന്‍ഡ് കേക്ക് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു, ”ക്രാക്കര്‍ വിഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രീമിയം ബിസ്്്ക്കറ്റാണ് സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടര്‍. ബിസ്‌ക്കറ്റ് കാറ്റഗറിയില്‍ ക്രാക്കേഴ്‌സ് എന്നത് ഒരു വലിയ വിഭാഗമായതിനാല്‍, ഞങ്ങളുടെ ഉല്‍പ്പന്നനിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് പുതിയ രുചികള്‍ നല്‍കുന്നതിനും ഉചിതമായ സമയമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. ക്രാക്കര്‍ വിഭാഗത്തിലെ ഉപഭോക്തൃ അനുഭവം പുനര്‍നിര്‍വചിക്കുകയും ബിസ്‌ക്കറ്റുകളിലേയും കേക്കുകളിലേയും പുതുമയുടെ ചാമ്പ്യനെന്ന സണ്‍ഫീസ്റ്റിന്റെ മികവ് കൂടുതല്‍ ഉറപ്പിയ്ക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.
32.9 ഗ്രാം, 75 ഗ്രാം പാക്കുകളില്‍ വിപണിയിലെത്തിയിരിക്കുന്ന സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടറിന്റെ ചില്ലറ വില്‍പ്പന വില യഥാക്രമം 10 രൂപ, 20 രൂപ എന്നിങ്ങനെ. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യ, പശ്ചിമ ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ വിപണിയിലെത്തിയിട്ടുള്ള സണ്‍ഫീസ്റ്റ് ഓള്‍ റൗണ്ടര്‍, www.ITCstore.in, സൂപ്പര്‍മാര്‍ക്കറ്റുകളുള്‍പ്പെടെയുള്ള മോഡേണ്‍ ട്രേഡ് ഔട്ട്‌ലെറ്റുകള്‍, പലചരക്കുകടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.