Connect with us

News

ലോക 27-ാം നമ്പര്‍ താരത്തെ അട്ടിമറിച്ച് സുമിത് നാഗല്‍; വമ്പന്‍ അട്ടിമറിയുമായി ഇന്ത്യക്കാരന്‍

നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം.

Published

on

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ അട്ടിമറിയുമായി ഇന്ത്യൻ താരം. ലോക 27-ാം നമ്പർ താരമായ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്‍ലികിനെ തോൽപ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. സ്കോർ 6-4, 6-2, 7-6 (7-5). ലോക റാങ്കിം​ഗിൽ 139-ാം സ്ഥാനത്താണ് സുമിത് നാ​ഗൽ. 35 വർഷത്തിന് ശേഷമാണ് ഒരു സീഡ് താരത്തെ ഇന്ത്യൻ താരം തോൽപ്പിക്കുന്നത്.

ആദ്യ രണ്ട് സെറ്റുകളിലും അനായാസമായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. എന്നാൽ മൂന്നാം സെറ്റിൽ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. എങ്കിലും സെറ്റ് വിട്ടുകൊടുക്കാതെ സുമിത് വിജയം സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ താരം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ കടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഓസ്ട്രേലിയൻ ഓപ്പൺ യോ​ഗ്യതാ മത്സരത്തിലും സുമിത് അട്ടിമറി നടത്തിയിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ലോക 38–ാം നമ്പർ താരം സ്ലൊവാക്യയുടെ അലക്സ് മോൽകനെ ഇന്ത്നയ്‍ താരം പരാജയപ്പെടുത്തിയിരുന്നു.

kerala

സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍

Published

on

കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രൊഫ.കെ.പി.മുഹമ്മദ് സലീം (കണ്ണൂർ), ജനറൽ സെക്രട്ടറിയായി സി.എച്ച് അബ്ദുൽ ലത്തീഫ് (എറണാകുളം), ട്രഷററായി ഡോ.അബ്ദുൽ മജീദ് കൊടക്കാട് (കോഴിക്കോട്) എന്നിവരേയും, സീനിയർ വൈസ് പ്രസിഡന്റായി ഡോ.ഷാഹിനമോൾ എ.കെ (മലപ്പുറം), വൈസ് പ്രസിഡന്റുമാരായി ഡോ.ബി.സുധീർ (തിരുവനന്തപുരം), ഡോ.റഹ്മത്തുല്ല നൗഫൽ (കോഴിക്കോട്), ഡോ.ടി.സൈനുൽ ആബിദ് മണ്ണാർക്കാട് (പാലക്കാട്),ഡോ.മുജീബ് നെല്ലിക്കുത്ത് (കോഴിക്കോട്) എന്നിവരേയും,

ഓർഗനൈസിംഗ് സെക്രട്ടറിയായി ജാഫർ ഓടക്കൽ (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാരായി ഡോ.മഹ് മൂദ് അസ് ലം (വയനാട്), ഡോ.പി.അഹമ്മദ് ഷരീഫ് (മലപ്പുറം), ഡോ.കെ.ടി.ഫിറോസ് (മലപ്പുറം), ഡോ.പി.ബഷീർ (മലപ്പുറം) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ
ജബ്ബാർ, ഡോ.അൻവർ ശാഫി, ഡോ.മുഹമ്മദ് സ്വാലിഹ്, ഡോ.ഇ.കെ.അനീസ് അഹമ്മദ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളായി ഡോ.സൈനുൽ ആബിദ് കോട്ട, ഡോ.അബ്ദുൽ ജലീൽ ഒതായി, ഡോ. എസ്.ഷിബിനു, ഡോ.കെ.പി മുഹമ്മദ് ബഷീർ, ഡോ.പി.റഷീദ് അഹമ്മദ്, കെ.കെ.അഷ്റഫ്, സലാഹുദ്ദീൻ പി.എം എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.
എ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എച്ച്. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8895 രൂപയായി. പവന്റെ വിലയില്‍ 320 രൂപയുടെ കുറവുണ്ടായി. 71,160 രൂപയായാണ് പവന്റെ വില കുറഞ്ഞത്.

ഒരാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ് ലോകവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 3,268 ഡോളറായാണ് സപോട്ട് ഗോള്‍ഡിന്റെ വില കുറഞ്ഞത്.

Continue Reading

Trending