Connect with us

kerala

കേരളാ പൊലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

Published

on

സംസ്ഥാനത്ത് പൊലീസില്‍ ആത്മഹത്യ കൂടുന്നതായി റിപ്പോര്‍ട്ട്. വിഷാദരോഗവും ജോലി സമ്മര്‍ദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 69 പൊലീസുദ്യോഗസ്ഥര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.

അമിത ജോലിഭാരത്തെത്തുടര്‍ന്നും ജോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന പൊലീസ് ഉന്നത തല യോഗത്തില്‍ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസില്‍ ആത്മഹത്യകള്‍ നടന്നു.

2019 ജനുവരി മുതല്‍ 2023 ആഗസ്ത് വരെയുള്ള കണക്കാണ് അന്ന് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ല്‍ 18 പേരും 2020 10 പേരും 2021 ല്‍ 8 പേരും 2022 ല്‍ 20 പേരും 2023 ല്‍ 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേര്‍ വീതം ജീവനൊടുക്കി.

കുടുംബപരമായ കാരണങ്ങളാല്‍ 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാല്‍ 5 പേരും വിഷാദ രോഗത്താല്‍ 20 പേരും ജോലി സമ്മര്‍ദ്ദത്താല്‍ 7 പേരും സാമ്പത്തീക കാരണങ്ങളാല്‍ 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോര്‍ട്ടില്‍ അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ലെന്നും അന്ന് പറഞ്ഞിരുന്നു.

kerala

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാശ്രമം; യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി

40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Published

on

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോവളത്താണ് സംഭവം. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

എസ്.എഫ്.ഐയെ നിയന്ത്രിക്കണം, നല്ല സ്വഭാവമുള്ളവരെ നേതൃനിരയില്‍ കൊണ്ടുവരണം: എം വി ഗോവിന്ദന്‍

എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് എസ്എഫ്‌ഐ ഉറപ്പിക്കണം.

Published

on

എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ടഎകയുടെ അക്രമ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. അരാഷ്ട്രീയമായ പ്രവണതകളും സംഘടനയില്‍ ഉണ്ട്. ഇതും അംഗീകരിക്കാനാവുന്നതല്ല.

നല്ല സ്വഭാവവും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. എസ്.എഫ്.ഐ ലഹരിക്ക് എതിരായ പ്രചാരകരാവണം. ലഹരി സംഘങ്ങളുമായി ബന്ധമില്ല എന്ന് എസ്എഫ്‌ഐ ഉറപ്പിക്കണം.

എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാന തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കണം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു എം.വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.

Continue Reading

india

ക്രൈസ്തവ സഭകളെ കേരളത്തില്‍ അടുപ്പിച്ച് നിര്‍ത്തണം; ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കാന്‍ ബിജെപി നിര്‍ദേശം

അതേസമയം ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ മുമ്പാകെ രേഖപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനത്തിന് ഇടയാക്കി.

Published

on

ക്രൈസ്തവ സഭകളെ കേരളത്തില്‍ അടുപ്പിച്ചു നിര്‍ത്താനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശക്തമായി നടപ്പിലാക്കാന്‍ ബിജെപി നിര്‍ദേശം. കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായി അടുത്ത് നില്‍ക്കാനാണ് തീരുമാനം.

അതേസമയം ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ മുമ്പാകെ രേഖപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനത്തിന് ഇടയാക്കി.

ഡല്‍ഹി സിബിസിഐ ആസ്ഥാനം പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് നേരെ വിഎച്ച്പി ആക്രമണത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്. ആക്രമണത്തെ തള്ളിപ്പറഞ്ഞു വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ദേശീയ നേതൃത്വം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വി മുരളീധരനും നിര്‍ദേശം നല്‍കി. മുഖം നോക്കാതെ നടപടി എടുക്കണമെന്ന അഭിപ്രായമാണ് ജോര്‍ജ് കുര്യന്‍ പങ്കുവച്ചത്. പ്രധാനമന്ത്രി എത്തിയപ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ നേതൃത്വത്തില്‍ നിന്നുണ്ടാകാത്തത് ബിജെപിക്കും സൗകര്യമായി.

മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമയം കിട്ടിയാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു അറിയിച്ചവര്‍ പിന്നീട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതേയില്ല. അതേസമയം മോദിയോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതില്‍ ഇരുന്നൂറോളം സാമൂഹ്യ സംസ്‌കരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി .ക്രിസ്മസ് ഷാര്‍ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു. 2024 ജനുവരി മുതല്‍ 2024 നവംബര്‍ വരെ 745 ആക്രമണങ്ങള്‍ െ്രെകസ്തവര്‍ക്ക് നേരേ ഉണ്ടായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending