Connect with us

kerala

പൊലീസുകാർക്കിടയിലെ ആത്മഹത്യ: അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി

Published

on

കൊച്ചി: വിശ്രമമില്ലാത്ത ജോലിയും മേലുദ്യോഗസ്ഥരുടെ സമ്മർദവും കാരണം പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ. ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദേശം നൽകിയത്.

30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 5 പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണ് പരാതി. പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹപ്രവർത്തകരുടെ ആത്മഹത്യ സജീവ ചർച്ചയാണെന്ന് വാർത്തകളിൽ പറയുന്നു. പൊലീസ് സ്റ്റേഷന്റെ ഭരണം സി.ഐ മാർ ഏറ്റെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍

Published

on

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് എക്സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.’ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. ‘തമാശ’,’ഭീമന്റെ വഴി’ തുടങ്ങിയ സംവിധായകനാണ് അഷ്‌റഫ് ഹംസ.തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.

Continue Reading

kerala

ചന്ദ്രിക ആഴ്ചപ്പതിപ്പ് വീണ്ടും അച്ചടിയിലേക്ക്

Published

on

പ്രിയ വായനക്കാരെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിന്റെ ചരിത്ര പാരമ്പര്യമുള്ള ചന്ദ്രിക ആഴ്ചപ്പതിപ്പ് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് 2020 മാര്‍ച്ച് 28 മുതല്‍ അച്ചടി നിര്‍ത്തിവെച്ചിരുന്നു. അന്നു മുതല്‍ magzter.com ഉള്‍പ്പെടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു.

പല ഘട്ടങ്ങളിലായി അച്ചടിയിലേക്ക് തിരികെ വരാന്‍ ശ്രമങ്ങളുണ്ടായെങ്കിലും നടന്നില്ല. എന്നാല്‍ അടുത്ത മാസം മുതല്‍ അച്ചടി രൂപത്തിലേക്ക് തിരികെ വരികയാണ് ചന്ദ്രിക ആഴ്ചപ്പതിപ്പെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. അതിനാല്‍ അച്ചടി രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതുവരെ ഡിജിറ്റല്‍ രൂപം ഉണ്ടായിരിക്കുന്നതല്ല. രചനകള്‍ അയച്ച് കാത്തിരിക്കുന്നവര്‍ ക്ഷമിക്കുമല്ലോ.

പ്രതിസന്ധി ഘട്ടങ്ങളിലും പരിമിതികള്‍ക്കിടയിലും ആഴ്ചപ്പതിപ്പിന്റെ യാത്രയില്‍ ഞങ്ങളോടൊപ്പം ആത്മാര്‍ത്ഥമായി നിലയുറപ്പിച്ച എഴുത്തുകാരും വായനക്കാരും തുടര്‍ന്നും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുന്നതായിരിക്കും.

 

Continue Reading

kerala

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലിം യൂത്ത് ലീഗ് ഭീകര വിരുദ്ധ സായാഹ്നം ഇന്ന്

Published

on

കോഴിക്കോട് : രാജ്യത്തെ നടുക്കിയ പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണ രൂപത്തിലാണ് ഭീകര വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിക്കുക. രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

പെഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വവിരുദ്ധ പ്രവര്‍ത്തിയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളും മനസാക്ഷിയില്ലാത്തവരുമാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കേണ്ടതുണ്ട്. രാജ്യം ഞെട്ടി വിറച്ച ഈ ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം ഉയര്‍ത്തിയാണ് മുസ്ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ തുടര്‍ന്നു.

ശ്രദ്ധേയമായ രീതിയില്‍ ഭീകര വിരുദ്ധ സായാഹ്നം സംഘടിപ്പിക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.

 

Continue Reading

Trending