Connect with us

kerala

കെ.ടി. ജലീൽ ഇ ഡിക്ക് മറുപടി കൊടുക്ക്; ഇപ്പണി ഞങ്ങൾ നോക്കാം : സുഹറ മമ്പാട്

ഞങ്ങളിപ്പൊ പുറത്ത്‌ നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട്‌ പറയാം.

Published

on

ഖാഇദേ മില്ലത്ത് സെൻ്റർ ഫണ്ട് പിരിവിനെ പ്പറ്റി കെ.ടി ജലീൽ ബേജാറാകേണ്ടെന്നും ഈ പണി ഞങ്ങൾ നോക്കിക്കൊള്ളാമെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട് .

കെ. ടി ജലീൽ പോയി ഈഡിക്കും NIAക്കുമൊക്കെ മറുപടി കൊടുക്ക്‌. ഇപ്പണി തൽക്കാലം ഞങ്ങൾ ചെയ്തോളാം. പ്രളയ കാലത്ത്‌ കൊച്ചു കുട്ടികൾ മുതലുള്ള പൊതുജനം തന്ന പണത്തിൽ വരെ കയ്യിട്ട്‌ വാരിയ കൂട്ടരുടെ കൂടെ‌, രക്തസാക്ഷി അഭിമന്യുവിന്റെ പേരിൽ പിരിച്ച പണം പകുതി മുക്കിയ കൂട്ടരുടെകൂടെ, കോപ്പറേറ്റീവ്‌ സ്വസൈറ്റികൾ തോറും കട്ടുമുടിക്കുന്നവരുടെ കൂടെ, ലോക കേരള സഭയുടെ പേരിൽ ലോകമാകെ പിരിച്ചുമുക്കുന്നവരുടെ കൂടെ, റോഡിൽ ക്യാമറ വച്ച്‌ അതിൽ അഴിമതി നടത്തുന്നവരുടെ കൂടെ, ഊരാലുങ്ങലിനെ മുൻനിർത്തി കോടികൾ തട്ടുന്നവരുടെ കൂടെതന്നെയല്ലേ നിങ്ങൾ ഉള്ളത്‌. അവരെ പോയി ഉപദേശിക്ക്‌.

കോളറ വന്ന് മരിച്ചു പോയ രക്ഷിതാക്കളുടെ മക്കളെ തിരൂരങ്ങാടിൽ കൊണ്ടുവന്ന് മഹാനായ എം.കെ ഹാജി‌ ഒരു യത്തീംഖാന ഉണ്ടാക്കി തുടങ്ങിയതാ ഞങ്ങളീ പണി. മഹാനായ സീതിസാഹിബ്‌ മേൽമുണ്ട്‌ രണ്ടു കയ്യിലായി നിവർത്തി നമുക്കൊരു കോളേജുണ്ടാക്കണം എന്ന് ഈ സമൂഹത്തോട്‌ പറഞ്ഞ്‌ പിരിച്ചെടുത്ത്‌ പാർട്ടിക്കുണ്ടായിരുന്ന കാറും വിറ്റ്‌ കാട്‌ പിടിച്ചു കിടന്നിരുന്ന ഫറൂഖിൽ കെട്ടിപ്പൊക്കി ഉയർത്തിയുണ്ടാക്കി വച്ചിരിക്കുന്നത്‌ കണ്ടില്ലേ അത്‌ തന്നെയാണു മാതൃക. ഒന്നും രണ്ടുമല്ല നൂറുകണക്കിനു പണിതുയർത്തി വച്ചിട്ടുണ്ട്‌ ഓരോ ലീഗുകാരനും ലീഗുകാരിക്കും ഇടനെഞ്ചിൽ അഭിമാനമായി കാത്തു സൂക്ഷിക്കാൻ പോന്നത്‌. അതുകൊണ്ട്‌ ഒരിക്കൽ കൂടി പറയട്ടെ ഇപ്പണി ഞങ്ങളെ പഠിപ്പിക്കണ്ട.

ഞങ്ങളിപ്പൊ പുറത്ത്‌ നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീൽ സഖാവിനോട്‌ പറയാം. അപ്പൊ ലറ്റർ പേഡിൽ എഴുതി ഒരു സീലും വച്ച്‌ തന്നാ മതി. ഇപ്പൊ ഈ ഉപദേശം മടക്കി സ്വന്തം പോക്കറ്റിൽ ഇട്ടുവച്ചോളൂ.
സുഹറ മമ്പാട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending