Connect with us

Culture

ലയാലി സൂഫിയ: സൂഫി സംഗീതത്തിലൊരു മലയാളിപ്പെണ്‍തിളക്കം

നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു.

Published

on

ഷബീര്‍ രാരങ്ങോത്ത്

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
പൊന്നിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ…
മലയാളിയുടെ ഗൃഹാതുരതയെ ഇത്രമാത്രം താരാട്ടിയ മറ്റൊരു ഗാനമുണ്ടാവില്ല. അതു പാടിയ കുഞ്ഞു ശബ്ദത്തിന് ഓരോ മലയാളിയുടെയും മനസ്സില്‍ മകളുടെ സ്ഥാനമായിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം ‘ഒരു ചിക് ചിക് ചിറകില്‍’ എന്ന ഗാനത്തിലൂടെയും ആ ശബ്ദം വീണ്ടും മലയാളിയുടെ മനം കീഴടക്കി. ആ മനോഹര ശബ്ദത്തിന്റെയുടമ ഇന്ന് ഇന്ത്യയിലെ തന്നെ ആദ്യത്തെ പെണ്‍ഖവാലി സംഘം രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. കുഞ്ഞുഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയാണ്.
ഏഴാം വയസില്‍ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം ശബ്‌നം തെളിയിച്ചിരുന്നു. ഗായകന്‍ ഉണ്ണിമേനോനോടൊപ്പം ‘വസന്തകാലമേഘങ്ങള്‍’ എന്ന ലളിതഗാന കാസറ്റിലൂടെയാണ് ശബ്‌നത്തിന്റെ പ്രൊഫഷണല്‍ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.
നന്നായി പാടുമായിരുന്ന ഉമ്മയുടെ പാട്ടുകള്‍ ശബ്നമിന്റെ സംഗീതത്തെ വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനമായിട്ടുണ്ട്. കെ ജി ക്ലാസുകളില്‍ പഠിക്കുന്ന സമയത്തു തന്നെ സദസിനെ അത്ഭുതക്കടലിലേക്ക് തള്ളിവിട്ടുകൊണ്ട് ഷബ്നം മനോഹരമായി പാടുമായിരുന്നു. പാട്ടുമത്സരങ്ങള്‍ക്ക് ഷബ്നം ഒരനിവാര്യതയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവന്‍ തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകന്‍ ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃച്ഛികമായാണ് അദ്ദേഹത്തിലൂടെ കമല്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന്‍ എന്ന സിനിമയിലേക്ക് ഒരു കുഞ്ഞുശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടന്‍ തന്നെ ഷബ്നമിനോട് എ.വി.എം സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ.വി.എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ‘ആരോഹണം അവരോഹണം’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്. പല്ലവി പാടിത്തീര്‍ന്ന ഉടനെ വിദ്യാജി പാട്ടു നിര്‍ത്താനാവശ്യപ്പെട്ടു. ‘അടുത്ത ചിത്രയാണിത്, ആളെ കാണുന്നതു പോലെയല്ല, പക്വതയാര്‍ന്ന ശബ്ദമാണ്’ എന്നായിരുന്നു വിദ്യാസാഗറിന്റെ ആദ്യ പ്രതികരണം. ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ആ സന്തോഷം നല്‍കിയ ഊര്‍ജം പിന്നീടുള്ള സംഗീത യാത്രയില്‍ അവര്‍ക്ക് മുതല്‍ക്കൂട്ടായി. ചില ആഘോഷ പരിപാടികളില്‍ പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിക്കാനും മറ്റുമായി ഷബ്‌നമിനെ ക്ഷണിക്കാറുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടുമുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ പ്രേരണയായി.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളില്‍ ഷബ്നം ഒരു സ്ഥിരസാന്നിധ്യമായി. ഓരോ വേദികളും അവര്‍ക്ക് സന്തോഷകരമായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സ്നേഹവും പരിഗണനയും ഇക്കാലത്ത് വേണ്ടുവോളമനുഭവിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയില്‍ ഒരുമിച്ച് പാടിയിരുന്നെങ്കിലും ദാസേട്ടനെ നേരിട്ട് കാണാന്‍ സാധിച്ചത് അത്തരമൊരു ഷോയ്ക്കിടയിലാണ്. ഇരുവരുമൊരുമിച്ച് ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടിയാണ് അന്ന് പിരിഞ്ഞത്.


‘നിഴലുകള്‍’ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളികളുടെ വാനമ്പാടി ചിത്ര ഈ ഗാനം കേട്ട് അതിന്റെ മനോഹാരിതയില്‍ അലിഞ്ഞ് അതു താന്‍ പാടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചതായി പറഞ്ഞിട്ടുണ്ട്. ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയില്‍ ശബ്‌നം കരഗതമാക്കിയിട്ടുണ്ട്.
സംഗീതത്തില്‍ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹം. ‘ആകാശഗംഗ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റിയാസാണ് വരന്‍. ഒരു ഷോയ്ക്കിടെ ഷബ്നമിനെ കണ്ട് ഇഷ്ടപ്പെട്ടാണ് റിയാസ് വിവാഹാലോചനയുമായെത്തുന്നത്.
കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. പ്രൊഫഷണല്‍ സംഗീത രംഗത്തു നിന്നും നീണ്ട ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഷബ്നം ചിലവഴിച്ചു. ഇതിനിടയില്‍ അവസരങ്ങളുമായി നിരവധിപേര്‍ തേടിയെത്തിയിരുന്നെങ്കിലും ഷബ്നം അവയെല്ലാം വേണ്ടെന്നുവെക്കുകയായിരുന്നു.
പാടാതിരിക്കാന്‍ മാത്രം എന്താണിത്ര വലിയ പ്രശ്നം എന്ന ചോദ്യങ്ങള്‍ അവര്‍ക്കു ചുറ്റും വലയം ചെയ്തു തുടങ്ങിയതോടെയാണ് ‘മൈലാഞ്ചി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ’യില്‍ വിധികര്‍ത്താവിന്റെ റോളില്‍ ഷബ്നം പ്രത്യക്ഷപ്പെടുന്നത്. മനോരമ മ്യൂസിക്സിനു വേണ്ടി നിരവധി ഗാനങ്ങളും ശബ്‌നം ആലപിച്ചു.
കുടുംബകാര്യങ്ങള്‍ക്കിടയില്‍ നിലച്ചു പോയ പഠനത്തെ വീണ്ടും സജീവമാക്കാനുള്ള ആലോചനകള്‍ പുനര്‍ജനിക്കുന്നത് ഇക്കാലത്താണ്. അങ്ങനെയാണ് ഷബ്നം എം.എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവില്‍ തന്നെയാണ് സൂഫി സംഗീതത്തോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം അതിലെ ആത്മീയാംശം കൂടി പുണരുകയായിരുന്നു ഷബ്നം. ഷബ്നമിന്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാന്‍ ഭാഗവതര്‍ സ്വാതി തിരുനാളിന്റെ സദസില്‍ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തില്‍ അവര്‍ കൂടുതല്‍ പഠനത്തിനു തയ്യാറായി. നുസ്‌റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികള്‍ ഈ പഠനത്തിന് കൈത്താങ്ങാവുകയും ഒടുവില്‍ ടഡഎക ങഡടകഇ: ടഠഞഡഇഠഡഞഋ അചഉ ങഅചകഎഋടഠഅഠകഛചട എന്ന ഒരു പുസ്തകം ഷബ്നമിന്റെ തൂലികയാല്‍ പിറവി കൊള്ളുകയും ചെയ്തു. ഭാരതീയ സംഗീതത്തിലെ വിപ്ലവ ചിന്തകളുള്ള സംഗീതജ്ഞന്‍ ടി എം കൃഷ്ണയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്.
പുസ്തകം പുറത്തിറങ്ങിയതോടെ ഷബ്നമിനെത്തേടി നിരവധി ഖവാലി കണ്‍സര്‍ട്ടുകള്‍ എത്തി. ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് ഷബ്‌നം ചിന്തിക്കുന്നത്. ആ ചിന്ത ‘ലയാലി സൂഫിയ’ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക. ഇംപ്രൊവൈസേഷനുള്ള അപാരമായ സാധ്യതകളാണ് ഈ അനുഭവങ്ങളുടെ സൃഷ്ടിപ്പിനു പിന്നില്‍. ആ സംഗീതത്തോട് ചേര്‍ന്നു കഴിയുമ്പോള്‍ സ്രഷ്ടാവില്‍ നിന്നു വന്നുചേരുന്ന ഒരു ഊര്‍ജമുണ്ട്, ആ ഊര്‍ജം പാടുന്നവരുടെയുള്ളില്‍ നിറയുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. പലപ്പോഴും സ്രഷ്ടാവിന്റെ സ്നേഹം ഖവാലി വേദികളില്‍ അത്തരത്തില്‍ ഷബ്നം അനുഭവിച്ചിട്ടുണ്ട്.


ഖവാലി വേദികളില്‍ നിറയുമ്പോഴും പാട്ടിന്റെ പുതിയ പൊരുളുകള്‍ തേടിയുള്ള യാത്രയിലാണ് ഷബ്നം. തന്റേതായ സംഗീതത്തില്‍ പുതിയ ഖവാലികള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഷബ്നം ഇപ്പോള്‍.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മാസ് മാർക്കോയ്ക്ക് ശേഷം കൂൾ ലുക്കിൽ ഉണ്ണി മുകുന്ദൻ;  ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു

Published

on

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു. ഫെബ്രുവരി 21നു ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’  ഒരു  ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം  കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു..  കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം  ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ്‌ നായിക.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ  സജീവ് സോമൻ, സുനിൽ ജയിൻ,  പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.

RDX ന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ.  സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ.  വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് – വിപിന്‍ കുമാര്‍. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

Continue Reading

india

അഭിമാന സ്തംഭമായി ശ്രീഹരിക്കോട്ട

1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്

Published

on

എന്‍.വി.എസ്.02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എല്‍.വി.എഫ് 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയര്‍ന്നതോടെ ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയില്‍ നിന്ന് ഐ.എസ്.ആര്‍.ഒ നടത്തിയ വിക്ഷേപണങ്ങളുടെ എണ്ണം നൂറ് പൂര്‍ത്തിയായിരിക്കുകയാണ്. 1971 ഒക്ടോബര്‍ ഒമ്പതിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐ.എ സ്.ആര്‍.ഒയുടെ വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്. 1979 ഓഗസ്റ്റ് 10ന് ആദ്യ ഉപഗ്രഹ വിക്ഷേപണവും ഇവിടെനിന്ന് തന്നെയാണ് നടന്നത്. സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ഇടം നേടിക്കൊടുത്ത എസ്.എല്‍.വി.ഇ രണ്ടുമുതല്‍ക്കിങ്ങോട്ട് ഐ.എസ്.ആര്‍.ഒയുടെ നിരവധി അതിപ്രധാന ദൗത്യങ്ങള്‍ക്കാണ് ശ്രീഹരിക്കോട്ട വേദിയായിത്തീര്‍ന്നത്. ചന്ദ്രയാന്‍, മംഗള്‍ യാന്‍ ആദിത്യ, എസ്.ആര്‍.ഇ സ്‌പേസ് ഡോക്കിങ് തുടങ്ങിയ മികവുറ്റ ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചതോടെ ശ്രീഹരിക്കോട്ട ലോകത്തിന്റെ നെറുകയിലേക്കുയരുകയായിരുന്നു.

60 തിലധികം പി.എസ്.എല്‍.വികളും 16 ജി.എസ്.എല്‍.വിയും ഏഴുതവണ ജി.എസ്.എല്‍.വിമാര്‍ക്ക് മൂന്നും ഇവിടെ നിന്ന് പറന്നുയര്‍ന്നു. 2024 ഡിസംബര്‍ 30ന് നടന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയംകണ്ടത് ശ്രീഹരിക്കോട്ടക്ക് മറ്റൊരു നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിയാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് ഏറ്റവും കൂടുതല്‍ വിക്ഷേപി ച്ചിട്ടുള്ളത്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാന്‍ നിര്‍മിച്ച ജി.എസ്.എല്‍.വിയും അതിലും വലിയ ജി.എസ്.എല്‍.വി മാര്‍ക്കുമെല്ലാം കിറുകൃത്യതയോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭരണ സംവിധാനത്തിലെ വഴിത്തിരിവായിരുന്നു സതീഷ് ധവാന്റെ വരവ്. ഐ.എസ്.ആര്‍.ഒയെ മാത്രമല്ല, ശ്രീഹരിക്കോട്ടയേയും അദ്ദേഹത്തിന്റെ പുരോഗതിയുടെ ഉത്തുംഗതയിലേക്ക് നയിച്ചു. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ യന്‍സിന്റെ ഡയറക്ടറായിരുന്ന സതീഷ് ധവാന്‍ 1972 ജൂലൈയില്‍ ബഹിരാകാശ വകുപ്പിന്റെ തലവനായി.

ധവാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ശ്രീഹരിക്കോട്ട എസ്.എല്‍.വി പോലുള്ള ചെറിയ വാഹനങ്ങള്‍ വിക്ഷേപിക്കാന്‍ മാത്രം സജ്ജമായിരുന്നു. അദ്ദേഹം ശ്രീഹരിക്കോട്ടയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ധവാന്റെ നേതൃത്വത്തില്‍, ശ്രീഹരിക്കോട്ട ലോകോത്തര ബഹിരാകാശ കേന്ദ്രമായി മാറാനുള്ള പദ്ധ തികള്‍ രൂപപ്പെട്ടു. ശ്രീഹരിക്കോട്ടയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെ അംഗീകാരമായി, ഇ സ്രോ ഈ കേന്ദ്രത്തിന് സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ എന്ന പേര് നല്‍കി.

നൂറാം റോക്കറ്റ് വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒയും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ഇന്നലെ രാവിലെ 6.23 ഓടെയാണ് ജി.എസ്.എല്‍.വി എഫ് 15 റോക്കറ്റ്, ഗതി നിര്‍ണയ സംവിധാനങ്ങള്‍ക്കുള്ള എന്‍.വി.എസ് 02 ഉപഗ്രഹവുമായി പറന്നുയര്‍ന്നത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണ പാഡില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച 27 മണി ക്കൂര്‍ കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ജി.എസ്.എല്‍.വി എഫ് 15 കുതിച്ചുയര്‍ന്നത്.

ചെയര്‍മാനായി വി. നാരായണന്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ ദൗത്യമാണിതെന്നത് മലയാളികള്‍ക്കും ഏറെ അഭിമാനമാണ്. ഗതിനിര്‍ണയ, ദിശനിര്‍ണയ (നാവിഗേഷന്‍) ആവശ്യങ്ങള്‍ ക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിന് വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം. ഐ.എസ്.ആര്‍.ഒയുടെ നാവിക് ഉപഗ്രഹങ്ങളുടെ ശ്രേണിയില്‍ രണ്ടാമത്തേതാണ് എന്‍.വി.എസ് 02. ഭൂസ്ഥിര ഭ്രമണ പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുന്നത്. എന്‍.വി.എസ് 01 കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിക്ഷേപിച്ചിരുന്നു.

ജി.പി.എസിന് സമാനമായി സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സര്‍വീസ് എന്ന ദിശ നിര്‍ണയ സേവനം നല്‍കുന്നത് നാവിക് ഉപയോഗിച്ചാണ്. ഇന്ത്യയും അതിര്‍ത്തിയില്‍ നിന്ന് 1500 കി.മീ. ചുറ്റളവിലുള്ള പ്രദേശങ്ങളും നാവികിന്റെ പരിധിയില്‍ വരും. കൃത്യമായ സ്ഥാനം, വേഗം, സമയസേവനങ്ങള്‍ എന്നിവ നല്‍കാന്‍ നാവികിന് കഴിയും. എല്ലാത്തരം ഗതാഗത സേവനങ്ങള്‍ക്കും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കും സര്‍വേകള്‍ക്കും നാവിക് ഗുണം ചെയ്യും. സ്റ്റാന്‍ഡേര്‍ഡ് പൊസിഷനിങ് സേവനവും നിയന്ത്രിത സേ വനവും നല്‍കും.

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ലോകം അല്‍ഭുതത്തോടെയാണ് എന്നും നോക്കിക്കണ്ടിട്ടുള്ളത്. രാജ്യം ചന്ദ്രോപരിതലത്തിലേക്ക് പേടകമയക്കുമ്പോള്‍ അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടെ ആ പദ്ധതിയെ സൂക്ഷ്മമായി വിലയിരുത്തി ക്കൊണ്ടിരിക്കുകയായിരുന്നു. ലാന്റിങ്ങിന് അതിസങ്കീര്‍ണമായ പ്രതലം തിരഞ്ഞെടുത്തതും, മുമ്പ് ഈ പദ്ധതി നടപ്പാക്കിയ രാജ്യങ്ങളേക്കാളെല്ലാം ചുരുങ്ങിയ ചിലവിലായിരുന്നു ഇന്ത്യയുടെ പരീക്ഷണം എന്നതുമായിരുന്നു ഇതിന് കാരണം. എന്നാല്‍ ചാന്ദ്രയാന്‍ മുന്നിലൂടെ അതിമഹത്തായ ദൗത്യം പൂര്‍ത്തീകരിക്കുക വഴി ബഹിരാകാശരംഗ ത്തുനടക്കുന്ന കടുത്ത മത്സരത്തില്‍ വികസിത രാജ്യ ങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ സൃഷ്ടിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ നൂറാമത്തെ ഉപഗ്രഹമായി എന്‍.വി.എസ്.02 വിന്റെ വിജയകരമായ വിക്ഷേപണം ആ മുന്നോറ്റത്തിന് മാറ്റുകൂട്ടുകയാണ്.

Continue Reading

Football

സന്തോഷ് ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം, എതിരാളികള്‍ ബിഹാര്‍

രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ബി​ഹാ​റാ​ണ് എ​തി​രാ​ളി​ക​ൾ.

Published

on

ദു​ർ​ബ​ല​രാ​യ എ​തി​രാ​ളി​ക​ൾ​ക്കു​മേ​ൽ വി​ജ​യ​വും ര​ഞ്ജി ട്രോ​ഫി ക്വാ​ർ​ട്ട​ർ ബ​ർ​ത്തും തേ​ടി കേ​ര​ളം ഇ​ന്ന് ഇ​റ​ങ്ങു​ന്നു. രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ബി​ഹാ​റാ​ണ് എ​തി​രാ​ളി​ക​ൾ.

ക​ഴി​ഞ്ഞ ക​ളി​യി​ൽ ബോ​ണ​സ് പോ​യ​ന്റോ​ടെ മ​ധ്യ​പ്ര​ദേ​ശി​നെ​തി​രെ സ​മ​നി​ല നേ​ടി​യ​ത് കേ​ര​ള​ത്തി​ന്റെ ക്വാ​ര്‍ട്ട​ര്‍ സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി​യി​രു​ന്നു. സി.​കെ. നാ​യി​ഡു ട്രോ​ഫി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഏ​ദ​ന്‍ അ​പ്പി​ള്‍ടോം, വ​രു​ണ്‍ നാ​യ​നാ​ർ എ​ന്നി​വ​രെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ലീ​റ്റ് ഗ്രൂ​പ് സി​യി​ല്‍ ആ​റ് ക​ളി​ക​ളി​ല്‍ ര​ണ്ട് ജ​യ​വും നാ​ല് സ​മ​നി​ല​യു​മു​ള്ള കേ​ര​ളം 21 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മൂ​ന്ന് ജ​യ​വും മൂ​ന്ന് സ​മ​നി​ല​ക​ളു​മാ​യി 26 പോ​യ​ന്റു​ള്ള ഹ​രി​യാ​ന​യാ​ണ് ഒ​ന്നാ​മ​ത്. പ​ഞ്ചാ​ബി​നെ​തി​രെ ഇ​ന്നി​ങ്‌​സ് ജ​യം നേ​ടി 19 പോ​യ​ന്റു​മാ​യി മൂ​ന്നാ​മ​തു​ള്ള നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ക​ര്‍ണാ​ട​ക​ക്കും സാ​ധ്യ​ത​യു​ണ്ട്.

ജ​യി​ച്ചാ​ൽ 27 പോ​യ​ന്റോ​ടെ കേ​ര​ള​ത്തി​ന് ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കാം. സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യാ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടേ​ക്കും. ഹ​രി​യാ​ന​ക്കെ​തി​രെ ക​ർ​ണാ​ട​ക ബോ​ണ​സ് പോ​യ​ന്റോ​ടെ ജ​യം പി​ടി​ക്കു​ന്ന പ​ക്ഷം പ​ട്ടി​ക​യി​ലെ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ മാ​റ്റം വ​ന്നേ​ക്കും. കെ.​എ​ൽ. രാ​ഹു​ൽ തി​രി​ച്ചെ​ത്തി​യ ടീം ​അ​ത്ഭു​ത​ങ്ങ​ൾ കാ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ണാ​ട​ക. മൊ​ത്ത​ത്തി​ൽ സാ​ധ്യ​ത​ക​ളും പ്ര​തീ​ക്ഷ​ക​ളും ​മു​ന്നി​ൽ​വെ​ച്ചാ​ണ് ടീ​മു​ക​ൾ അ​ങ്കം കു​റി​ക്കു​ന്ന​ത്.

Continue Reading

Trending