X

സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുതെന്ന് സുധാകരന്‍

തിരുവനന്തപുരം: നേതാക്കള്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖാപിക്കരുതെന്ന് കെ.സുധാകരന്‍. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഏതു സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്നും പ്രവര്‍ത്തനമേഖല എവിടെയാണെന്നും നേതാക്കള്‍ പറയുന്നത് ശരിയല്ല. പാര്‍ട്ടി കൂട്ടായി ആലോചിച്ച് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.

വ്യക്തികള്‍ സ്വയം തീരുമാനിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പാര്‍ട്ടി കമ്മിറ്റികളുടെ ആവശ്യമില്ല. സംഘടനാ കാര്യങ്ങളില്‍ നേതാക്കള്‍ സ്വയം തീരുമാനമെടുക്കുന്നത് ദോഷം ചെയ്യുമെന്നും പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തോട് പറയാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിലപാട് വ്യക്തമാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

webdesk13: