തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമകാല്‍ വെക്കാന്‍ സുഡാനി ഫ്രം നൈജീരിയയുടെ അവാര്‍ഡ് തുകകള്‍ നല്‍കും. കുട്ടിക്കാലത്ത് ലോറി ഡ്രൈവറായ തന്റെ അച്ഛന്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ വീട്ടിലെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടാണ് ഹരീഷിന് കേരളം കാണണമെന്ന ആഗ്രഹം ഉദിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാരാനാകാനും ഹരീഷ് ആഗ്രഹിച്ചിരുന്നു. മകന്റെ കേരളം കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ആ അച്ഛന്‍ മകനേയും കൂട്ടി ഇങ്ങോട്ട് പുറപ്പെട്ടു. പക്ഷേ ആ യാത്ര പാലക്കാട് വരേയെ എത്തിയുള്ളൂ. പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. അച്ഛന്‍ രക്ഷപ്പെട്ടെങ്കിലും ഹരീഷിന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് ഇതെല്ലാം വാര്‍ത്തയുമായിരുന്നു. പത്രങ്ങളിലെല്ലാം ഹരീഷ് നിറഞ്ഞുനിന്നു. അവനെ കാണാന്‍ സാധാരണക്കാര്‍ മുതല്‍ വി.ഐ.പികള്‍ വരെയെത്തി. തൃശൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരുന്ന ഹരീഷ് പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നീടൊരിക്കലും ഹരീഷ് എവിടെയാണെന്ന് അറിവുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഹരീഷിനെ തേടി പിന്നീട് അന്വേഷണം നടത്തിയെന്നും ഒടുവില്‍ ഹരീഷിനെ കണ്ടെത്തിയെന്നും ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനിലാണ് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പക്ഷേ അവന്റെ അവസ്ഥകള്‍ ദയനീയമായിരുന്നു. നിരാലംബനായ ഹരീഷിന് കൃത്രിമകാല്‍വെക്കണമെന്ന് ആഗ്രഹവുമുണ്ട്. അതിന് 18 ലക്ഷം രൂപയോളം ചിലവുമുണ്ട്. കൊച്ചിയിലെത്തിയ ഹരീഷിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും ഷൈജു ഖാലിദുമുള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാണ് വലിയൊരു സഹായവാഗ്ദാനം അറിയിച്ചത്. സംസ്ഥാന അവാര്‍ഡിനര്‍ഹമായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ലഭിച്ച അഞ്ചു പേരുടെ അവാര്‍ഡ് തുക ഹരീഷിന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന്‍ സാഹിര്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിക്കുകയായിരുന്നു. സംവിധായകന്‍ ആഷിഖ് അബുവും ഇക്കാര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വലിയൊരു ഫുഡ്‌ബോള്‍ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരന്‍, ലോറി ഡൈവറായ അവന്റെയച്ഛന്‍ യാത്രകഴിഞ്ഞ് തമിഴ്‌നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ അവന്റെയുള്ളിലും കേരളം കാണണമെന്ന ആഗ്രഹമുണ്ടായി. ഒരു വെക്കേഷന്‍ നാളിലെ കേരളയാത്രയില്‍ മകനേയും ഒപ്പംചേര്‍ത്തു. സ്‌കൂള്‍ ഫുഡ്‌ബോള്‍ ടീമില്‍ ചേരുന്നതിനുള്ള പരിശീലനത്തിനാവശ്യമായ ബോള്‍, ബൂട്ട്, ജഴ്‌സി തുടങ്ങിയവ കേരളത്തില്‍നിന്നു വാങ്ങണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള അവരുടെ യാത്രക്കിട പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. പിതാവ് രക്ഷപ്പെട്ടെങ്കിലും മകന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍. അവനെ കാണാനായി സ്‌കൂള്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ആശുപത്രിയിലെത്തി. ഈ നാട്ടുകാരവനെ സ്‌നേഹിക്കുന്നതിന്റെ വാര്‍ത്തകള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു. അങ്ങനെ കടന്നുപോയ മൂന്നുമാസങ്ങള്‍ക്കു ശേഷം അവന്‍ തിരികെപോയി.
വര്‍ഷങ്ങളേറേയായി.
അവനിപ്പോള്‍ എവിടെയായിരിക്കുമെന്നുള്ള ചിന്തയില്‍നിന്നാണ് അന്വേഷണമാരംഭിച്ചത്. തൃശൂരിലെ ആശുപത്രിയിലും ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും പത്രമാഫീസുകളിലും െ്രെഡവര്‍മാരോടും പലവട്ടം തിരക്കി. നിര്‍ഭാഗ്യവശാല്‍ എല്ലാവരും അവന്റെ പേരും സ്ഥലവും അഡ്മിറ്റുചെയ്ത തിയ്യതിയും മറന്നുപോയിരുന്നു!
അങ്ങനെ നാളുകളേറേ നീണ്ടു. അവസാനം ഇന്റര്‍നെറ്റിലെ തിരച്ചിലുകള്‍ക്കൊടുവില്‍ മധുരയിലെ അവന്‍ പഠിച്ച സ്‌കൂളിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. അവരില്‍നിന്ന് ഹരീഷ് എന്നാണ് അവന്റെ പേരെന്നുംമറ്റുമറിഞ്ഞത്.
അടുത്ത ദിവസംതന്നെ മധുരയിലെ തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള അവന്റെ വീട്ടിലേക്കെത്തി. ഒടുംതന്നെ സന്തോഷകരമല്ലായിരുന്നു അവിടത്തെ അവസ്ഥകള്‍. അമ്മ മറ്റൊരു ജീവിതംതേടിപ്പായിരുന്നു. വല്ലപ്പോഴും മാത്രംവരുന്ന പിതാവ്. ചെറിയച്ഛന്റെ തണലില്‍ താമസം. എങ്കിലും പഠനംതുടരുന്നു. കാലുകള്‍ വെക്കണമെന്ന് ആഗ്രഹമുണ്ടവന്. എന്നിട്ട് ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് വരണമെന്നും പ്രിയപ്പെട്ട കാല്‍പ്പന്തുകളിക്കാരനായ ഐഎം.വിജയനെ കാണണമെന്നും!
ഹരീഷിനെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതിയ ലേഖനവും തുടര്‍ന്നുവന്ന കി His Pursuit എന്ന ഡോക്യൂമെന്ററിയും ഈ സംഭവങ്ങള്‍ ആളുകളിലേക്കെത്താന്‍ കാരണമായി. ആധുനികരീതിയില്‍ അവനുചേര്‍ന്ന കൃത്രിമക്കാലുകള്‍ക്കു വേണ്ടിവരുന്ന പതിനെട്ടുലക്ഷം രൂപയോളം പലരും തരാമെന്നേറ്റു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. എങ്കിലും തിരുവനന്തപുരത്തുനിന്നുള്ള ഒരു സ്ത്രീ അവരുടെ മകളുടെ കല്യാണച്ചിലവുകളില്‍നിന്നും മൂന്ന് ലക്ഷംരൂപ അവന് അയച്ചുകൊടുത്തു!
പത്തേമാരിയിലെ തൊഴിലാളികളെക്കുറിച്ചുള്ള എന്റെ ചിത്രപ്രദര്‍ശനം
മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ നടക്കുന്നുണ്ട്. അതറിഞ്ഞ് മധുരയില്‍നിന്ന് അവന്റെ വിളി വന്നു; പ്രദര്‍ശനം ഇവിടെവന്നുകാണണമെന്ന് !
അതിന് ഞാന്‍ എതിരുപറഞ്ഞു. ഇത്രദൂരമെത്തിപ്പെടാനും ഗ്യാലറിയുടെ ഒന്നാം നിലയിലേക്ക് കയറാനുമുള്ള ബുദ്ധിമുട്ടായിരുന്നു അങ്ങനെ പറയിച്ചത്. പക്ഷേ, സുഹൃത്തിനൊപ്പം ഒരുപാടുദൂരം സഞ്ചരിച്ച് ഇന്നലെ അവനെത്തി.
ഹരീഷ് വന്നെന്നറിഞ്ഞപ്പോള്‍, പലപ്പോഴും അവനെക്കുറിച്ച് തിരക്കാറുള്ള സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ആഷിക് അബു, ഷൈജു ഖാലിദ്, കെഎം.കമല്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിച്ചു.
ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത് വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.
അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.
ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.
അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.
പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.
ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.
ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.
മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.