Connect with us

More

നിര്‍മ്മാതാക്കള്‍ വംശീയ വിവേചനം കാണിച്ചെന്ന് ‘സുഡുമോന്‍’

Published

on

സിനിമാ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘സുഡാനി ഫ്രം നൈജീരിയ’ യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്.

കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ് നിര്‍മ്മാതാക്കള്‍ തന്നതെന്നാണ് സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഇന്ത്യവിട്ട സാമുവല്‍ നാട്ടിലെത്തിയ ശേഷമാണ് ഫെയ്‌സ്ബുക്ക് വഴി ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.

സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹായ്….. പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുട്ടെ. സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം നേരത്തെ തുറന്നു പറയാതെ ഞാന്‍ നിയന്ത്രിക്കുകയായിരുന്നു.

ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. കേരളത്തില്‍ വച്ച് എനിക്ക് വംശീയ വിവേചനം നേരിടേണ്ടി വന്നു. അത് കായികമായൊരു ആക്രമണമോ, വ്യക്തിപരമായ ആക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എന്റെ പകുതി പോലും പ്രശസ്തരല്ലാത്ത, അനുഭവപരിചയമില്ലാത്ത, പ്രതിഭയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് എനിക്ക് വേതനമായി നിര്‍മ്മാതാക്കള്‍ നല്‍കിയത്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചത്. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്‌നേഹമുള്ള ഒരു യുവാവും കഴിവുള്ള സംവിധായകനുമാണ്.പക്ഷേ ചിത്രത്തിനായി പണം മുടങ്ങുന്നത് അദ്ദേഹമല്ലാത്തതിനാല്‍ പരിമിതികളുണ്ടായിരുന്നു.

ചിത്രം വിജയിച്ചാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ വാഗ്ദാനം. പക്ഷേ അതു പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്‌നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്…. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ നാം നോ പറയണം….

സാമുവല്‍ അബിയോള റോബിന്‍സണ്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്

Published

on

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. നടിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്. തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.

ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.

Continue Reading

kerala

മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിൽ; വനം വകുപ്പിൻ്റെ റിപ്പോർട്ട്

ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം

Published

on

ഇടുക്കി മാട്ടുപ്പെട്ടിയിൽ സീ പ്ലെയിൻ പറന്നിറങ്ങിയത് അതീവ പരിസ്ഥിതി ലോലമേഖലയിലെന്ന് വനം വകുപ്പിൻ്റെ റിപ്പോർട്ട്. ഈ പ്രദേശത്ത് സീ പ്ലെയിൻ സർവ്വീസ് നടത്തിയാൽ മനുഷ്യ – മൃഗ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ദേശീയ വന്യജീവി ബോർഡിൻ്റെ അനുമതിയോടെ മാട്ടുപ്പെട്ടി ഡാമിനോട് ചേർന്ന് മറ്റൊരിടത്ത് വിമാനമിറക്കാമെന്നും വനം വകുപ്പ് നിര്ദേശിക്കുന്നു. ജില്ലാ കളക്ടർക്കാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.

Continue Reading

kerala

കെഎസ്ആർടിസി ബസിലെ 25% സീറ്റുകൾ സ്ത്രീകൾക്ക് തന്നെ;ആളില്ലെങ്കിൽ മാത്രം പുരുഷൻമാർക്ക് ഇരിക്കാം

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല

Published

on

കെഎസ്ആർടിസി ബസിൽ 25% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നവ തന്നെ. കേരള മോട്ടർ വാഹന നിയമത്തിന്റെ 269(5) ചട്ടമനുസരിച്ചാണിത്. ബസ് സർവീസ് തുടങ്ങുമ്പോൾ സ്ത്രീകളുണ്ടെങ്കിൽ, സംവരണ സീറ്റുകൾ അവർക്ക് മാത്രമേ നൽകാവൂ.

സ്ത്രീകളില്ലെങ്കിൽ പുരുഷൻമാർക്ക് ആ സീറ്റിൽ ഇരിക്കാം. രണ്ടിൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന സംവരണ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഇരിക്കുന്നതെങ്കിലും സമീപത്ത് പുരുഷൻ ഇരിക്കാൻ അനുമതി നൽകാൻ കണ്ടക്‌ടർക്ക് കഴിയില്ല. സീറ്റിലിരിക്കുന്ന സ്ത്രീയുടെ അനുമതിയോടെ മാത്രമേ പുരുഷൻ ഇരിക്കാൻ പാടുള്ളൂ എന്നാണ് വ്യവസ്ഥ‌.

ഓൺലൈൻ ബുക്കിങ്ങിലും സ്ത്രീകളുടെ സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യാനാകില്ല. എന്നാൽ, ചില പുരുഷൻമാർ സ്ത്രീയെന്ന വ്യാജേന സംവരണ സീറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ഇത് കണ്ടക്ടർ കണ്ടെത്തിയാൽ സീറ്റ് നഷ്ടപ്പെടും. പകരം സീറ്റ് ലഭ്യമല്ലെങ്കിൽ യാത്ര ഉപേക്ഷിക്കേണ്ടിവരും. സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരിക്കാമെങ്കിലും സ്ത്രീകൾ കയറുമ്പോൾ മാറിക്കൊടുക്കണം.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ ഇരിക്കുന്ന പുരുഷൻമാരെ യാത്രാമധ്യേ എഴുന്നേൽപ്പിക്കാനികില്ലെന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം ഇതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

Continue Reading

Trending