Connect with us

News

സുഡാനിൽ വ്യോമാക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു

.സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാ​ധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെ‌ടെ നടത്തിയെങ്കിലും പരാജയപ്പെ‌ടുകയായിരുന്നു.

Published

on

സുഡാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഓംഡുർമാനിലെ റെസിഡൻഷ്യൽ ഏരിയയിലാണ് ശനിയാഴ്ച ആക്രമണം നടന്നത് . സുഡാനിലെ സൈന്യവും വിമത അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാ‌ട്ടത്തിന്റെ ഭാ​ഗമായി ന‌ടന്ന ആക്രമണങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്.ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. കഴിഞ്ഞ മാസം ഖാർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു.

സായുധ സേനകൾക്കിടയിൽ ന‌‌ടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ ഒരു സമ്പൂർണ്ണ ആഭ്യന്തര യുദ്ധത്തിൻ്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ​ഗുട്ടെറസ് പറഞ്ഞു.സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാ​ധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെ‌ടെ നടത്തിയെങ്കിലും പരാജയപ്പെ‌ടുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ പിടിയില്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്

Published

on

ബെംഗളൂരു: പാക് ചാര സംഘടനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ബിഇഎല്‍ സീനിയര്‍ എഞ്ചിനീയര്‍ ദീപ്രാജ് ചന്ദ്രയെന്ന 36കാരനാണ് പിടിയിലായത്. ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍ ആണ് ഇയാള്‍ റഡാര്‍ സംവിധാനങ്ങളിലൂടെയുള്ള ആശയവിനിമയം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പ്രതി കൈമാറിയത്.

ഇയാളെ സംസ്ഥാന രഹസ്യാന്വേഷണ, സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് വലയിലാക്കിയതെന്നും ഏറ്റവും രഹസ്യമായ വിവരങ്ങളാണ് ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്ക്ക് പങ്കുവച്ചതെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ബെംഗളൂരുവില്‍ നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളെയും സുപ്രധാന തീരുമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ഇയാള്‍ കൈമാറി.

‘രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രതിക്കെതിരെ സൈനിക ഇന്റലിജന്‍സ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതൊരു ഭയാനകമായ വിഷയമാണ്. രാജ്യം നിര്‍മിക്കുന്ന ഉപകരണങ്ങളെക്കുറിച്ചുള്ള നിരവധി സുപ്രധാന വിവരങ്ങളും തീരുമാനങ്ങളും ഇയാള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നു’- പരമേശ്വര പറഞ്ഞു.

ഓഫീസ് ലേഔട്ടുകളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും പ്രൊഡക്ഷന്‍ സിസ്റ്റവുമായും ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും, ആശയവിനിമയ, റഡാര്‍ സംവിധാനങ്ങള്‍, ഓപ്പറേറ്റിങ് ഫ്രേംവര്‍ക്കുകള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയും കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ബിഇഎല്‍ ഗവേഷണ സംഘത്തിലാണ് പ്രതി ജോലി ചെയ്തിരുന്നത്.

ഇ-മെയില്‍, വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് പ്രതി ചാര ഏജന്റുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ സ്വീകര്‍ത്താവിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്ന രണ്ട് പ്രതികളെക്കൂടി ഉദ്യോഗസ്ഥര്‍ തിരയുന്നുണ്ട്. ചോര്‍ച്ചയുടെ പൂര്‍ണ വ്യാപ്തി നിര്‍ണയിക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളും ആശയവിനിമയങ്ങളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണം; സ്റ്റലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുസ്‌ലിം ലീഗ്

മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും.

Published

on

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാ ഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് പ്രധാനമന്ത്രിയെ കാണും. എംപിമാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിക്കും. പാര്‍ലമെന്റില്‍ യോജിച്ച് തടയും. ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ് പോരാട്ടം. ഇത് ചരിത്ര ദിനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള കൂട്ടായ്മക്ക് മുസ്ലിംലീഗി
ന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

കേരളത്തെ പ്രതിനിധീ കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനെത്തി. വിഷയത്തില്‍ നാലു നിര്‍ദേശങ്ങളാണ് തെലങ്കാന മു ഖ്യമന്ത്രി രേവന്ത് റെഡ്ഢി മു ന്നോട്ടുവെച്ചത്. ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കരുത്. മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് നടപ്പാക്കുക. ജനസംഖ്യാടിസ്ഥാന ത്തിലുള്ള പുനര്‍ നിര്‍ണയത്തെ ദക്ഷിണേന്ത്യ അംഗീകരിക്കില്ല. 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കരുത്. നിലവില്‍ ലോക് സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ശതമാനമാണ്. പുനര്‍നിര്‍ണയം നടപ്പാക്കണമെന്ന് വാശിയാണെങ്കില്‍ ദക്ഷിണേ ന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോക്സഭയിലെ പ്രാതിനിധ്യം 33 ശതമാനമാക്കി വര്‍ധിപ്പിക്കണം. തെലങ്കാന നിയമസഭയില്‍ ഇതു സംബന്ധിച്ച ഒരു പ്രമേയം കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ മണ്ഡല നര്‍നിര്‍ണയത്തിനെതിരെ രൂ പീകരിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ അടുത്ത യോ ഗം ഹൈദരാബാദില്‍ നടക്കു മെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, കനി മൊഴി എം.പി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലിം ലീഗ് കേരള സംസ്ഥാജനറല്‍ സെക്രട്ടറി പി.എം.എ സലാം, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജോസ് കെ മാണി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശി വകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു, ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് (വെര്‍ ച്വല്‍), പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ശിരോമണി അകാലിദള്‍ പ്രസിഡന്റ് സര്‍ദാര്‍ ബല്‍വീന്ദര്‍ സിങ് ഭുന്‍ഡാര്‍, ഒഡീഷ പി.സി.സി അധ്യക്ഷന്‍ ഭക്ത ചരണ്‍ ദാസ്, ബി.ജെ.ഡി നേതാവ് സയ് കുമാര്‍ ദാസ് ബര്‍മ തുട ങ്ങിയവര്‍ പങ്കെടുത്തു

Continue Reading

kerala

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു

Published

on

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. ഐടി പാര്‍ക്കുകളില്‍ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള നീക്കങ്ങള്‍ക്കെതിരെയാണ് സഭയുടെ വിമര്‍ശനം. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയെന്ന് സഭ ആരോപിച്ചു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ കുറ്റപ്പെടുത്തി. എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു.

ലഹരിക്കെതിരെ കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായര്‍ ആചരിക്കുകയാണ്. ലഹരിയെ ഫലപ്രദമായി നേരിടാനും തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് കുര്‍ബാനയ്ക്കിടയില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചത്.

Continue Reading

Trending