kerala
സ്തൂപം തകര്ത്തത് സിപിഎം ഉമ്മന്ചാണ്ടിയെ ഭയക്കുന്നതിനാല്: കെ.സുധാകരന്
ഉമ്മന്ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു

ഉമ്മന്ചാണ്ടിയെ സിപിഎം എത്രത്തോളം ഭയക്കുന്നതിന് തെളിവാണ് തിരുവനന്തപുരം നെയ്യാറ്റിന്കര പൊന്വിളയില് സ്ഥാപിച്ച അദ്ദേഹത്തിന്റെ സ്തൂപം തകര്ത്ത സംഭവമെന്ന് കെപിസിസി അധ്യക്ഷന് കെ.സുധാകാരന് എംപി.
ഉമ്മന്ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു. ജീവിച്ചിരുന്നപ്പോള് ഉമ്മന്ചാണ്ടിയെ വേട്ടയാടിയവര് അദ്ദേഹത്തിന്റെ മരണശേഷവും അത് തുടരുകയാണ്.സിപിഎം എത്ര സ്തൂപങ്ങള് തകര്ത്താലും ഇല്ലാതാകുന്നതല്ല ഉമ്മന്ചാണ്ടിയെ കുറിച്ച് ജനങ്ങളുടെ മനസ്സിലുള്ള ചിത്രം. ഉമ്മന്ചാണ്ടി തുടങ്ങിവെച്ച നന്മ കോണ്ഗ്രസിലൂടെ തുടരുക തന്നെ ചെയ്യും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് സിപിഎമ്മിനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.ഇതിന് പിന്നില് കൂടുതല് ആളുകള് ഉള്പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയത് ഇവിടത്തെ എല്ഡിഎഫ് ഭരണമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന് സാധിക്കില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് നാട്ടില് മനഃപൂര്വ്വം സംഘര്ഷം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്തൂപം തകര്ത്ത സംഭവം.
ഉമ്മന്ചാണ്ടി ഓരോ കോണ്ഗ്രസ് പ്രവര്ത്തകന്റെയും വികാരമാണ്. അത് വ്രണപ്പെടുത്താനുള്ള സിപിഎമ്മിന്റെ ശ്രമം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് പോലീസും സ്വന്തം അണികളെ നിലയ്ക്കു നിര്ത്താന് സിപിഎം നേതൃത്വവും തയ്യാറാകണം. അല്ലെങ്കില് അതിന് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കാന് ഏതറ്റം വരെ പോകാനും ഓരോ കോണ്ഗ്രസ് പ്രവര്ത്തകനും തെരുവിലിറങ്ങുമെന്നും സുധാകരന് പറഞ്ഞു.
kerala
പത്തനംതിട്ടയില് വൃദ്ധ ദമ്പതികള് വീടിനുള്ളില് മരിച്ച നിലയില്
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്.

പത്തനംതിട്ട റാന്നിയില് വൃദ്ധ ദമ്പതികള് വീടിനുള്ളില് മരിച്ച നിലയില്. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഏക മകന് എറണാകുളത്ത് ജോലി ചെയ്ത് വരികയാണ്. ഇരുവരും വീട്ടില് ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൂന്ന് ദിവസം മുന്പ് മകന് എറണാകുളത്ത് നിന്നും മാതാപിതാക്കളെ കാണാന് എത്തിയിരുന്നു.
സക്കറിയയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ മനോവിഷമത്തില് ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് ദിവസമായി മാതാപിതാക്കളെ ഫോണില് ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. വീട്ടില് നിന്നും ദുര്ഗന്ധം വമിച്ചിരുന്നു. സമീപവാസികള് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്.
kerala
ഗഫൂറിനെ കടുവ കഴുത്തില് കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
കഴുത്തില് പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു

മലപ്പുറത്ത് ടാപ്പിങ്ങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവം വിവരിച്ച് കൂടെയുണ്ടായിരുന്ന മറ്റ1രു ടാപ്പിങ് തൊഴിലാളി സമദ്. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തില് കടിച്ച് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് സമദ് പറഞ്ഞു. ഗഫൂറിന് നിലവിളിക്കാന്പോലുമായില്ല. കഴുത്തില് പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂ എന്നും സമദ് പറഞ്ഞു.
താന് പേടിച്ച് ഒച്ചവെച്ചു. അടുത്തൊന്നും വീടില്ലാത്തതിനാല് ആരും എത്തിയില്ല. പിന്നീട് ഫോണ് വിളിച്ച് ആളെക്കൂട്ടി. ചോരപ്പാട് പിന്തുടര്ന്ന് പോയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്നിന്ന് 200 അകലെയായിരുന്നു മൃതദേഹം. കാട്ടുപന്നിയെയും കേഴമാനുകളെയുമല്ലാതെ മറ്റു വന്യമൃഗങ്ങളെയൊന്നും ഇതിനുമുമ്പ് പ്രദേശത്ത് കണ്ടിട്ടില്ലെന്നും സമദ് പറഞ്ഞു.
kerala
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്എക്കെതിരെ പരാതി
ജോലി തടസപ്പെടുത്തിയെന്നതുള്പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര് നല്കിയത്.

പത്തനംതിട്ടയില് വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില് സിപിഎം എംഎല്എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര് നല്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില് എത്തി ചോദ്യം ചെയ്യാന് വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.
പാടം ഫോറസ്റ്റ് സ്റ്റേഷനില് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര് അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില് വനംമന്ത്രി ഉദ്യോഗസ്ഥര്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india3 days ago
ഇന്ത്യ-പാക് സംഘര്ഷം; വെടിനിര്ത്തലില് എത്താനുള്ള പ്രധാന കാരണം വ്യാപാരം : ഡൊണാള്ഡ് ട്രംപ്
-
Cricket3 days ago
മെയ് 17 മുതല് ഐപിഎല് പുനരാരംഭിക്കും: ഫൈനല് ജൂണ് 3ന്
-
Cricket3 days ago
രോഹിത് ശര്മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് വിരാട് കോഹ്ലി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india3 days ago
മുതിര്ന്ന കോണ്ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു